- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എങ്കിൽ ശരി വാ നോക്കാം എന്നേ പറയാനുള്ളൂ; ജീവിക്കാനായി വേറെ തൊഴിൽ അന്വേഷിക്കേണ്ടി വരും; പത്തുവർഷം മുമ്പ് നടന്ന കാര്യങ്ങൾ സ്വകാര്യങ്ങളിലേക്ക് ചുമക്കേണ്ട കാര്യമില്ല; എല്ലാം പുറത്തു വരട്ടേ; സിനിമയിലെ ആൺകോയ്മയ്ക്കെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിൽ എല്ലാ സിനിമകളും വിജയിച്ചിട്ടും അവഗണിക്കുന്നതിന്റെ കഥ പറഞ്ഞ് പാർവ്വതി നിശബ്ദയായിരിക്കില്ലെന്ന മുന്നറിയിപ്പുമായി തന്നെ മുന്നോട്ട്
കൊച്ചി: മലയാള സിനിമയിലെ മോശം പ്രവണതകളെല്ലാം പുറത്തു കൊണ്ടു വരുമെന്ന് തുറന്ന് പറഞ്ഞ് നടി പാർവ്വതി. കൊച്ചയിൽ നടി ആക്രമിക്കപ്പെട്ടതോടെ ഉണ്ടായ സിനിമയിലെ വനിതാ കൂട്ടായ്മയിലെ പ്രധാനിയാണ് പാർവ്വതി. ദിലീപിനെ തുറന്നെതിർക്കുന്ന സംഘടന. എന്നാൽ ഈ നിലപാട് എടുത്തതോടെ തനിക്ക് അവസരങ്ങൾ പോലൂം കുറഞ്ഞെന്ന് പാർവ്വതി തിരിച്ചറിയുന്നു. ഇതാണ് തുറന്നു പറച്ചിലിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചതിന് വില കൊടുക്കേണ്ടി വന്നത് ഡബ്ല്യുസിസിയാണെന്ന് പാർവതി പറയുന്നു. സിനിമയിൽ അവസരങ്ങളില്ല. എന്നാൽ, ഇങ്ങനെ നിശബ്ദരാക്കാൻ കഴിയില്ലെന്നും പാർവതി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി സിനിമയിൽ അവസരങ്ങൾ കുറയുന്നതിെനപ്പറ്റി തുറന്നു പറഞ്ഞത്. 'ഓഫറുകൾ ചുരുങ്ങുന്നു എന്നത് സത്യമാണ്. മറ്റുള്ളവർക്കും ഇതു സംഭവിക്കുന്നുണ്ട്. ഡബ്ല്യുസിസിയുമായി പേരു ചേർക്കപ്പെട്ട എല്ലാവർക്കും ഇത് സംഭവിക്കുന്നുണ്ട്. പെട്ടെന്നവർ കരിമ്പട്ടികയിൽ ഇടം നേടുന്നു. പക്ഷേ, ഇതെല്ലാം
കൊച്ചി: മലയാള സിനിമയിലെ മോശം പ്രവണതകളെല്ലാം പുറത്തു കൊണ്ടു വരുമെന്ന് തുറന്ന് പറഞ്ഞ് നടി പാർവ്വതി. കൊച്ചയിൽ നടി ആക്രമിക്കപ്പെട്ടതോടെ ഉണ്ടായ സിനിമയിലെ വനിതാ കൂട്ടായ്മയിലെ പ്രധാനിയാണ് പാർവ്വതി. ദിലീപിനെ തുറന്നെതിർക്കുന്ന സംഘടന. എന്നാൽ ഈ നിലപാട് എടുത്തതോടെ തനിക്ക് അവസരങ്ങൾ പോലൂം കുറഞ്ഞെന്ന് പാർവ്വതി തിരിച്ചറിയുന്നു. ഇതാണ് തുറന്നു പറച്ചിലിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചതിന് വില കൊടുക്കേണ്ടി വന്നത് ഡബ്ല്യുസിസിയാണെന്ന് പാർവതി പറയുന്നു. സിനിമയിൽ അവസരങ്ങളില്ല. എന്നാൽ, ഇങ്ങനെ നിശബ്ദരാക്കാൻ കഴിയില്ലെന്നും പാർവതി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി സിനിമയിൽ അവസരങ്ങൾ കുറയുന്നതിെനപ്പറ്റി തുറന്നു പറഞ്ഞത്. 'ഓഫറുകൾ ചുരുങ്ങുന്നു എന്നത് സത്യമാണ്. മറ്റുള്ളവർക്കും ഇതു സംഭവിക്കുന്നുണ്ട്. ഡബ്ല്യുസിസിയുമായി പേരു ചേർക്കപ്പെട്ട എല്ലാവർക്കും ഇത് സംഭവിക്കുന്നുണ്ട്. പെട്ടെന്നവർ കരിമ്പട്ടികയിൽ ഇടം നേടുന്നു. പക്ഷേ, ഇതെല്ലാം കളിയുടെ ഭാഗമാണ്. ഇതെങ്ങനെ മാറ്റി നിറുത്താമെന്ന് അറിയണം,' പാർവതി പറഞ്ഞു.
ബാഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ചാർളി, ഇങ്ങനെ ഹിറ്റുകളുമായി മലയാള സിനിമയിൽ നിറയുമ്പോഴാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇതോടെ മലയാളത്തിലെ സൂപ്പർതാരമായി കുതിച്ചുയരുകയായിരുന്ന പാർവ്വതി ഒന്നും ആലോചിക്കാതെ ഇരയ്ക്കൊപ്പം നിലയുറപ്പിച്ചു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ പദവിയായിരുന്നു പാർവ്വതിയുടെ തൊട്ട് മുമ്പിൽ. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാനാകുന്ന നായികയായി പാർവ്വതി മാറുമെന്ന് ഏവരും കരുതി. എന്നാൽ കത്തിജ്വലിച്ച് നിന്ന കരിയറിന് കസബയിലെ വിവാദ പരാമർശത്തോടെ ബ്രേക്ക് വന്നു. മുഖ്യധാരാ സംവിധായകർ ആരും പിന്നെ പാർവ്വതിയെ തേടി എത്തിയില്ല. അപ്പോഴും കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം കണ്ടെത്താൻ പാർവ്വതി യാത്ര തുടർന്നു. ഇത് വലിയ നഷ്ടമാണ് പാർവ്വതിക്കുണ്ടാക്കിയത്. ഇത് തന്നെയാണ് പാർവ്വതി ഇപ്പോൾ തുറന്നു പറയുന്നത്. മലയാള സിനിമയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന സൂചനയാണ് പാർവ്വതി നൽകുന്നത്.
ഇവർ ചെയ്യുന്നതൊന്നും മറ്റുള്ളവർ കാണുന്നില്ലെന്ന വിചാരമാണ് മലയാളസിനിമാ ഇൻഡസ്ട്രിയിലെ പരിതാപകരമായ അവസ്ഥ. അധികാരവും ഇടവും നല്ലൊരു സാഹചര്യവും ഉണ്ടായിട്ടും തെറ്റായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ നല്ല വശങ്ങൾക്കു നേരെ നിൽക്കാതെ തെറ്റായകാര്യങ്ങൾക്ക് വേണ്ടി നിലപാട് എടുക്കുന്നു. ഒരുദിവസം ഇവയെല്ലാം ശരിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നവെന്നാണ് പാർവ്വതി വിശദീകരിക്കുന്നത്. ഇപ്പോഴുള്ള സിനിമകൾ ഈ പ്രശ്‌നങ്ങൾ ഉണ്ടാവുന്നതിനു മുൻപ് ചെയ്യാമെന്നേറ്റതാണ്. വിവാദങ്ങൾക്ക് ശേഷം എനിക്ക് ലഭിച്ച ഒരേയൊരു ഓഫർ ആഷിഖ് അബുവിന്റെ വൈറസ് മാത്രമാണ്, പാർവതി പറയുന്നു. 'അതിൽ എനിക്ക് അത്ഭുതമില്ല. ആഷിഖ് ഒരു പുരോഗമനവാദിയാണ്. ബാക്കിയുള്ള സിനിമകളെല്ലാം കസബയ്ക്ക് മുൻപ് ഒപ്പു വച്ചതാണ്. കാര്യങ്ങൾ ഇങ്ങനെയാണ് പരിസമാപ്തിയിലേക്ക് നീങ്ങുന്നതെങ്കിൽ, 'ശരി, നോക്കാം' എന്നേ എനിക്ക് പറയാനാകൂ. ഞാനിത് തമാശയായി പറയുന്നതല്ല. പക്ഷേ, ഞാൻ നിശബ്ദയായിരിക്കാൻ ഉദ്ദേശിക്കുന്നില്ല. കാരണം, ഇത്തരത്തിൽ അപ്രത്യക്ഷരായ നിരവധി അഭിനേത്രികളെ മുൻ കാലങ്ങളിൽ നോക്കിയാൽ കാണാം. അവർ അപ്രത്യക്ഷരായതിന് കാരണങ്ങൾ ആർക്കും അറിയില്ല. സിനിമയെ നിയന്ത്രിക്കുന്നവർ എന്നെ ഇതുപോലെ പുറത്താക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, എനിക്ക് ജോലി ചെയ്യാൻ അറിയാത്തതുകൊണ്ടല്ല അത് സംഭവിക്കുന്നതെന്ന് ജനങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,' പാർവതി പറഞ്ഞു.
