തിരുവനന്തപുരം: ഗൃഹലക്ഷ്മിയുടെ കവർചിത്രം വാർത്തകളിൽ നിന്നും ഇനിയും മാഞ്ഞിട്ടില്ല. കുഞ്ഞിന് മുലയൂട്ടുന്നത് കവർചിത്രവുമായി ജിലു ജോസഫ് വന്നപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന്റെ കുത്തൊഴുക്കായിരുന്നു. എന്തായാലും വിഷയത്തിൽ പലരും രൂക്ഷമായി പ്രതികരിച്ചു. മാതൃത്വത്തെ വിൽപ്പനച്ചരക്കാക്കാൻ ഗൃഹലകഷ്മി ശ്രമിച്ചു എന്നാണ് ഇവർ ഉയർത്തിയ ആരോപണം. ഇപ്പോഴിയ വിഷയത്തിൽ ഗൃഹലക്ഷ്മിയെയും നടിയെയും വിമർശിച്ച് നടൻ ജഗതി ശ്രീകുമാറിന്റെ മകളും രംഗത്തെത്തി. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ജഗതിയുടെ മകൾ പാർവതി ഷോൺ പ്രതികരണവുമായി രംഗത്തെത്തിയത്.

മലയൂട്ടുന്നത് ഏതൊരു സ്ത്രീയുടെയും അവകാശമാണ്. അല്ലാതെ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കുകയല്ല വേണ്ടത്. സോഷ്യൽ മീഡിയയിലൂടെ ആ ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ ആദ്യം നോക്കിയത് അവളുടെ മാറിടത്തിലേക്ക് തന്നെയാണെന്ന് പറഞ്ഞു കൊണ്ടാണ് പാർവതി പ്രതികരിച്ചത്. പാർവതിയുടെ പ്രതികരണം ഇങ്ങനെ:

'ഞാൻ ആ ചിത്രം കണ്ടപ്പോൾ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക്, നല്ല മനോഹരമായ മാറിടം. എന്നാൽ, ഇതേക്കുറിച്ച് പിന്നെയും ചിന്തിിച്ചു, ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ് പിന്നെ ഞാൻ ചിന്തിച്ചപ്പോൾ ഇച്ചിരി ഓവറാണ്. സാധാരണ ഗതിയിൽ സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ നിന്നും മുലയൂട്ടാറുണ്ട് പക്ഷെ അത് തുണികൊണ്ട് മറച്ചോ, അല്ലെങ്കിൽ ആളുകളിൽ നിന്നും മറഞ്ഞുനിന്നോ ആണ് എന്നും പാർവ്വതി പറയുന്നു.

കേരളത്തിലെ ഏതൊരിടത്തും മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യം ഒരു സ്ത്രീക്കുണ്ട്. അതിനെ ആരും നിഷേധിക്കുന്നില്ല. ഗൃഹലക്ഷ്മിയുടെ കവറിൽ കാണുന്ന പോലെ പരസ്യമായി ബ്ലൗസ് അഴിച്ച് മുലയൂട്ടുന്ന ചിത്രം കണ്ട് രണ്ടു കുട്ടികളുടെ അമ്മയായ തനിക്ക് മാതൃത്വം ഫീൽ ചെയ്യുന്നില്ലെന്നും പാർവ്വതി പറഞ്ഞു. ഇപ്പോൾ ഉണ്ടായത് മാർക്കറ്റിങ് തന്ത്രം മാത്രമാണെന്നും അവർ വ്യക്തമാക്കി. കുഞ്ഞിനു മുലയൂട്ടുമ്പോൾ മറച്ചുവെക്കാൻ പഴയതലമുറ പറയുന്നതിന് കാരണം കുഞ്ഞിന് കൊതികിട്ടാതിരിക്കാനാണെന്നും പാർവ്വതി പറയുന്നു.

സണ്ണി ലിയോൺ കൊച്ചിയിൽ എത്തിയപ്പോൾ നിരവധി പേർ കാണാൻ എത്തിയില്ലേ.. അതുപോലെയേ ഇതിനെ കാണാൻ സാധിക്കുകയൂള്ളൂവെന്നും പാർവതി ഷോൺ പറഞ്ഞു. ഇതൊക്കെ പറയുമ്പോഴും ഫെമിനിസ്റ്റ് ചിന്താഗതിക്കാരിയല്ല താനെന്നും, മാതൃത്വം ബിസിനസിനായി അടിയറവുവെക്കരുതെന്നും പാർവ്വതി ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കുന്നു. നിരവധി പേരാണ് ഫേസ്‌ബുക്കിലൂടെ അവർ പ്രതികരിച്ചത്. ചുരങ്ങി. 3.50 മിനിറ്റ് നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആയിരങ്ങങ്ങളാണ് ഷെയർ ചെയ്തത്.

പാർവ്വതിയുടെ പോസ്റ്റിനെ അനുകൂലിച്ച് നടിയും അവതാരികയുമായ ഗായകൻ എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ, ടെസ ജോസഫ്, ഗായകൻ വിധു പ്രതാപിന്റെ ഭാര്യ ദീപ്തി വിധുപ്രതാപ് തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.