- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാം ശരിയാകും എന്നത് തോന്നലായിരുന്നു. വെറും.. വെറും തോന്നൽ; കേരളത്തിലെ സാധാരണക്കാർ ഉൾപ്പെടെ ഭയമുണ്ടെന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു'; എൽഡിഎഫ് സർക്കാരിനെ വിമർശിച്ചു സാമൂഹ്യ പ്രവർത്തക പാർവതി; കെ ആർ രമേഷിന്റെ നാടകം ഇറ്റ്ഫോക് നാടകോത്സവത്തിൽ എടുക്കാത്തതിലും പരിഭവം
തിരുവനന്തപുരം: എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു നടിയും സാമൂഹ്യപ്രവർത്തകയുമായ പാർവതി രംഗത്ത്. കേരളത്തിലെ സാധാരണക്കാർ ഉൾപ്പെടെ ഭയമുണ്ടെന്നു പറഞ്ഞു തുടങ്ങിയെന്നും പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു. ദളിത് പ്രശ്നങ്ങളിലുൾപ്പെടെ സർക്കാർ അലംഭാവം തുടരുന്നുവെന്നാണു പാർവതിയുടെ പരാതി. കെ ആർ രമേഷിന്റെ 'രണ്ട് മുറി, അടുക്കള' എന്ന നാടകം ഇറ്റ്ഫോക്ക് നാടകോത്സവത്തിൽ എടുക്കാത്തതിലും പാർവതിക്കു പരിഭവമുണ്ട്. 'പെട്ടെന്നിങ്ങനെ തോന്നാൻ വിദ്യാർത്ഥി സമരങ്ങളും ജിഷ്ണുവിന്റെ അമ്മയുടെ കത്തും മാത്രമല്ല കാരണം. എതിർപ്പുകൾ തുറന്ന് പറയാൻ മടിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ വിങ്ങൽ നേരിട്ട് അറിഞ്ഞതുകൊണ്ടാണിങ്ങനെ എഴുതുന്നത്. നമ്മുടെ സർക്കാര് തന്നെയാണല്ലോ എന്ന് പലരായി, പലയിടത്ത് വച്ച് പല വിഷയങ്ങളിൽ പറഞ്ഞ് കേൾക്കുന്നത് ശ്വാസത്തെ ഉള്ളിൽ കുടുക്കി ഇടുന്നുവെന്നും, അത് അവിടെ കെട്ടി നിന്ന് നെഞ്ച് പൊട്ടിക്കുന്നു'-പാർവതി കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: എല്ലാം ശരിയാകും എന്നത് തോന്നലാ
തിരുവനന്തപുരം: എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു നടിയും സാമൂഹ്യപ്രവർത്തകയുമായ പാർവതി രംഗത്ത്. കേരളത്തിലെ സാധാരണക്കാർ ഉൾപ്പെടെ ഭയമുണ്ടെന്നു പറഞ്ഞു തുടങ്ങിയെന്നും പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു. ദളിത് പ്രശ്നങ്ങളിലുൾപ്പെടെ സർക്കാർ അലംഭാവം തുടരുന്നുവെന്നാണു പാർവതിയുടെ പരാതി. കെ ആർ രമേഷിന്റെ 'രണ്ട് മുറി, അടുക്കള' എന്ന നാടകം ഇറ്റ്ഫോക്ക് നാടകോത്സവത്തിൽ എടുക്കാത്തതിലും പാർവതിക്കു പരിഭവമുണ്ട്.
'പെട്ടെന്നിങ്ങനെ തോന്നാൻ വിദ്യാർത്ഥി സമരങ്ങളും ജിഷ്ണുവിന്റെ അമ്മയുടെ കത്തും മാത്രമല്ല കാരണം. എതിർപ്പുകൾ തുറന്ന് പറയാൻ മടിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ വിങ്ങൽ നേരിട്ട് അറിഞ്ഞതുകൊണ്ടാണിങ്ങനെ എഴുതുന്നത്. നമ്മുടെ സർക്കാര് തന്നെയാണല്ലോ എന്ന് പലരായി, പലയിടത്ത് വച്ച് പല വിഷയങ്ങളിൽ പറഞ്ഞ് കേൾക്കുന്നത് ശ്വാസത്തെ ഉള്ളിൽ കുടുക്കി ഇടുന്നുവെന്നും, അത് അവിടെ കെട്ടി നിന്ന് നെഞ്ച് പൊട്ടിക്കുന്നു'-പാർവതി കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
എല്ലാം ശരിയാകും എന്നത് തോന്നലായിരുന്നു. വെറും.. വെറും തോന്നൽ. സാധാരണക്കാര് പൊതുവേ ഭയമുണ്ട് എന്ന് അടക്കം പറഞ്ഞു തുടങ്ങി. പെട്ടെന്നിങ്ങനെ തോന്നാൻ വിദ്യാർത്ഥി സമരങ്ങളും ജിഷ്ണുവിന്റെ അമ്മയുടെ കത്തും മാത്രമല്ല കാരണം. എതിർപ്പുകൾ തുറന്ന് പറയാൻ മടിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ വിങ്ങൽ നേരിട്ട് അറിഞ്ഞതുകൊണ്ടാണ്. ' ഞാൻ ദളിതനാണ്' ആ കാരണം കൊണ്ട് എനിക്ക് രക്ഷയില്ല. ആരോടും പറയാന്നുമില്ല. നമ്മുടെ സർക്കാര് തന്നെയാണല്ലോ എന്ന് പലരായി, പലയിടത്ത് വച്ച് പല വിഷയങ്ങളിൽ പറഞ്ഞ് കേൾക്കുന്നത് ശ്വാസത്തെ ഉള്ളിൽ കുടുക്കി ഇടുന്നു. അത് അവിടെ കെട്ടി നിന്ന് നെഞ്ച് പൊട്ടിക്കുന്നു.
കെ. ആർ രമേഷ് എന്ന അപൂർവ്വ പ്രതിഭയുടെ രണ്ട് മുറി, അടുക്കള എന്ന നാടകം കളേീസ ൽ എടുത്തില്ല എന്നത് ഞാൻ കേട്ട കഥകളിൽ ഒന്ന് മാത്രം.നാടകം ഒന്നും കാണാൻ നിൽക്കണ്ട ആശയത്തിന് തന്നെ അംഗീകാരം അങ്ങോട്ട് കൊടുക്കണം .പ്രായമായ രണ്ട് പേർ താമസിച്ചിരുന്ന ഒരു വീട് നിലം പൊത്തുന്നിടത്താണ് നാടകം ആരംഭിക്കുന്നത് . ഓടിട്ട വീടിന്റെ കൂരയാണ് നാടകത്തിന്റെ സെറ്റ് . കൊല്ലത്ത് ഈ നാടകം പ്രദർശിപ്പിച്ചപ്പോൾ മുതൽ കേട്ട് തുടങ്ങിയതാണ്, ഈ നാടകത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും ശക്തിയെ കുറിച്ചും ഇന്നലെയാണറിഞ്ഞത് അത് തിരഞ്ഞെടുപ്പിൽ തള്ളി പോയി എന്ന് . കെ.ആർ.രമേശ് സംവിധാനം ചെയ്ത അക്കാഡമി അവാർഡ് നേടിയ തുപ്പൽ മൽസ്യം എന്ന നാടകം കണ്ടവരൊന്നും അത് മറക്കില്ല. പക്ഷേ എന്നിട്ടും അദ്ദേഹത്തിന് അയിത്തം ! ജാതി പറയുന്നതോ പറയിപ്പിക്കുന്നതോ???