ഞാൻ സിനിമയിൽ വന്ന കാലത്ത് ഡബ്ല്യുസിസി പോലുള്ള കൂട്ടായ്മകൾ സജീവം അല്ലാത്തതിനാൽ ഇതൊന്നും സംസാരിക്കേണ്ട എന്ന തീരുമാനിച്ചിരുന്നു. സിനിമയിൽ നമ്മൾ ഒറ്റയ്ക്കാണെന്നും ഈ പ്രശ്നങ്ങളെല്ലാം നമുക്ക് മാത്രം ഉണ്ടാകുന്നതാണെന്നും ഞാൻ കരുതി. ഡബ്ലുസിസി രൂപീകരിച്ചപ്പോഴാണ് എല്ലാ സ്ത്രീകളും സമാനമായസാഹചര്യത്തിലൂടെ കടന്ന് പോയവരാണെന്ന് മനസ്സിലായത്. കുറ്റക്കാർ ഇപ്പോഴും ഇൻഡസ്ട്രിയിൽ സുഖമായി നടക്കുന്നു. 10 വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളിൽ നമുക്കൊന്നും ഇപ്പോൾ ചെയ്യാനാകില്ല. പക്ഷേ അത് പുറത്ത് വരണം. എന്തിനാണ് ഇതെല്ലാം നമ്മുടെ ശവക്കല്ലറയിലേക്ക് കൊണ്ടുപോകുന്നത്. ഈ പോരാട്ടം എല്ലാവർക്കും വേണ്ടിയാണെന്നും പാർവ്വതി പറയുന്നു. 'ഇതേ കാര്യം തന്നെയാണ് കാസ്റ്റിങ് കൗച്ച് പോലുള്ള സന്ദർഭങ്ങളിൽ ഞാൻ എന്നോടു തന്നെ പറയാറുള്ളത്. 'നോ' എന്ന് പറയാൻ നിങ്ങൾ ഒരു തീരുമാനം എടുക്കുന്നുണ്ട്. ഒന്നുകിൽ 'നോ' പറഞ്ഞ് അവസരം നഷ്ടപ്പെടുത്താം. അല്ലെങ്കിൽ 'യെസ്' പറഞ്ഞ് സ്വയം അതിക്രമത്തെ സ്വീകരിക്കാം. അതുകൊണ്ട് നിങ്ങൾ 'നോ' എന്നു പറയുന്നു.
ശരിയായതിനു വേണ്ടി നിലയുറപ്പിക്കുമ്പോൾ നിങ്ങൾക്ക് ജോലി നഷ്ടപ്പെട്ടേക്കാം. മറ്റൊരു തൊഴിൽ കണ്ടെത്താൻ കഴിയുമോ എന്നാണ് ഞാൻ എന്നോടു ചോദിക്കുന്നത്. അതിനുത്തരം 'അതെ' എന്നാണ്. എന്നാൽ, നിലവിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ എനിക്ക് കഴിയില്ല,' പാർവതി നിലപാടു വ്യക്തമാക്കി. 'കഴിഞ്ഞ 13 വർഷമായി ഞാൻ ഇവിടെയുണ്ട്. നല്ല ചില സിനിമകൾ ചെയ്തിട്ടുമുണ്ട്. എനിക്ക് മറ്റു ഭാഷകളിലേക്ക് പോകാം. അല്ലെങ്കിൽ ഒരു ഷോപ് തുടങ്ങുകയോ പബ് തുറക്കുകയോ ചെയ്യാം. ഈ പോരാട്ടത്തിന് വില കൊടുക്കേണ്ടി വരുന്നത് ഞങ്ങളാണെന്ന് അറിയേണ്ടതുണ്ട്. കാരണം എല്ലാവർക്കും വേണ്ടിയാണ് ഈ പോരാട്ടം. ഞങ്ങൾക്കു വേണ്ടി മാത്രമല്ല,' പാർവതി കൂട്ടിച്ചേർത്തു. 'ഞാനും റിമയും രമ്യയും ഇതുകൊണ്ട് എന്തു നേടി? പ്രശസ്തിക്കു വേണ്ടിയാണ് ഞങ്ങളിതൊക്കെ ചെയ്യുന്നതെന്ന് പറയുന്നത് എത്ര വിചിത്രമാണ്?''