മദ് വിമാനത്താവളത്തിനുള്ളിലൂടെ ഇനി നടന്നു തളരേണ്ട. വിമാനത്താവള ത്തിനുള്ളിൽ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ ഇന്നു മുതൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ പ്രവർത്തനം തുടങ്ങുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിനുള്ളിൽ യാത്രക്കാർക്ക് സഞ്ചരിക്കുന്നതിനാണ് പാസഞ്ചർ ട്രെയിനിന്റെ സേവനം. ടെർമിനലിന്റെ തെക്ക്വടക്ക് ഭാഗത്തിനിടയിലാണ് രണ്ട് പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തുന്നത്. വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരുടെ സഞ്ചാരസമയം കുറയ്ക്കുകയാണ് ട്രെയിനുകളുടെ ലക്ഷ്യം. ഐക്കോണിക് ലാമ്പ് ബിയറിന് പിറകിലാണ് സൗത്ത് സ്റ്റേഷൻ. ഇവിടെനിന്ന് ഡി.ആൻഡ് ഇ ക്ക് സമീപമുള്ള വടക്ക് സ്റ്റേഷനിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക. അറൈവൽ, ഡിപ്പാർച്ചർ, ട്രാൻസ്ഫർ പാസഞ്ചർ എന്നീ മൂന്ന് സ്ഥലങ്ങളിലും ട്രെയിനുകളുടെ സേവനം ലഭ്യമാകും.

രണ്ട് സ്റ്റേഷനുകളിലേക്കുമുള്ള ഓരോ ട്രിപ്പും 90 സെക്കന്റ് വീതമാണ്. ഓരോ സ്റ്റേഷനിലും 44 സെക്കന്റ് ട്രെയിൻ യാത്രക്കാർക്കായി കാത്തുകിടക്കും. ഈ ഭാഗങ്ങളിലേക്കുള്ള നടപ്പ് സമയം ഏകദേശം ഒമ്പത് മിനിറ്റാണ്. രണ്ട് ട്രെയിനിലുമായി അഞ്ച് കാര്യേജാണുള്ളത്. ഓരോ ക്യാരേജിലും 38 ആളുകളെ വീതം ഉൾക്കൊള്ളാനാകും. ദിവസത്തിൽ 24 മണിക്കൂറും ട്രെയിനുകളുടെ സേവനം ലഭ്യമാകും.

മണിക്കൂറിൽ 45 കിലോമീറ്ററാണ് ട്രെയിനുകളുടെ വേഗത. ആസ്ത്രേലിയൻ കമ്പനിയായ ഡോപ്പെൽമായറാണ് ട്രെയിനിന്റെ നിർമ്മാതാക്കൾ, പാസഞ്ചർ ട്രെയിനുകളുടെ സേവനം യാഥാർഥ്യമായതോടെ വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിച്ച് സഞ്ചാരം സുഗമമാക്കാൻ കഴിയും.