പാർവ്വതി, ടോവിനോ തോമസ്, ആസിഫ് അലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തെ മോഷൻ പോസ്റ്റർ പുറത്ത് വന്നിരുന്നു. ടിസർ പുറത്തിറങ്ങിയതിനൊപ്പം നടി പാർവ്വതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്നതിന്റെ പേരിൽ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന നടിമാരിലൊരാളാണ് പാർവ്വതി. മാത്രവുമല്ല സിനിമകൾ പോലും ഇതിന്റെ പേരിൽ കുറയുന്നുവെന്നും നടി അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രവും നടിക്ക് ഏറെ പ്രതിക്ഷ നല്കുന്നതാണ്.

ഉയരെ എന്ന് പറയുമ്പോൾ അത് തനിക്ക് ഉയർത്തെഴുന്നേൽക്കാനുള്ള ഊർജമാണ് നൽകുന്നതെന്നാണ് നടി പറയുന്നത്. . എന്ത് തന്നെ തിരിച്ചടികളും വെല്ലുവിളികളും നേരിടേണ്ടി വന്നാലും മാർഗം എപ്പോഴും ഒന്ന് തന്നെയുള്ളൂ അത് ഉയരങ്ങളിലേക്കാണെന്ന് പാർവതി പറയുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെൺകുട്ടിയായാണ് പാർവ്വതി എത്തുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ മനു അശോകൻ ആണ്. ചിത്രത്തിന്റെ നിർമ്മാണചുമതല പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്ഗ എന്നിവർക്കാണ്.

അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകൻ. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് പ്രധാന ലൊക്കഷൻ.