സൂപ്പർഹിറ്റായ നാലോ അഞ്ചോ ചിത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അതിൽക്കൂടുതൽ പ്രശസ്തി എനിക്കു വേണ്ട. അവർക്ക് അങ്ങനെ ചിന്തിക്കാൻ എളുപ്പമാണ്. ഞങ്ങളുടെ ശ്രമങ്ങളെ അങ്ങനെ അവർക്ക് ബ്രാൻഡ് ചെയ്യാം. അത് അവർക്ക് എളുപ്പമാണ്,' പാർവതി ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ചപ്പോൾ ആദ്യം ഗൂഢാലോചന ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ തുറന്നു പറച്ചിലാണ് സിനിമയിലെ വനിതാ കൂട്ടായ്മയിലേക്ക് കാര്യങ്ങളെത്തിച്ചത്. നേതൃത്വം മഞ്ജുവിനാണെന്ന് കരുതിയാണ് പാർവ്വതിയും കൂട്ടരും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലെത്തിയത്. എന്നാൽ ഇന്ന് രേവതിയും പത്മപ്രിയയും ഗീതു മോഹൻദാസും രമ്യാ നമ്പീശനും പിന്നെ പാർവ്വതിയും മാത്രമാണ് ഈ കൂട്ടായ്മയിലെ പ്രധാന നടികൾ. ഇതിൽ രേവതിയും പത്മപ്രിയയും ഗീതു മോഹൻദാസും രമ്യാ നമ്പീശനും വലിയ അഭിനയ മോഹങ്ങൾ ഇന്ന് വച്ച് പുലർത്തുന്നില്ല. അവസരങ്ങൾ തീരെ കുറഞ്ഞ സമയത്താണ് ഇവർ പ്രതിഷേധിക്കാനെത്തിയത്. അതുകൊണ്ട് തന്നെ വലിയ നഷ്ടങ്ങളുമില്ല. എന്നാൽ പാർവ്വതി മലയാളത്തിലെ പല വമ്പൻ പ്രോജക്ടുകളുടേയും പ്രതീക്ഷയായിരുന്നു. വിവാദങ്ങളോടെ ഈ പ്രോജക്ടുകളെല്ലാം നടക്ക് നഷ്ടമായി. ഇത് മനസ്സിലാക്കിയാണ് മഞ്ജു വാര്യർ തന്ത്രപരമായ മൗനത്തിലേക്ക് പോയതെന്നാണ് സിനിമയിലെ അടക്കം പറച്ചിൽ.
കൂട്ടുകാരിയെ ഒറ്റിക്കൊടുത്ത് സ്വന്തം താൽപര്യം നോക്കി പോകുന്ന സ്വാർഥയായ പെൺകുട്ടിയെയാണ് റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്കെന്ന ആദ്യ ചിത്രത്തിൽ പാർവതി അവതരിപ്പിച്ചത്. നോട്ട് ബുക്കിൽ അവൾക്കൊപ്പം നിൽക്കാതെ മാറി നിന്ന ആ ചുരുണ്ടമുടിക്കാരി. വെള്ളിത്തിരയ്ക്കപ്പുറമുള്ള യഥാർഥ ജീവിതത്തിൽ പാർവതി ആക്രമണത്തിന് ഇരയായ കൂട്ടുകാരിക്കൊപ്പം മാത്രമാണ് നിന്നത്. സിനിമയിലെ പുരുഷാധിപത്യത്തെയും താരാധിപത്യത്തെയും പൊതുസമൂഹത്തിന് മുമ്പിൽ തുറന്നു പറയാൻ പാർവതി മടി കാണിച്ചിട്ടില്ല. കടുത്ത സൈബർ ആക്രമണത്തിന് പാർവതി ഇരയായത്. അപ്പോഴും പതറാതെ അസഭ്യം പറഞ്ഞവർക്കെതിരെ പരാതികൊടുക്കാൻ തയാറാകുകയാണ് ചെയ്തത്. ഈ അടുത്ത് ഒരു അഭിമുഖത്തിൽ പാർവതി ഏറെ വിഷമത്തോടെ സംസാരിച്ച ഒരു കാര്യമുണ്ട്, അവസരങ്ങൾ നിഷേധിക്കപ്പെടുന്നു, ഡബ്ല്യുസിസിയിലുള്ളവരോട് സംസാരിക്കുന്നതിന് പോലും വിലക്കുണ്ടെന്ന്. അപ്പോഴും പാർവ്വതി നിലപാട് മാറ്റാതെ പൊതു വേദികളിലെത്തി അമ്മയിലെ സൂപ്പർതാരങ്ങൾക്കെതിരെ ആഞ്ഞടിച്ചു. ഡബ്ലുസിസിയുടെ ഈ പോരാട്ടത്തിൽ ഏറ്റവും നഷ്ടം സംഭവിക്കുന്നതും പാർവതിക്ക് തന്നെയാണ്.
