- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ ട്രോളുകൾ ആസ്വദിച്ച് ഡിജിപി ബഹ്‌റ; അനുകരിക്കുന്ന മിമിക്രി കലാകാരൻ പാഷാണം ഷാജിയെ അറിയാം; പപ്പയെപ്പോലുള്ള ഒരാളെ യൂട്യൂബിൽ കണ്ടകാര്യം മകൻ പറയുമ്പോൾ പൊട്ടിച്ചിരിക്കാറുണ്ടെന്നും ഡിജിപി
തിരുവനന്തപുരം: ബീഹാർ സ്വദേശി ലോക്‌നാഥ് ബഹ്‌റ കേരളാ പൊലീസിന്റെ തലവായി ചുമതലയേറ്റെടുത്തതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ മലയാളികൾ ട്രോളോടു ട്രോളായിരുന്നു. പാഷാണം ഷാജിയെന്ന മിമിക്രി ആർട്ടിസ്റ്റുമായി ബഹ്‌റയ്ക്കുള്ള സാമ്യമായിരുന്നു കാരണം. ഒറ്റനോട്ടത്തിൽ ഇരുവരും തമ്മിൽ നല്ല മുഖസാമ്യമുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു ട്രോളുകൾ. ഡിജിപിയും പാഷാണം ഷാജിയും തമ്മിലെന്ത് ബന്ധം, പണിയറിഞ്ഞു പണികൊടുക്കുവാൻ വന്ന പാഷാണം ഷാജിതന്നെയാണ് ഇത് തുടങ്ങി ട്രാളുകൾ വൈറലായിരുന്നു. ട്രോളുകൾക്കെല്ലാം പ്രതികരണമായി ഒടുക്കം ഡിജിപി ലോക്്‌നാഥ് ബഹ്‌റ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. തന്നെക്കുറിച്ച് സാമൂഹികമാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ ആസ്വദിക്കാറുണ്ടെന്നാണ് അദ്ദേഹം മനോരമ ചാനലിനോടു പറഞ്ഞത്. തന്നെ അനുകരിക്കുന്ന മിമിക്രിക്കാരനെ അറിയാം. തന്റെ മകന് മലയാളം കാര്യമായി അറിയില്ല. ജോലികഴിഞ്ഞു വീട്ടിലെത്തുമ്പോൾ മകൻ പറയാറുണ്ട് പപ്പയെപ്പോലുള്ള ഒരാളെ യൂട്യൂബിൽ കണ്ടകാര്യം. അത് ആരാണെന്നൊന്നും അവനറിയില്ല. അതു കേൾക്കുമ്പോൾ താൻ പൊട്ടിച്ചിരി
തിരുവനന്തപുരം: ബീഹാർ സ്വദേശി ലോക്‌നാഥ് ബഹ്‌റ കേരളാ പൊലീസിന്റെ തലവായി ചുമതലയേറ്റെടുത്തതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ മലയാളികൾ ട്രോളോടു ട്രോളായിരുന്നു. പാഷാണം ഷാജിയെന്ന മിമിക്രി ആർട്ടിസ്റ്റുമായി ബഹ്‌റയ്ക്കുള്ള സാമ്യമായിരുന്നു കാരണം. ഒറ്റനോട്ടത്തിൽ ഇരുവരും തമ്മിൽ നല്ല മുഖസാമ്യമുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു ട്രോളുകൾ. ഡിജിപിയും പാഷാണം ഷാജിയും തമ്മിലെന്ത് ബന്ധം, പണിയറിഞ്ഞു പണികൊടുക്കുവാൻ വന്ന പാഷാണം ഷാജിതന്നെയാണ് ഇത് തുടങ്ങി ട്രാളുകൾ വൈറലായിരുന്നു.
ട്രോളുകൾക്കെല്ലാം പ്രതികരണമായി ഒടുക്കം ഡിജിപി ലോക്്‌നാഥ് ബഹ്‌റ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. തന്നെക്കുറിച്ച് സാമൂഹികമാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ ആസ്വദിക്കാറുണ്ടെന്നാണ് അദ്ദേഹം മനോരമ ചാനലിനോടു പറഞ്ഞത്. തന്നെ അനുകരിക്കുന്ന മിമിക്രിക്കാരനെ അറിയാം. തന്റെ മകന് മലയാളം കാര്യമായി അറിയില്ല. ജോലികഴിഞ്ഞു വീട്ടിലെത്തുമ്പോൾ മകൻ പറയാറുണ്ട് പപ്പയെപ്പോലുള്ള ഒരാളെ യൂട്യൂബിൽ കണ്ടകാര്യം. അത് ആരാണെന്നൊന്നും അവനറിയില്ല. അതു കേൾക്കുമ്പോൾ താൻ പൊട്ടിച്ചിരിക്കാറുണ്ടെന്ന് ബഹ്‌റ പറഞ്ഞു.