- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളോടും മാതാപിതാക്കളോടും മാപ്പുചോദിക്കുന്നു; ബോളിവുഡിലേക്ക് ചേക്കേറിയ പാർവതി തിരുവോത്തിന് വീണ്ടുവിചാരം; തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ താരം തടിയൂരിയത് മാപ്പുപറഞ്ഞ്
തിരുവനന്തപുരം: എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പർ നായികാപദവിയിലേക്ക് ഉയർന്ന പാർവതി തിരുവോത്ത് തന്റെ സിനിമാജീവിതത്തിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്ന തിരക്കിലാണ്. ഖ്വാരിബ് ഖ്വാരിബ് സിംഗിൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ഒരുകൈ നോക്കുകയാണ് പാർവതി. രണ്ട് ദിവസത്തിനകം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സോണി ടെലിവിഷനിലെ ദ ഡ്രാമാ കമ്പനിയിൽ എത്തിയപ്പോൾ ചില രസകരമായ മുഹൂർത്തങ്ങൾ പാർവതിയെ കാത്തിരുന്നു. നായകൻ ഇർഫാൻ ഖാനൊപ്പം പരിപാടിക്കെത്തിയ താരത്തിന് ഗംഭീരപണിയാണ് അവതാരകൻ കൃഷ്ണ അഭിഷേക് ഒരുക്കി വച്ചിരുന്നത്. മൊഴിമാറ്റമാണ് താരങ്ങൾക്ക് അവതാരകൻ കൊടുത്ത ടാസ്‌ക്.'Death aur shit ... yeh do cheezen kisi ko, kahin bhi, kabhi bhi aa sakti hai' എന്ന അമിതാഭ് ബച്ചൻ സിനിമയായ പീകുവിലെ ഡയലോഗാണ് പാർവതിക്ക് മൊഴിമാറ്റത്തിന് കിട്ടിയത്. ഇർഫാനും, കൃഷ്ണയും നിർബന്ധിച്ചപ്പോൾ പാർവതി വഴങ്ങി. തന്റെ മൊഴിമാറ്റത്തിന്റെ ഭംഗി ആസ്വദിച്ചാവണം, മലയാളികളോടും, മാതാപിതാക്കളോടും ഹാസ്യരൂപേണ മാ
തിരുവനന്തപുരം: എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പർ നായികാപദവിയിലേക്ക് ഉയർന്ന പാർവതി തിരുവോത്ത് തന്റെ സിനിമാജീവിതത്തിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്ന തിരക്കിലാണ്.
ഖ്വാരിബ് ഖ്വാരിബ് സിംഗിൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ഒരുകൈ നോക്കുകയാണ് പാർവതി. രണ്ട് ദിവസത്തിനകം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സോണി ടെലിവിഷനിലെ ദ ഡ്രാമാ കമ്പനിയിൽ എത്തിയപ്പോൾ ചില രസകരമായ മുഹൂർത്തങ്ങൾ പാർവതിയെ കാത്തിരുന്നു.
നായകൻ ഇർഫാൻ ഖാനൊപ്പം പരിപാടിക്കെത്തിയ താരത്തിന് ഗംഭീരപണിയാണ് അവതാരകൻ കൃഷ്ണ അഭിഷേക് ഒരുക്കി വച്ചിരുന്നത്. മൊഴിമാറ്റമാണ് താരങ്ങൾക്ക് അവതാരകൻ കൊടുത്ത ടാസ്‌ക്.'Death aur shit ... yeh do cheezen kisi ko, kahin bhi, kabhi bhi aa sakti hai' എന്ന അമിതാഭ് ബച്ചൻ സിനിമയായ പീകുവിലെ ഡയലോഗാണ് പാർവതിക്ക് മൊഴിമാറ്റത്തിന് കിട്ടിയത്. ഇർഫാനും, കൃഷ്ണയും നിർബന്ധിച്ചപ്പോൾ പാർവതി വഴങ്ങി. തന്റെ മൊഴിമാറ്റത്തിന്റെ ഭംഗി ആസ്വദിച്ചാവണം, മലയാളികളോടും, മാതാപിതാക്കളോടും ഹാസ്യരൂപേണ മാപ്പുപറഞ്ഞ് കൊണ്ടാണ് താരം തടിയൂരിയത്.
ചിത്രത്തിൽ മലയാളിയായ നായിക ജയ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. തനൂജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ ട്രെയിലറിൽ മലയാളം പറയുന്ന പാർവതിയുടെ രംഗം കേരളക്കരയിലും കരീബ് കരീബ് സിംഗിളിന് പ്രാധാന്യം നൽകുകയുണ്ടായി.

നേരത്തെ, ഇർഫാൻ തന്റെ നായികയെ എത്ര മാത്രം മിസ്സ് ചെയ്യുന്നു എന്ന് കാട്ടി സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവച്ച കുറിപ്പുകൾ ചർച്ചയായിരുന്നു. എവിടെ പോയാലും ഏത് ചിത്രം ആരുടെ കൂടെ എടുത്താലും തന്റെ നായികയെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറയുന്ന കുറിപ്പുകളോടെയാണ് ഇർഫാൻ രണ്ടാഴ്ച മുമ്പ് അവ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.
.



