- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോതമ്പ റോഡിന്റ സത്താർ മാസ്റ്ററെ ആദരിച്ചു
ജീറോഡ്: നാല് പതിറ്റാണ്ടു കാലമായി വിശ്രമമില്ലാതെ പ്രദേശത്തിന്റെ പുരോഗതിക്കായി മുന്നിൽ നടന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗോതമ്പറോഡിലെ മത-സാംസ്‌കാരിക രംഗത്തെ സാന്നിധ്യമായ പള്ളിത്തൊടിക അബ്ദുസത്താർമാസ്റ്ററെ തന്റെ ശിഷ്യന്മാരും നാട്ടുകാരും ആദരിച്ചു. സത്താർ മാസ്റ്ററുടെ നേത്രത്വത്തിൽ സ്ഥാപിതമായ ഗോതമ്പറോഡ് അൽമദ്റസത്തുൽ ഇസ്ലാമിയയുടെ 38-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവവിദ്യാർത്ഥി അദ്ധ്യാപക സംഗമത്തിലാണ് ആദരിച്ചത്. പിതാവായ കൊടിയത്തൂർ സ്വദേശി പള്ളിത്തൊടിക മൊയ്തീൻ ഹാജി 1963 ൽ നിർമ്മിച്ച ഗോതമ്പറോഡിലെ ചെറിയ നമസ്‌കാരപ്പള്ളി 'മസ്ജിദുൽ മഅ്വ' യുടെ പരിപാലനത്തിനാണ് സത്തർ മാസ്റ്റർ ഗോതമ്പറോഡിലെത്തുന്നത്. 1977 ൽഗോതമ്പറോഡിൽ വീടുവെചു താമസമാക്കിയ തി നു ശേഷമാണ് ആളുകളെ സംഘടിപ്പിച് 1979 ൽ ഓല ഷെഡ്ഢിൽ പള്ളിയുടെ കീഴിൽ ഒരു മദ്റസ ആരംഭിക്കുന്നത്. പിന്നീട് പള്ളി പുനർനിർമ്മാണം പൂർത്തിയാക്കിയതിലും മദ്റസാ കെട്ടിടം പുതിയ രൂപത്തിലേക്ക് മാറ്റിയതിലും മാസ്റ്ററുടെ പങ്ക് വിലപ്പെട്ടതാണ് . ഗോതമ്പറോഡിന്റെ വിദ്യാഭ്യാസ പുരോഗ
ജീറോഡ്: നാല് പതിറ്റാണ്ടു കാലമായി വിശ്രമമില്ലാതെ പ്രദേശത്തിന്റെ പുരോഗതിക്കായി മുന്നിൽ നടന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗോതമ്പറോഡിലെ മത-സാംസ്‌കാരിക രംഗത്തെ സാന്നിധ്യമായ പള്ളിത്തൊടിക അബ്ദുസത്താർമാസ്റ്ററെ തന്റെ ശിഷ്യന്മാരും നാട്ടുകാരും ആദരിച്ചു. സത്താർ മാസ്റ്ററുടെ നേത്രത്വത്തിൽ സ്ഥാപിതമായ ഗോതമ്പറോഡ് അൽമദ്റസത്തുൽ ഇസ്ലാമിയയുടെ 38-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവവിദ്യാർത്ഥി അദ്ധ്യാപക സംഗമത്തിലാണ് ആദരിച്ചത്.
പിതാവായ കൊടിയത്തൂർ സ്വദേശി പള്ളിത്തൊടിക മൊയ്തീൻ ഹാജി 1963 ൽ നിർമ്മിച്ച ഗോതമ്പറോഡിലെ ചെറിയ നമസ്‌കാരപ്പള്ളി 'മസ്ജിദുൽ മഅ്വ' യുടെ പരിപാലനത്തിനാണ് സത്തർ മാസ്റ്റർ ഗോതമ്പറോഡിലെത്തുന്നത്. 1977 ൽഗോതമ്പറോഡിൽ വീടുവെചു താമസമാക്കിയ തി നു ശേഷമാണ് ആളുകളെ സംഘടിപ്പിച് 1979 ൽ ഓല ഷെഡ്ഢിൽ പള്ളിയുടെ കീഴിൽ ഒരു മദ്റസ ആരംഭിക്കുന്നത്. പിന്നീട് പള്ളി പുനർനിർമ്മാണം പൂർത്തിയാക്കിയതിലും മദ്റസാ കെട്ടിടം പുതിയ രൂപത്തിലേക്ക് മാറ്റിയതിലും മാസ്റ്ററുടെ പങ്ക് വിലപ്പെട്ടതാണ് . ഗോതമ്പറോഡിന്റെ വിദ്യാഭ്യാസ പുരോഗതിക്കും നാടിന്റെ സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിലും സത്താർ മാസ്റ്ററുടെ നിർണ്ണായകസ്ഥാനമാണുള്ളത് .
സത്തർ മാസ്റ്ററെ വി.പി ശൗക്കത്തലി പൊന്നാടയണിയിച്ചു. ഹംസ മൗലവി ലക്കിടി, എ. അബൂബബക്കർ മൗലവി, പി. ശിഹാബുൽ ഹഖ്, പി. ശാഹിന, നസ്റുല്ല എളമ്പിലാശ്ശേരി, ബാവ പവർവേൾഡ്, മുജീബ് മാവായിൽ എന്നിവർ സംസാരിച്ചു. കെ.എൻ അലി മൗലവി അധ്യക്ഷത വഹിച്ച യോഗത്തിൽ പുതിയോട്ടിൽ മുഹമ്മദ് സ്വാഗതവും യഹ്യ കമ്മുക്കുട്ടി നന്ദിയും പറഞ്ഞു.