- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌ക്രിപ്റ്റ് വായിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ അഹങ്കാരിയായി കണ്ടു; പീഡിപ്പിച്ചയാളുടെ പേര് പറയാൻ പലരും എന്നെ നിർബന്ധിച്ചിട്ടുണ്ട്; അത് പുറത്തു പറഞ്ഞാൽ ഞാൻ മാത്രമേ ഉണ്ടാകൂ.. മറ്റുള്ളവർ കർട്ടന് പിന്നിൽ ഒളിക്കും; കലയെ സ്നേഹിക്കുന്നവരെ ആർക്കും തടയാനാകില്ല; മമ്മൂട്ടി ആരാധകർ ആക്രമണം തുടരുമ്പോൾ തുറന്നടിച്ച് പാർവതി രംഗത്ത്
തിരുവനന്തപുരം: കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ മമ്മൂട്ടി ആരാധകർ സൈബർ ആക്രമണം തുടരുന്നതിനിടെ തുറന്നടിച്ചു കൊണ്ട് നടി പാർവതി രംഗത്ത്. പലരും തന്നെ അഹങ്കാരിയായി കണ്ടു തുടങ്ങിയത് അഭിനയിക്കുന്ന സിനിമയുടെ സ്‌ക്രിപ്ട് കാണണമെന്ന് പറഞ്ഞപ്പോഴാണെന്നും അവർ തുറന്നു പറഞ്ഞു. താൻ പീഡിപ്പിക്കപ്പെട്ട വിവരങ്ങളെ കുറിച്ച് തുറന്നു പറഞഞാൽ ഞാൻ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മറ്റുള്ളവർ മാളത്തിലൊളിക്കുമെന്നും ്അവർ ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാലഘട്ടമാണ് തന്റെ തന്റേടിയാക്കിയതും വായാടിയാക്കിയതുമെന്നാണ് പാർവതി തുറന്നു പറഞ്ഞത്. സ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ വായാടിയൊന്നുമായിരുന്നില്ല. എന്നാൽ കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഒരായിരം ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് പാർവതി പറഞ്ഞു. ഒരുകാലത്ത് മലയാളത്തിൽ നിന്ന് എനിക്ക് നിരവധി സിനിമകൾ ലഭിച്ചിരുന്നു. സ്‌ക്രിപ്റ്റ് വായിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ അവർ അഹങ്കാരിയായി കണ്ടു. കലയെ സ്നേഹിക്കുന്നവരെ ആർക
തിരുവനന്തപുരം: കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ മമ്മൂട്ടി ആരാധകർ സൈബർ ആക്രമണം തുടരുന്നതിനിടെ തുറന്നടിച്ചു കൊണ്ട് നടി പാർവതി രംഗത്ത്. പലരും തന്നെ അഹങ്കാരിയായി കണ്ടു തുടങ്ങിയത് അഭിനയിക്കുന്ന സിനിമയുടെ സ്‌ക്രിപ്ട് കാണണമെന്ന് പറഞ്ഞപ്പോഴാണെന്നും അവർ തുറന്നു പറഞ്ഞു. താൻ പീഡിപ്പിക്കപ്പെട്ട വിവരങ്ങളെ കുറിച്ച് തുറന്നു പറഞഞാൽ ഞാൻ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മറ്റുള്ളവർ മാളത്തിലൊളിക്കുമെന്നും ്അവർ ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കാലഘട്ടമാണ് തന്റെ തന്റേടിയാക്കിയതും വായാടിയാക്കിയതുമെന്നാണ് പാർവതി തുറന്നു പറഞ്ഞത്. സ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ വായാടിയൊന്നുമായിരുന്നില്ല. എന്നാൽ കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഒരായിരം ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് പാർവതി പറഞ്ഞു. ഒരുകാലത്ത് മലയാളത്തിൽ നിന്ന് എനിക്ക് നിരവധി സിനിമകൾ ലഭിച്ചിരുന്നു. സ്‌ക്രിപ്റ്റ് വായിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ അവർ അഹങ്കാരിയായി കണ്ടു. കലയെ സ്നേഹിക്കുന്നവരെ ആർക്കും തടയാനാകില്ല. കലയേയും. നിങ്ങൾക്ക് ഒരാളോട് എത്രകാലം വഴക്കടിക്കാൻ സാധിക്കും പാർവതി ചോദിച്ചു.
വിമൻ ഇൻ കളക്ടീവിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പാർവതി സംസാരിച്ചു. പീഡനത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവരുണ്ടെങ്കിൽ അവരെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അഭിനന്ദിക്കുന്നു. ഭൂരിപക്ഷം ആളുകളും ഈ അനുഭവത്തിലൂടെ കടന്നുപോയവരായിരിക്കും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പിന്തുണയ്ക്കുന്ന ഒരു സംസ്‌കാരം നമ്മൾ ഇതുവരെ വളർത്തി എടുത്തിട്ടില്ല.
അതിജീവിച്ചവർ എല്ലായ്‌പ്പോഴും ഒറ്റപ്പെടും. പീഡിപ്പിച്ചയാളുടെ പേര് പറയാൻ പലരും എന്നെ നിർബന്ധിച്ചിട്ടുണ്ട്. അത് പുറത്തു പറഞ്ഞാൽ ഞാൻ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവർ കർട്ടന് പിന്നിൽ ഒളിക്കും. എന്റെ കൈയിൽ തെളിവില്ല. അതുകൊണ്ട് എല്ലാവരും മുന്നോട്ട് വന്ന് പറയണം. എങ്കിൽ മാത്രമേ ഇത്തരക്കാരുടെ ശല്യം അവസാനിക്കൂ എന്നും പാർവതി കൂട്ടിച്ചേർത്തു.
