- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാന ചർച്ചകളിൽ വാജ്പേയും മന്മോഹനും കാണിച്ച താൽപ്പര്യം മോദിക്കില്ല; പാക്കിസ്ഥാൻ ആണവ ശക്തിയായത് ഇന്ത്യയുടെ ഭീഷണി കാരണം; മോദി ശ്രമിക്കുന്നത് ഇന്ത്യയിൽ പരമാധികാരം ഉറപ്പിക്കാനുള്ള വ്യഗ്രത; ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുമായി പർവേസ് മുഷറഫ്
വാഷിങ്ടൺ:ഇന്ത്യ പാക് ബന്ധം സുഗമമാക്കുന്ന രീതിയിലുള്ള ഇടപെടൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ്. മന്ത്രി നരേന്ദ്ര മോദി സമാധാന ചർച്ചകളുടെ വക്താവല്ലെന്നും വോയ്സ് ഓഫ് അമേരിക്കയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുഷാറഫ് ഇങ്ങനെ പ്രതികരിച്ചത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാർ ഈ വിഷയത്തിൽ കാണിച്ച താൽപര്യം നരേന്ദ്ര മോദിക്ക് സമാധാന വിഷയത്തിലില്ല എന്നും മുഷറഫ് കൂട്ടിച്ചേർത്തു. താൻ അധികാരത്തിലിരുന്നപ്പോൾ പാക്കിസ്ഥാനും ഇന്ത്യയും അനുരജ്ഞനത്തിന്റെ പാതയിലായിരുന്നു. മോദി അധികാരത്തിലെത്തിയതോടെ അതിന് മാറ്റം വന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ അധികാരത്തിൽ ഇരുന്നപ്പോൾ എ.ബി. വാജ്പയോടും മന്മോഹൻ സിങ്ങിനോടും ചർച്ചകൾ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇരു നേതാക്കളും ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. അവർ ഞങ്ങളെ മറയ്ക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ പരമാധികാരം ഉറപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്.' - മുഷാറഫ് പറഞ്ഞു.
വാഷിങ്ടൺ:ഇന്ത്യ പാക് ബന്ധം സുഗമമാക്കുന്ന രീതിയിലുള്ള ഇടപെടൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ്. മന്ത്രി നരേന്ദ്ര മോദി സമാധാന ചർച്ചകളുടെ വക്താവല്ലെന്നും വോയ്സ് ഓഫ് അമേരിക്കയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുഷാറഫ് ഇങ്ങനെ പ്രതികരിച്ചത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാർ ഈ വിഷയത്തിൽ കാണിച്ച താൽപര്യം നരേന്ദ്ര മോദിക്ക് സമാധാന വിഷയത്തിലില്ല എന്നും മുഷറഫ് കൂട്ടിച്ചേർത്തു.
താൻ അധികാരത്തിലിരുന്നപ്പോൾ പാക്കിസ്ഥാനും ഇന്ത്യയും അനുരജ്ഞനത്തിന്റെ പാതയിലായിരുന്നു. മോദി അധികാരത്തിലെത്തിയതോടെ അതിന് മാറ്റം വന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ അധികാരത്തിൽ ഇരുന്നപ്പോൾ എ.ബി. വാജ്പയോടും മന്മോഹൻ സിങ്ങിനോടും ചർച്ചകൾ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇരു നേതാക്കളും ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. അവർ ഞങ്ങളെ മറയ്ക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ പരമാധികാരം ഉറപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്.' - മുഷാറഫ് പറഞ്ഞു.
ആണവ സമ്പത്തിനെ നിയന്ത്രിക്കാൻ ഇന്ത്യയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉയർത്തുന്ന ആണവ ഭീഷണിയെ ആരും ചോദ്യം ചെയ്യുന്നില്ല. ഇന്ത്യ അസ്വാഭാവിക ഭീഷണി ഉയർത്തിയതിനാലാണ് പാക്കിസ്ഥാൻ ഒരു ആണവ ശക്തിയായതെന്നും അദ്ദേഹം കുട്ടിച്ചേർത്തു.