- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഷാണം ഷാജിയും ലോകനാഥ് ബെഹ്‌റയും തമ്മിൽ എന്താണ് ബന്ധം? പുതിയ ഡിജിപിയെയും വെറുതെ വിടാതെ ട്രോളന്മാർ
തിരുവനന്തപുരം: മലയാളത്തിൽ അറിയപ്പെടുന്ന നടനും മിമിക്രി കലാകാരനുമാണ് പാഷാണം ഷാജി. ഈ പാഷാണം ഷാജിയും നിയുക്ത ഡിജിപി ലോകനാഥ് ബെഹ്‌റയും തമ്മിൽ എന്താണ് ബന്ധം? പ്രത്യക്ഷത്തിൽ പരിശോധിക്കുമ്പോൾ സമൂഹത്തിന്റെ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന വ്യക്തിത്വങ്ങളാണ് ഇരുവരും. ഒരാൾ മലയാളിയാണെങ്കിൽ മറ്റൊരാൾ ബിഹാറിയാണ് താനും. എന്നാൽ, ഇരുവർക്കുമിടയിൽ ഒരു സാമ്യമുണ്ട്. അത് അവരുടെ ആകാരത്തിന്റെ കാര്യത്തിലാണ്. ഇക്കാര്യം സോഷ്യൽ മീഡിയ ട്രോൾ പോസ്റ്റുകളിലൂടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തിൽ പാഷാണം ഷാജിയും ലോകനാഥ് ബെഹ്‌റയും മുഖസാമ്യമുണ്ട്. ഇക്കാര്യം കണ്ടുപിടിച്ചാണ് സോഷ്യൽ മീഡിയ ട്രോൾ ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടിയുള്ള ട്രോൾ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഷെയർ ചെയ്തത്. ഇന്നലെ ലോകനാഥ് ബെഹ്‌റയെ ഡിജിപിയായി തിരഞ്ഞെടുത്തപ്പോൽ മുതലാണ് ട്രോളുകൾ ആരംഭിച്ചത്. സ്ഥാനമൊഴിയുന്ന ഡിജിപി ടി പി സെൻകുമാറിനെയും ട്രോളിക്കൊണ്ടുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. നേരത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: മലയാളത്തിൽ അറിയപ്പെടുന്ന നടനും മിമിക്രി കലാകാരനുമാണ് പാഷാണം ഷാജി. ഈ പാഷാണം ഷാജിയും നിയുക്ത ഡിജിപി ലോകനാഥ് ബെഹ്‌റയും തമ്മിൽ എന്താണ് ബന്ധം? പ്രത്യക്ഷത്തിൽ പരിശോധിക്കുമ്പോൾ സമൂഹത്തിന്റെ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന വ്യക്തിത്വങ്ങളാണ് ഇരുവരും. ഒരാൾ മലയാളിയാണെങ്കിൽ മറ്റൊരാൾ ബിഹാറിയാണ് താനും. എന്നാൽ, ഇരുവർക്കുമിടയിൽ ഒരു സാമ്യമുണ്ട്. അത് അവരുടെ ആകാരത്തിന്റെ കാര്യത്തിലാണ്. ഇക്കാര്യം സോഷ്യൽ മീഡിയ ട്രോൾ പോസ്റ്റുകളിലൂടെയാണ് പ്രത്യക്ഷപ്പെട്ടത്.
ഒറ്റനോട്ടത്തിൽ പാഷാണം ഷാജിയും ലോകനാഥ് ബെഹ്‌റയും മുഖസാമ്യമുണ്ട്. ഇക്കാര്യം കണ്ടുപിടിച്ചാണ് സോഷ്യൽ മീഡിയ ട്രോൾ ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടിയുള്ള ട്രോൾ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഷെയർ ചെയ്തത്. ഇന്നലെ ലോകനാഥ് ബെഹ്‌റയെ ഡിജിപിയായി തിരഞ്ഞെടുത്തപ്പോൽ മുതലാണ് ട്രോളുകൾ ആരംഭിച്ചത്. സ്ഥാനമൊഴിയുന്ന ഡിജിപി ടി പി സെൻകുമാറിനെയും ട്രോളിക്കൊണ്ടുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.
നേരത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായു സാമ്യമുള്ളയാളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് സോഷ്യൽ മീഡിയ പുതിയ ഡിജിപിയുടെ അപരനായി പാഷാണം ഷാജിയെ കണ്ടെത്തിയിരിക്കുന്നത്. പുതിയ ഡിജിപിയുടെ പൂർവ്വകാലത്തെ കുറിച്ചും കഴിഞ്ഞ ദിവസം സജീവമായി സോഷ്യൽ മീഡിയാ ചർച്ചകൾ നടന്നിരുന്നു. ബെഹ്‌റയുടെ നിയമനത്തെ കുറിച്ച് രാഹുൽ ഈശ്വറിന് എന്താണ് പറയുനുള്ളതെന്ന് ചോദിച്ചുള്ള ട്രോളുകളും വ്യാപകമായിരുന്നു.
എന്തായാലും രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സിനിമാക്കാരെയും ട്രോളിക്കൊല്ലുന്ന പതിവ് സോഷ്യൽ മീഡിയ ഡിജിപിയുടെ കാര്യത്തിലും തെറ്റിച്ചില്ല. മിമിക്രി കലാകാരൻ കൂടിയായ പാഷാണം ഷാജിക്ക് അനുകരിക്കാൻ പറ്റിയ ഒരു വ്യക്തിയെ കിട്ടിയെന്ന കാര്യവും ട്രോളന്മാർ ഓർമ്മിപ്പിക്കുന്നുണ്ട്.