കസബ എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച സ്ത്രീവിരുദ്ധ കഥാപാത്രത്തിനെതിരെയാണ് പാർവതി വിമർശനം ഉന്നയിച്ചത്. ഇതോടെ പാർവതിയെ അധിക്ഷേപിച്ച് നിരവധി മമ്മൂട്ടി ആരാധകരാണ് രംഗത്ത് വന്നത്. ഔട്ട് ഓഫ് സിലബസിലൂടെ അരങ്ങേറി ഇന്ന് പക്വതയുള്ള നടിയായി മാറിയിരിക്കുന്ന പാർവതി തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ മടി കാണിക്കാറില്ല. ഇതാണ് പാർവതിക്കെതിരെ മമ്മൂട്ടി ആരാധകർ തിരിയാൻ കാരണം.
നേരത്തെ ഒരുകൂട്ടം ആരാധകർ ഒരു നടിയെ കൂട്ടമായി ആക്രമിച്ച് കരയിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തുവെങ്കിൽ തനിക്കെതിരായ ആക്രോശമൊന്നും പാർവതി വകവയ്ക്കുന്ന മട്ടില്ല. സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പാർവതി മനസ് തുറന്നിരിക്കുകയാണ്. അവതരിപ്പിക്കുന്ന കഥാപാത്രം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് തിരക്കഥാകൃത്തും സംവിധായകനും താരവും പരിശോധന നടത്തണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പാർവതി വിശദീകരിച്ചെങ്കിലും അതു ചെവിക്കൊള്ളാതെയും സൈബർ ആക്രമണം പാർവതിക്കെതതിരെ തുടരുകയായിരുന്നു.
അതേസമയം വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്തുവന്നിരുന്നില്ല. എന്നാൽ അടുത്ത സുഹൃത്തുക്കളോട് മമ്മൂട്ടി തന്റെ പരിഭവം പങ്കു വച്ചതായി തന്നെയാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വളരെ അടുപ്പമുള്ള ചിലർ മമ്മൂട്ടിയുടെ പ്രതികരണം അറിഞ്ഞു ചെന്നപ്പോൾ പറഞ്ഞത് ആ കൊച്ചിനോട് ദൈവം ചോദിച്ചോളും എന്നാണത്രേ. അങ്ങനെ ദൈവത്തെ മാത്രം ഏൽപ്പിച്ചു മാറി നിൽക്കരുത് എന്നു പറഞ്ഞു ചിലർ മമ്മൂക്കായെ പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു കിടിലൻ ഡയലോഗ് മമ്മൂക്ക തട്ടിവിട്ടതായും മമ്മൂട്ടിയുടെ അടുപ്പക്കാർ പറയുന്നു.
അതിനിടെ മമ്മൂട്ടിയെ വിമർശിച്ച പാർവതിയേും ഗീതു മോഹൻദാസിനുമെതിരെ ബഹിഷ്‌കരണ നീക്കവും സജീവമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചലച്ചിത്രോത്സവ വേദിയിൽ വച്ച് മമ്മൂട്ടിയെ പാർവതി വിമർശിച്ചത് പ്രത്യേക അജണ്ട മുൻനിർത്തിയാണെന്നാണ് സിനിമാ സംഘടനയിലെ പ്രബല വിഭാഗത്തിന്റെ വിശ്വാസം. പാർവതിയും ഗീതുവും ഉൾപ്പെടുന്ന വുമൺ കളക്ടീവ് ഇൻ സിനിമ എന്ന സംഘടനയുമായി താരസംഘടനയായ അമ്മ സഹകരിക്കാത്തതാണ് ഇവരുടെ പ്രകോപനത്തിന് കാരണമെന്നും ഒരു വിഭാഗം പറയുന്നു.
അമ്മ ജനറൽ സെക്രട്ടി കൂടിയായ മമ്മൂട്ടിക്കെതിരെയാണ് പാർവതി രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. വുമൺ കളക്ടീവ് ഇൻ സിനിമ എന്ന സംഘടനുമായി സഹകരിക്കാൻ വിരലിലെണ്ണാവുന്ന നടിമാർ മാത്രമേ തയ്യാറായിട്ടുള്ളൂ. അമ്മയെ ഭയന്നിട്ടാണ് മറ്റ് നടിമാർ സഹകരിക്കാത്തതെന്നാണ് വനിതാ സംഘടനാ ഭാരവാഹികളുടെ വിമർശനം. ഇതാണ് ഇവരുടെ വിമർശനത്തിന് കാരണമെന്നാണ് അമ്മയിലെ താരങ്ങളുടെ വിമർശനം.
ഈ സാഹചര്യത്തിൽ പാർവതിയെ ഇനി മലയാള സിനിമയിൽ സഹകരിപ്പിക്കാതിരിക്കാനാണ് നീക്കം. പാർവതിയെ അധികം സിനിമകളിൽ സഹകരിപ്പിക്കാതിരിക്കാൻ നിർമ്മാക്കളും സംവിധായകരും താരങ്ങളും ഉൾപ്പെടുന്ന വൻ വിഭാഗം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഗീതു മോഹൻദാസിന്റെ ഭർത്താവ് കൂടിയായ സംവിധായകൻ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ദുൽഖർ സൽമാനും സഹകരിച്ചേക്കില്ലെന്ന വിധത്തിലാണ് പുറത്തുവരുന്ന ചില വാർത്തകൾ.
മമ്മൂട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. പാർവതിയെ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുവ നടനെ നായകനാക്കി പ്രമുഖ നിർമ്മാതാവ് നിർമ്മിക്കുന്ന സിനിമയിൽ നിന്ന് പാർവതിയെ ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്.