- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ഇന്ത്യക്കാർക്ക് ഇത് എന്തിന്റെ കേടാണ്? കിടക്കയും ചൂലും പ്രഷർ കുക്കറും മുതൽ എവിടെയും കിട്ടുന്ന വസ്തുക്കൾ വരെ വിമാനത്തിൽ കയറ്റും; ഡൽഹിയിൽ നിന്നും ലണ്ടന് പോകുന്ന വെർജിൻ എയർലൈൻസ് ജീവനക്കാർക്ക് അത്ഭുതം മാറുന്നില്ല
ഡൽഹിയിൽ നിന്നും ലണ്ടനിലേക്കുള്ള തങ്ങളുടെ വിമാനത്തിൽ ഇന്ത്യൻ യാത്രക്കാർ കയറ്റുന്ന ലഗേജുകൾ കണ്ട് അത്ഭുതത്തോടെ മൂക്കത്ത് വിരൽ വയ്ക്കുകയാണ് വെർജിൻ എയർലൈൻസ് ജീവനക്കാർ. കിടക്കയും ചൂലും പ്രഷർ കുക്കറും വരെ ഇവർ യുകെയിലേക്ക് ഇവിടെ നിന്നും വിമാനത്തിൽ കയറ്റിക്കൊണ്ട് പോകുന്നുവെന്നാണ് വിമാനജോലിക്കാർ വെളിപ്പെടുത്തുന്നത്. ഈ ഇന്ത്യക്കാർക്ക് ഇത് എന്തിന്റേ കേടാണെന്നും ലോകത്തിൽ എവിടെ ചെന്നാലും അനായാസം ലഭിക്കുന്ന ഇത്തരം സാധനങ്ങൾ സ്ഥലം മുടക്കാനായി ഇവിടെ നിന്നും വിമാനത്തിൽ കൊണ്ട് പോകുന്നതെന്തിനാണെന്ന ചോദ്യങ്ങളുമാണ് ഇതിനെ തുടർന്ന് വെർജിൻ എയർലൈൻസ് ജീവനക്കാർ ചോദിക്കുന്നത്. ഇന്ത്യൻ യാത്രക്കാർ ചെക്ക് ഇൻ ചെയ്യുന്നതിന് സമർപ്പിക്കുന്ന ലിസ്റ്റിലെ ഐറ്റങ്ങൾ കണ്ട് തങ്ങൾക്ക് പലപ്പോഴും ആശ്ചര്യം തോന്നാറുണ്ടെന്നും വെർജിൻ വിമാനജീവനക്കാർ പറയുന്നു. ഇന്ത്യക്കാർ ചെക്ക് ഇൻ റിക്വസ്റ്റ് ചെയ്യാൻ നൽകുന്ന ലിസ്റ്റിൽ പൊതുവെ കാണപ്പെടുന്ന വസ്തു മടക്കാവുന്ന ബെഡുകളാണ്. ഇതിന് പുറമെ ഇന്ത്യൻ വിദ്യാർത്ഥികളിൽ മിക്കവരും യുകെയിലേക്ക് വിമാനം കയറുമ്പോ
ഡൽഹിയിൽ നിന്നും ലണ്ടനിലേക്കുള്ള തങ്ങളുടെ വിമാനത്തിൽ ഇന്ത്യൻ യാത്രക്കാർ കയറ്റുന്ന ലഗേജുകൾ കണ്ട് അത്ഭുതത്തോടെ മൂക്കത്ത് വിരൽ വയ്ക്കുകയാണ് വെർജിൻ എയർലൈൻസ് ജീവനക്കാർ. കിടക്കയും ചൂലും പ്രഷർ കുക്കറും വരെ ഇവർ യുകെയിലേക്ക് ഇവിടെ നിന്നും വിമാനത്തിൽ കയറ്റിക്കൊണ്ട് പോകുന്നുവെന്നാണ് വിമാനജോലിക്കാർ വെളിപ്പെടുത്തുന്നത്. ഈ ഇന്ത്യക്കാർക്ക് ഇത് എന്തിന്റേ കേടാണെന്നും ലോകത്തിൽ എവിടെ ചെന്നാലും അനായാസം ലഭിക്കുന്ന ഇത്തരം സാധനങ്ങൾ സ്ഥലം മുടക്കാനായി ഇവിടെ നിന്നും വിമാനത്തിൽ കൊണ്ട് പോകുന്നതെന്തിനാണെന്ന ചോദ്യങ്ങളുമാണ് ഇതിനെ തുടർന്ന് വെർജിൻ എയർലൈൻസ് ജീവനക്കാർ ചോദിക്കുന്നത്.
