- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട് മമ്മൂട്ടീ കണ്ടം വഴി എന്ന് പാർവ്വതി പറഞ്ഞിട്ടില്ല; കസബയെ വിമർശിച്ച പാർവ്വതി ആക്രമണം നേരിടുന്നത് പെണ്ണായി പോയതു കൊണ്ട് മാത്രം; വൈറലായി യുവതിയുടെ കുറിപ്പ്
കസബ വിവാദത്തിൽ ദിവസവും ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുകയാണ്. ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങളാണ് ഈ വിഷയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എ്ന്നൽ എല്ലാത്തിലും പഴിക്കുന്നത് പാർവതിയെ ആണ്. കസബ വിവാദത്തിൽ നടി പാർവതിക്കെതിരെ തുടരുന്ന സൈബർ ആക്രമണത്തിൽ പ്രതികരണമായി യുവതി എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഓട് മമ്മൂട്ടി കണ്ടം വഴി (ഒഎംകെവി) എന്ന് പാർവതി പറഞ്ഞിട്ടില്ല എന്ന തലക്കെട്ടിൽ എഴുതിയ പോസ്റ്റിലാണ് വിമർശനം. കസബയിലെ സ്ത്രീ വിരുദ്ധതയെ നേരത്തെ തന്നെ പലരും വിമർശിച്ചിരുന്നതായി രേഷ്മ ശശിധരൻ തന്റെ പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പാർവതിക്ക് മാത്രം ആക്രമണം നേരിടേണ്ടി വരുന്നത് അവർ പെണ്ണായതുകൊണ്ടാണെന്നും രേഷ്മ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഓട് മമ്മൂട്ടീ കണ്ടം വഴി (ഒഎംകെവി ) എന്ന് പാർവ്വതി പറഞ്ഞിട്ടില്ല. പാർവ്വതി വിമർശിച്ചത് മമ്മൂട്ടി അഭിനയിച്ച കസബയിലെ സ്ത്രീവിരുദ്ധതയെയാണ്. അത് ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. ഇതിന് മുന്നേയും പല പ്രശസ്തരായ ആളുകളും സിനിമാ നിരൂപകരുമൊക്കെ പലവട
കസബ വിവാദത്തിൽ ദിവസവും ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുകയാണ്. ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങളാണ് ഈ വിഷയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എ്ന്നൽ എല്ലാത്തിലും പഴിക്കുന്നത് പാർവതിയെ ആണ്. കസബ വിവാദത്തിൽ നടി പാർവതിക്കെതിരെ തുടരുന്ന സൈബർ ആക്രമണത്തിൽ പ്രതികരണമായി യുവതി എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ഓട് മമ്മൂട്ടി കണ്ടം വഴി (ഒഎംകെവി) എന്ന് പാർവതി പറഞ്ഞിട്ടില്ല എന്ന തലക്കെട്ടിൽ എഴുതിയ പോസ്റ്റിലാണ് വിമർശനം. കസബയിലെ സ്ത്രീ വിരുദ്ധതയെ നേരത്തെ തന്നെ പലരും വിമർശിച്ചിരുന്നതായി രേഷ്മ ശശിധരൻ തന്റെ പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പാർവതിക്ക് മാത്രം ആക്രമണം നേരിടേണ്ടി വരുന്നത് അവർ പെണ്ണായതുകൊണ്ടാണെന്നും രേഷ്മ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഓട് മമ്മൂട്ടീ കണ്ടം വഴി (ഒഎംകെവി ) എന്ന് പാർവ്വതി പറഞ്ഞിട്ടില്ല. പാർവ്വതി വിമർശിച്ചത് മമ്മൂട്ടി അഭിനയിച്ച കസബയിലെ സ്ത്രീവിരുദ്ധതയെയാണ്. അത് ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. ഇതിന് മുന്നേയും പല പ്രശസ്തരായ ആളുകളും സിനിമാ നിരൂപകരുമൊക്കെ പലവട്ടം പറഞ്ഞിട്ടുള്ള സംഗതിയുമാണ്. പക്ഷേ അവർക്ക് നേരെയൊന്നും ഇല്ലാത്ത രീതിയിലുള്ള ആക്രമണങ്ങൾ മലയാളി ആൺ പെൺ കൂട്ടങ്ങൾക്കിടയിൽ നിന്ന് പാർവതിക്ക് മാത്രം നേരിടേണ്ടി വരുന്നതിനുള്ള കാരണം പാർവ്വതി പെണ്ണാണ് എന്നതുകൊണ്ട് മാത്രമാണ്.
ഈ തെറിവിളികളും വെപ്രാളവുമൊന്നും മമ്മൂട്ടിയോടോ സഹപ്രവർത്തകയെ ബലാല്‌സംഗം ചെയ്യാൻ കൊട്ടേഷൻ കൊടുത്തവനോടോ ഉള്ള സ്‌നേഹം കൊണ്ടല്ല. പൊതുവേദിയിൽ അഭിപ്രായം പറയുന്ന, സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന, ആണിന്റെ മുന്നിൽ കൂസാതെ നിൽക്കുന്ന പെണ്ണിനെ മല്ലു ആൺ വർഗത്തിന് ഭയമാണ് എന്നതുകൊണ്ടാണ് പർവ്വതിക്കും റിമയ്ക്കും അത് പോലെ തന്റേടത്തോടെ സ്വന്തം അഭിപ്രായം എവിടെയും പറയാൻ കെൽപ്പുള്ള സ്ത്രീകൾക്ക് നേരെയും നടക്കുന്ന ഈ ആക്രമണം.
പൊട്ടക്കിണറ്റിലെ തവളകളെ പോലെ അടിമത്തം ആഘോഷമാക്കുന്ന സ്ത്രീകളും കൂടെ കഥയറിയാതെ ആട്ടം കാണുന്നുണ്ട്. മുമ്പെന്നത്തേയുംകാൾ സിനിമയെ രാഷ്ട്രീയമായി അനലൈസ് ചെയ്യുന്ന, സിനിമയിലെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയുമൊക്കെ വലിയ തോതിൽ ചർച്ചചെയ്യപ്പെടുന്ന, അത് തുറന്നു പറയുന്ന ഒരു സമൂഹമാണ് ഇപ്പോഴത്തേത്. അത് മനസിലാക്കാൻ മാത്രം ഉയർന്ന രാഷ്ട്രീയ ബോധ്യമുള്ള ഒരാളാണ് മമ്മൂട്ടി എന്നാണ് ഇതുവരെ കരുതിയിരുന്നത്.എന്നാൽ അങ്ങനെയല്ല.
മമ്മൂട്ടി ഒരു ദുരന്തമാണ്.