ഹൂസ്റ്റൺ: അതിശയകരമായി വീശിയടിച്ച ഹാർവി കൊടുങ്കാറ്റിനെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് തകർന്ന ഹൂസ്റ്റണിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി പാസഡീനാ മലയാളി അസോസിയേഷൻ 25 വർഷങ്ങളായി പാസഡീനായിലെ സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിദ്ധ്യമായി പാസഡീനാ മലയാളി അസോസിയേഷൻ(ഭാരവാഹികൾ) പാസഡീനാ സിറ്റി മേയർ ജെഫ് വാഗ് നറെ(ഖലള്ള ണമഴിലൃ) സന്ദർശിച്ച് സംഘടനയുടെ ആദ്യ സംഭാവനയായി 5,000 ഡോളറിന്റെ ചെക്ക് ഹാർവി ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

75 നടുത്ത് കുടുംബങ്ങൾ മാത്രമുള്ള പിഎംഎ ഈ അടിയന്തര സാഹചര്യത്തിൽ നൽകിയ സംഭാവന മുഴുവൻ അർഹിക്കുന്നവരിലേക്ക് ഉടൻ തന്നെ എത്തിച്ചു നൽകുമെന്ന് ഉറപ്പു നൽകിയതോടൊപ്പം പിഎംഎയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു.

പിഎംഎ പ്രസിഡന്റ് ജോൺ ജോസഫ്(ബാബു കൂടത്തിനാലിൽ) ജോസഫ് കണയത്ത്, ജേക്കബ് ഫിലിപ്പ്, ജോഷി വർഗീസ്, ചാക്കോ സ്‌ക്കറിയാ, തോമസ് വർഗീസ് എന്നിവരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്