ഭിനയവും, നിലപാടും അതിനൊപ്പം വേറിട്ട ലുക്കും കൊണ്ട് ഒരുപോലെ ശ്ര നടിയാണ് പാർവതി. ബാംഗ്ലൂർ ഡെയ്സിൽ ബോയ്ക്കട്ട് ഹെയർ സ്‌റ്റൈൽ സ്വീകരിച്ച താരത്തിന്റെ മേക്കോവർ പിന്നീട് പലരും പരീക്ഷിച്ചിരുന്നു. അതു പോലെ പാർവതിയുടെ ചാർലിയിലെ വലിയ ഫ്രെയിമുള്ള കണ്ണടയും മൂക്കുത്തിയുമെല്ലാം ഫാഷൻ ലോകത്ത് ഇപ്പോഴും തരംഗമാണ്.

ഇപ്പോഴിതാ നടിയുടെ പുതിയ ഗെറ്റപ്പ് ഫാഷൻ ലോകത്ത് ചർച്ചയാകുകയാണ്. ഹോളിവുഡിലെ പ്രശസ്തമായ ഷോർട് അണ്ടർക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്.വ്യത്യസ്ത ഹെയർ കളറാണ് താരം അണ്ടർക്കട്ടിൽ പരീക്ഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലായി.

പൃഥ്വിരാജ്, നസ്രിയ എന്നിവർ ഒന്നിക്കുന്ന പുതിയ അഞ്ജലി മേനോൻ സിനിമയ്ക്ക് വേണ്ടിയാണോ പാർവതിയുടെ പുതിയ ഗെറ്റപ്പെന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്.