- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പാസഡീന മലയാളി അസോസിയേഷന്റെ വാർഷിക ആഘോഷം ശിശുദിനത്തിൽ
ഹൂസ്റ്റൺ: കാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം കൊടുത്തുകൊണ്ടാരംഭിച്ച പാസഡീന മലയാളി അസോസിയേഷൻ (PMA) ഇരുപത്തിനാലാമത് വാർഷികം ആഘോഷിക്കുന്നു. 14 നു (ശനി) വൈകുന്നേരം 5.30നു പാർക്ക് ഗേറ്റ് കമ്യൂണിറ്റി ചർച്ച് ഹാളിലാണ് ആഘോഷ പരിപാടികൾ.അസോസിയേഷനിലെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന സ്‌കിറ്റുകൾ, സ്‌റ്റേജ് നിറഞ്ഞാടുന്ന ബോളിവുഡ് ഡാൻ
ഹൂസ്റ്റൺ: കാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം കൊടുത്തുകൊണ്ടാരംഭിച്ച പാസഡീന മലയാളി അസോസിയേഷൻ (PMA) ഇരുപത്തിനാലാമത് വാർഷികം ആഘോഷിക്കുന്നു. 14 നു (ശനി) വൈകുന്നേരം 5.30നു പാർക്ക് ഗേറ്റ് കമ്യൂണിറ്റി ചർച്ച് ഹാളിലാണ് ആഘോഷ പരിപാടികൾ.
അസോസിയേഷനിലെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന സ്‌കിറ്റുകൾ, സ്‌റ്റേജ് നിറഞ്ഞാടുന്ന ബോളിവുഡ് ഡാൻസുകൾ, കാണികളെ വിസ്മയത്തുമ്പത്തു നിർത്തുന്ന മായാജാല പ്രകടനങ്ങൾ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. കേരളത്തിന്റെ രുചികൾക്കു മുൻതൂക്കം കൊടുത്തുകൊണ്ടുള്ള സദ്യയും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
അസോസിയേഷന്റെ ഇരുപത്തിനാലാമത് വാർഷികം ചാച്ചാനെഹ്‌റുവിനെ അനുസ്മരിക്കുന്ന ശിശുദിനത്തിൽത്തന്നെ അഘോഷിക്കുന്നു എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. ആഘോഷ പരിപാടിയിലേയ്ക്ക് എല്ലാ ഹൂസ്റ്റൺ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.



