- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാൻസുകാരെന്നാൽ സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ താരം ജയിലിൽ നിന്നിറങ്ങുമ്പോൾ ലഡു വിതരണം ചെയ്യുന്ന വിഡ്ഡികൾ; എല്ലാവരും പാർവ്വതിക്കൊപ്പം നിൽക്കണം: വൈശാഖൻ
ഫാൻസുകളെന്നാൽ വിഡ്ഡിക്കൂട്ടമാണെന്നും എല്ലാവരും പാർവതിക്കൊപ്പം നിൽക്കണമെന്നും എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖൻ. സിനിമാ താരങ്ങൾക്കു വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഫാൻസുകാർ വിഡ്ഡികളാണ്. സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ താരം ജയിലിൽ നിന്നിറങ്ങുമ്പോൾ ലഡു വിതരണം ചെയ്യുന്നവരാണവരെന്നും വൈശാഖൻ പറഞ്ഞു. അതേസമയം പാർവ്വതിയെ അധിക്ഷേപിക്കുന്നവരെയും വൈശാഖൻ വിമർശിച്ചു. പാർവതി വിമർശനം നേരിടുന്നത് സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ്. പലതരത്തിലുള്ള അധിക്ഷേപമാണ് അവർ നേരിടുന്നത്. ഇക്കാര്യത്തിൽ എല്ലാവരും പാർവതിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യമാധ്യമങ്ങളുടെ ആധിപത്യമാണ് കേരളത്തിൽ ഇത്തരത്തിലുള്ള സംസ്‌കാരമുണ്ടാവാൻ കാരണം. സിനിമയുടെയും ദൃശ്യമാധ്യമങ്ങളുടെയും അതിരുകടന്ന സ്വാധീനം നമ്മുടെ സംസ്‌കാരത്തെ ജീർണിപ്പിക്കുകയാണ്. അതിനെതിരായ പ്രതിരോധവും അതിജീവനവുമാണ് സർഗാത്മകതയെന്നും വൈശാഖൻ പറഞ്ഞു.
ഫാൻസുകളെന്നാൽ വിഡ്ഡിക്കൂട്ടമാണെന്നും എല്ലാവരും പാർവതിക്കൊപ്പം നിൽക്കണമെന്നും എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖൻ. സിനിമാ താരങ്ങൾക്കു വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഫാൻസുകാർ വിഡ്ഡികളാണ്. സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ താരം ജയിലിൽ നിന്നിറങ്ങുമ്പോൾ ലഡു വിതരണം ചെയ്യുന്നവരാണവരെന്നും വൈശാഖൻ പറഞ്ഞു.
അതേസമയം പാർവ്വതിയെ അധിക്ഷേപിക്കുന്നവരെയും വൈശാഖൻ വിമർശിച്ചു. പാർവതി വിമർശനം നേരിടുന്നത് സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ്. പലതരത്തിലുള്ള അധിക്ഷേപമാണ് അവർ നേരിടുന്നത്. ഇക്കാര്യത്തിൽ എല്ലാവരും പാർവതിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യമാധ്യമങ്ങളുടെ ആധിപത്യമാണ് കേരളത്തിൽ ഇത്തരത്തിലുള്ള സംസ്‌കാരമുണ്ടാവാൻ കാരണം. സിനിമയുടെയും ദൃശ്യമാധ്യമങ്ങളുടെയും അതിരുകടന്ന സ്വാധീനം നമ്മുടെ സംസ്‌കാരത്തെ ജീർണിപ്പിക്കുകയാണ്. അതിനെതിരായ പ്രതിരോധവും അതിജീവനവുമാണ് സർഗാത്മകതയെന്നും വൈശാഖൻ പറഞ്ഞു.