- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാളിൽ വിമാനം പറന്നുയർന്നത് 9.55 ന്; നിമിഷങ്ങൾക്കകം റഡാറിൽ നിന്നും കാണാതായി; താര എയറിന്റെ 9 എൻഎഇടി വിമാനത്തിൽ ഉണ്ടായിരുന്ന 22 പേരിൽ 4 ഇന്ത്യക്കാരും; അവസാനമായി വിമാനം കണ്ടത് ജോംസോമിന്റെ ആകാശത്ത്
കാഠ്്മണ്ഡു: നേപ്പാളിൽ യാത്രാവിമാനം കാണാതായി. 22 യാത്രക്കാരുമായി ഇന്ന് രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് നഷ്ടമായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യാത്രക്കാരിൽ നാലുപേർ ഇന്ത്യക്കാരാണ്. മൂന്ന് ജാപ്പനീസ് പൗരന്മാരും ഉണ്ടെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.ബാക്കിയുള്ളവർ നേപ്പാൾ സ്വദേശികളാണ്.വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Nepal | Tara Air's 9 NAET twin-engine aircraft carrying 19 passengers, flying from Pokhara to Jomsom at 9:55am, has lost contact: Airport authorities
- ANI (@ANI) May 29, 2022
പറന്നുയർന്ന വിമാനത്തിന്റെ വിവരങ്ങൾ ഒരു മണിക്കൂറിലേറെയായി ലഭ്യമല്ലെന്ന് റിപ്പോർട്ട്. പൊഖാരയിൽ നിന്ന് ജോംസമിലേക്ക് 22 പേരുമായി പറന്നുയർന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്.മണിക്കൂറുകളായി വിവാനത്തിൽനിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ പറയുന്നു.
Nepal | Tara Air's 9 NAET twin-engine aircraft carrying 19 passengers, flying from Pokhara to Jomsom at 9:55am, has lost contact: Airport authorities
- ANI (@ANI) May 29, 2022
താര എയറിന്റെ 9 എൻഎഇടി വിവാമാനമാണ് 9.55 ന് പറന്നുയർന്നത്. ഉടൻ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. ജോംസോമിന്റെ ആകാശത്താണ് അവസാനമായി വിമാനം കണ്ടത്. ദൗലാഗിരി കൊടുമുടി ലക്ഷ്യമാക്കി തിരിഞ്ഞതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ടിറ്റി മേഖലയിൽ വിമാനം തകർന്നുവീണിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചതായും പൊലീസ് പറയുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
"We are deploying helicopter to the area for search operation," Ram Kumar Dani, DSP of District Police Office, Mustang, told ANI
- ANI (@ANI) May 29, 2022
കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി മസ്താങ്ങിൽ നിന്നും പൊഖാറയിൽ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്. തെരച്ചിലിനായി നേപ്പാൾ ആർമി ഹെലികോപ്റ്ററും വിന്യസിക്കാൻ തയ്യാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെൽ എഎൻഐയോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