ഇന്ത്യൻ യാത്രക്കാർ ചെക്ക് ഇൻ ചെയ്യുന്നതിന് സമർപ്പിക്കുന്ന ലിസ്റ്റിലെ ഐറ്റങ്ങൾ കണ്ട് തങ്ങൾക്ക് പലപ്പോഴും ആശ്ചര്യം തോന്നാറുണ്ടെന്നും വെർജിൻ വിമാനജീവനക്കാർ പറയുന്നു. ഇന്ത്യക്കാർ ചെക്ക് ഇൻ റിക്വസ്റ്റ് ചെയ്യാൻ നൽകുന്ന ലിസ്റ്റിൽ പൊതുവെ കാണപ്പെടുന്ന വസ്തു മടക്കാവുന്ന ബെഡുകളാണ്. ഇതിന് പുറമെ ഇന്ത്യൻ വിദ്യാർത്ഥികളിൽ മിക്കവരും യുകെയിലേക്ക് വിമാനം കയറുമ്പോൾ തങ്ങൾക്ക് മാങ്ങകൾ, പ്രഷർ കുക്കറുകൾ , മാഗി തുടങ്ങിയവ കൊണ്ടു പോകാൻ സാധിക്കുമോയെന്ന് പതിവായി ചോദിക്കാറുണ്ടെന്നും വെർജിൻ എയർലൈൻസ് വെളിപ്പെടുത്തുന്നു.
ചിലർ മത്സ്യങ്ങളെയും വളർത്ത് പക്ഷികളെയും വരെ കൊണ്ടു പോകാറുണ്ട്. ഇന്ത്യയിൽ നിന്നും യുകെയിലേക്കുള്ള ഒരു യാത്രക്കാരന്റെ പക്കൽ എൻജിൻ അടക്കമുള്ള നിരവധി കാർ പാർട്സുകൾ ഉണ്ടായിരുന്നുവെന്നും വിമാനജോലിക്കാർ വെളിപ്പെടുത്തുന്നു. കാർ ബമ്പർ, ജലം നിറച്ച ബാഗിൽ ജീവനോടെ നാല് ഗോൾഡ് ഫിഷ്, തുടങ്ങിയവ ബാർബഡോസിൽ നിന്നും ഹീത്രോവിലെത്തിയ വിമാനത്തിൽ നിന്നും ചെക്കിൻ ചെയ്യാനെത്തിയിരുന്നു. ഷാൻഗായിൽ നിന്നും ലൂസ് കാർ ടയറുകൾ വിമാനത്തിൽ ലണ്ടനിലെത്തിയിരുന്നു. ലാസ് വേഗസ്സിൽ നിന്നും വലിയൊരു ഫ്രിഡ്ജ് ഫ്രീസറും ജോഹന്നാസ് ബർഗിൽ നിന്നും വലിയൊരു ബാത്ത് ടബും ലണ്ടനിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും വെർജിൻ എയർലൈൻസ് വെളിപ്പെടുത്തുന്നു.
ഏതൊക്കെ ഐറ്റങ്ങളാണ് വിമാനത്തിൽ കൊണ്ടു പോകാൻ സാധിക്കുന്നതെന്ന് ആയിരക്കണക്കിന് യാത്രക്കാർ തങ്ങളോട് അന്വേഷിക്കാറുണ്ടെന്നാണ് വെർജിൻ അറ്റ്ലാന്റിക്ക് ചെക്ക്-ഇൻ സ്റ്റാഫുകൾ വെളിപ്പെടുത്തുന്നത്. പലതും വളരെ അപൂർവമായ ചെക്ക്-ഇൻ റിക്വസ്റ്റുകളായിരിക്കുമെന്നും അവർ പറയുന്നു. ഷാൻഗായിൽ നിന്നും സെന്റ് ലൂസിയയിലേക്കുള്ള വിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ഇത്തരം അപൂർവ റിക്വസ്റ്റുകൾ ഉന്നയിക്കുന്നവരിൽ മുന്നിൽ നിൽക്കുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്. ഡൽഹിയിൽ നിന്നും യുകെയിലേക്ക് പറക്കുന്ന തങ്ങളുടെ വിമാനത്തിലും ഇത്തരം അപൂർ വസ്തുക്കൾ കയറ്റുന്നതിനുള്ള ചെക്ക് ഇൻ റിക്വസ്റ്റുകൾ പതിവായി ലഭിക്കാറുണ്ടെന്നും നിയമയത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ഇതിനായി നൽകാറുണ്ടെന്നും വെർജിൻ അറ്റ്ലാന്റിക്കിന്റെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ള തലവനായ നിക്ക് പാർക്ക് വെളിപ്പെടുത്തുന്നു. വെർജിൻ അറ്റ്ലാന്റിക്കിന്റെ കാർഗോ സർവീസ് കാറുകൾ, അടക്കമുള്ള നിരവധി സാധനങ്ങൾ കൊണ്ടു പോകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നിട്ടും ആളുകൾ യാത്രാ വിമാനങ്ങളിൽ സാധനങ്ങൾ കൊണ്ട് പോകാൻ താൽപര്യം പുലർത്തി വരികയാണ്.