തിരുവനന്തപുരം: പി.സി.ജോർജ് എംഎ‍ൽഎയുടെ മകനും രാഷ്ട്രീയ പ്രവർത്തകനുമായ ഷോൺ ജോർജിനെതിരെ ഉയർന്ന ആരോപണങ്ങളെ പരിഹസിച്ചു കൊണ്ട് ഭാര്യ പാർവതി ഷോൺ രംഗത്ത്. താൻ ഒരു പുസ്തകം എഴുതിയാൽ അതിന്റെ മാർക്കറ്റിംഗിനായി ഷാരൂഖ് ഖാനോ ടോം ക്രൂയിസോ പീഡിപ്പിച്ചുവെന്ന് പറയാമെന്നാണ് പാർവതിയുടെ പരിഹാസം. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പാർവതിയുടെ പ്രതികരണം.

പാർവതി ഷോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കിൽ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാൻ തോണ്ടി എന്നു പറഞ്ഞാലോ...അല്ലേൽ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാർക്കറ്റിങ് പൊലിക്കുള്ളൂ...'പാർവതി പറയുന്നു.

നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലാണ് പീഡനത്തെപ്പറ്റി പരാമർശിക്കുന്നത്. തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനമുണ്ടായെന്നാണു നിഷ വിവരിച്ചത്. എന്നാൽ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകൾ മാത്രം തരുന്നു.