മലയാളസിനിമയിൽ മാത്രമല്ല തമിഴിലും കന്നഡയിലും ഹിന്ദിയിലും വരെ പാർവ്വതിക്ക് അവസരങ്ങൾ നഷ്ടമായി. അഭിനയിച്ച പല സിനിമകളിലും പലയിടങ്ങളിലും നായകനേക്കാൾ ഒരുപടി മേലെ പാർവതിയുടെ പ്രകടനം എത്തിയിട്ടുമുണ്ട്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ അവാർഡിൽ പ്രത്യേക പരാമർശം നേടിയിരുന്നു. തുടർച്ചയായ രണ്ട് വർഷം സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നടിയാണ് പാർവ്വതി. കഴിഞ്ഞ തവണ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല, ഇത്തവണ സമീറ. കാഞ്ചനമാല പങ്കുവച്ചത് പ്രണയത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ്. ഇവിടെ ടേക് ഓഫിൽ ഭീതിയുടേയും ധീരതയുടേയും നേർ ചിത്രം. നിലപാടുകൾക്കൊപ്പം സഞ്ചിരിക്കുന്ന കഥാപാത്രങ്ങളുമായി പാർവ്വതി മലയാള സിനിമയിലെ പ്രിയ നായികയാവുന്നതിനിടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നാണ് പാർവ്വതിയെ മലയാള സിനിമാ ലോകം ഇന്ന് വിളിക്കുന്നത്. തെറ്റുകളെ ചൂണ്ടിക്കാട്ടാനും തിരുത്താനും മടിയില്ലാത്ത നായിക. ആരുടേയും കാരുണ്യമില്ലാതെ സിനിമയിൽ തുടരുകയാണ് ലക്ഷ്യം. നടിമാർ ആരുടെയും പൊതുസ്വത്തല്ലെന്നും അവരുടെ അഭിനയം കണ്ടു മാത്രം വിലയിരുത്തിയാൽ മതിയെന്നു പറയാനും ഭയമില്ല. തന്റെ അഭിപ്രായം എന്താണെങ്കിലും അത് എവിടെയും തുറന്ന് പറയാൻ താരത്തിന് മടിയില്ല. എന്ന് വിചാരിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി എന്തും പറയുന്ന സ്വഭാവവും തനിക്കില്ല. അങ്ങനെ പേരിന് വേണ്ടി പലരും പല തന്ത്രങ്ങളും പയറ്റി നോക്കുന്നവരുണ്ടെന്നും പാർവ്വതി പറയുന്നു.
റേഡിയോ പ്രോഗ്രാം നിർമ്മാതാവായാണ് പാർവ്വതിയുടെ തുടക്കം. പിന്നീട് റേഡിയോയിൽ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയിൽ ഡബിങ് കലാകാരിയായും പ്രവർത്തിക്കുന്നുണ്ട്. വിനോദ് കുമാർ-ടി കെ ഉഷാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ദ്രീയ വിദ്യാലയിൽ നിന്നുമാണ് പാർവ്വതി തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങൾ. ബാഗ്ലൂർ ഡെയ്സിലെത്തിയപ്പോൾ താരമായി വളർന്നു. തമിഴ് സിനിമയിലും ഹിറ്റുകളുമായി ഇതിനിടെ പാർവ്വതി നിറഞ്ഞു. സിനിമയിൽ അവസരങ്ങൾക്ക് പിറകെ പോകാൻ ഇനിയും പാർവ്വതിയെ കിട്ടില്ല. ഇതിനൊ്പ്പം അനീതിക്കെതിരെ പോരടിക്കുക കൂടി ചെയ്യുമ്പോൾ മലയാള സിനിമയിലെ അധികാര കേന്ദ്രങ്ങൾ പാർവ്വതിയെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.