- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പാസഡീന മലയാളി അസോസിയേഷൻ 24മത് വാർഷികം ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്‌തു
കാലിഫോർണിയ: പാസഡീന മലയാളി അസോസിയേഷന്റെ 24 മത് വാർഷികം ശിശുദിനത്തിൽ വർണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു . സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ വാർഷിക ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്‌തു . അസ്സോസിയേഷൻ പ്രസിഡന്റ് സാബു ഫിലിപ്പ് കാണികൾക്ക് സ്വാഗതമരുളി. തുടർന്ന് സെക്രട്ടറി പോൾ യോഹന്നാന് കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്
കാലിഫോർണിയ: പാസഡീന മലയാളി അസോസിയേഷന്റെ 24 മത് വാർഷികം ശിശുദിനത്തിൽ വർണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു . സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ വാർഷിക ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്‌തു . അസ്സോസിയേഷൻ പ്രസിഡന്റ് സാബു ഫിലിപ്പ് കാണികൾക്ക് സ്വാഗതമരുളി. തുടർന്ന് സെക്രട്ടറി പോൾ യോഹന്നാന് കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു . നാല് മണിക്കൂർ നീണ്ട കലാവിരുന്നിൽ സ്‌കിറ്റുകൾ, ഡാൻസുകൾ എന്നിവ ഉൾപ്പെടെ നിരവധി പരിപാടികൾ അവതരിപ്പിക്കപെട്ടു. കാണികളെ വിസ്‌മയതുമ്പത്ത് നിർത്തിയ അനാസ് അറയ്‌ക്കലിന്റെ മായാജാല പ്രകടനവും ആനുകാലീക പ്രശ്‌നങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പി.എം.എ ബോയ്‌സ് അവതരിപ്പിച്ച സ്‌കിറ്റ് ചിരിക്കുവാനും ചിന്തിപ്പിക്കുവാനും ഉള്ളതായി മാറി
സന്തോഷും കൂട്ടുകാരും അവതരിപ്പിച്ച നാടൻ പാട്ടുകളും ഷീബാ ജോഷിയുടെ മൊണോ ആക്ടും അരുൺ പോളിന്റെ മിമിക്രിയും ഒരു കൊച്ചു കലാഭവന്റെ ഓർമ്മ കാണികളിൽ നിറച്ചു . സാജു മാളിയേക്കൽ നേതൃത്വം കൊടുത്ത ക്രസന്റോ മ്യൂസിക്കാണ് ശബ്ദവും വെളിച്ചവും നല്‌കിയപ്പോൾ, പാം ഇന്ത്യാ റെസ്‌റ്റോറന്റാണ് രുചികരമായ ഭക്ഷണം ഒരുക്കിയത്. ജോൺ ജോസഫിന്റെ നന്ദി പ്രകടനത്തോടെ ഇരുപത്തിനാലാമത് വാർഷീക ആഘോഷ പരിപാടിക്ക് തിരശ്ശീല വീണു.
പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും അസോസിയേഷന്റെ ഫേസ് ബുക്ക് പേജിൽ ലഭ്യമാണ് .. Pma Pasadena, PMA Annual Celebration 2015 Highlighst




