- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഡിസംബർ ഒന്നു മുതൽ പാസഞ്ചർ ഫസിലിറ്റി ചാർജ്; അധികമായി ഈടാക്കുന്നത് 35 റിയാൽ
ദോഹ: ഹമദ് രാജ്യാന്തരവിമാനത്താവളം വഴി യാത്ര ചെയ്യുന്നവരിൽ നിന്ന് പാസഞ്ചർ ഫസിലിറ്റി ചാർജ് എന്ന പേരിൽ അധികമായി 35 റിയാൽ ഈടാക്കാൻ നീക്കം. നാളെ മുതൽ ഇഷ്യു ചെയ്യുന്ന ഡിസംബർ ഒന്നു മുതലുള്ള ടിക്കറ്റുകൾക്കാണ് പുതിയ ചാർജ് ബാധകമാകുക. ഇതുമായി ബന്ധപ്പെട്ട് വിവിധ എയർലൈനുകൾ ട്രാവൽ ഏജൻസികൾക്ക് സർക്കുലർ അയച്ചു. പാസഞ്ചർ ഫസിലിറ്റി ചാർജ്ജ് എന്നപേരിൽ ദോഹയിൽ നിന്നുള്ള യാത്രക്കാർക്കും ഹമദ് വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും ഫീസ് ബാധകമായിരിക്കും. അതേസമയം സീറ്റ് ആവശ്യമില്ലാത്ത രണ്ടു വയസിൽ താഴെയുള്ള കുട്ടികളേയും എയർക്രാഫ്റ്റ് ചേഞ്ച് ആവശ്യമില്ലാത്ത ട്രാൻസിറ്റ് യാത്രക്കാരേയും പുതിയ ചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദുബായിൽ 35 ദിർഹമാണ് ജൂലൈ ഒന്നുമുതൽ ഈടാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണു ഖത്തറിലും വിമാനയാത്രക്കാരിൽ നിന്ന് അധികനിരക്ക് വാങ്ങുന്നത്. ഗൾഫിൽനിന്നുള്ള വിമാന നിരക്ക് അധികമാണെന്നു പരാതിപ്പെടുന്ന മലയാളികൾക്കു വീണ്ടും തിരിച്ചടിയാണു തീരുമാനം. ഒരോ ടിക്കറ്റിനും ഇനി 35 റിയാൽ വീതം അധികം നൽകേണ്ടി വരും
ദോഹ: ഹമദ് രാജ്യാന്തരവിമാനത്താവളം വഴി യാത്ര ചെയ്യുന്നവരിൽ നിന്ന് പാസഞ്ചർ ഫസിലിറ്റി ചാർജ് എന്ന പേരിൽ അധികമായി 35 റിയാൽ ഈടാക്കാൻ നീക്കം. നാളെ മുതൽ ഇഷ്യു ചെയ്യുന്ന ഡിസംബർ ഒന്നു മുതലുള്ള ടിക്കറ്റുകൾക്കാണ് പുതിയ ചാർജ് ബാധകമാകുക. ഇതുമായി ബന്ധപ്പെട്ട് വിവിധ എയർലൈനുകൾ ട്രാവൽ ഏജൻസികൾക്ക് സർക്കുലർ അയച്ചു.
പാസഞ്ചർ ഫസിലിറ്റി ചാർജ്ജ് എന്നപേരിൽ ദോഹയിൽ നിന്നുള്ള യാത്രക്കാർക്കും ഹമദ് വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും ഫീസ് ബാധകമായിരിക്കും. അതേസമയം സീറ്റ് ആവശ്യമില്ലാത്ത രണ്ടു വയസിൽ താഴെയുള്ള കുട്ടികളേയും എയർക്രാഫ്റ്റ് ചേഞ്ച് ആവശ്യമില്ലാത്ത ട്രാൻസിറ്റ് യാത്രക്കാരേയും പുതിയ ചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദുബായിൽ 35 ദിർഹമാണ് ജൂലൈ ഒന്നുമുതൽ ഈടാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണു ഖത്തറിലും വിമാനയാത്രക്കാരിൽ നിന്ന് അധികനിരക്ക് വാങ്ങുന്നത്. ഗൾഫിൽനിന്നുള്ള വിമാന നിരക്ക് അധികമാണെന്നു പരാതിപ്പെടുന്ന മലയാളികൾക്കു വീണ്ടും തിരിച്ചടിയാണു തീരുമാനം. ഒരോ ടിക്കറ്റിനും ഇനി 35 റിയാൽ വീതം അധികം നൽകേണ്ടി വരും. ശരാശരി 28 ലക്ഷത്തോളം യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി ഒരുമാസം കടന്നുപോകുന്നത്. ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ 3.08 കോടി യാത്രക്കാരാണ് 2015ൽ വിമാനത്താവളം വഴി യാത്ര ചെയ്തത്.