- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വിമാനയാത്രക്കാർ മൂന്നു മണിക്കൂർ മുമ്പ് എയർപോർട്ടിലെത്തുക; ഈദ് തിരക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
ദോഹ: ഈദ് അവധിയും മറ്റും എത്തിയതോടെ വിമാനത്താവളങ്ങളിൽ അനിയന്ത്രിത തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് യാത്രാ നിർദേശങ്ങളുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്. ഇവിടെ നിന്നും യാത്ര തിരിക്കുന്ന യാത്രക്കാർ മൂന്നു മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് എയർപോർട്ട് അധികൃതർ നിർദേശിക്കുന്നു. സെപ്റ്റംബർ 14 വരെ എയർപോർട്ടിൽ വൻ തിരക്കായിരിക്കും അനുഭവപ്പെടുക. അതുകൊണ്ടു തന്നെ സുരക്ഷിതവും ദുരിതം ഒഴിവാക്കിയുമുള്ള യാത്രക്കുള്ള നിർദേശങ്ങളാണ് എച്ച്‌ഐഎ പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്റ്റംബർ 12 ഓടെയത്തെുന്ന ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് യാത്രക്കൊരുങ്ങുന്നവർ മൂന്നുമണിക്കൂർ മുമ്പെ എയർപോർട്ടിലത്തെണമെന്നും, സാധ്യമാകുന്നവർ എയർപോർട്ടിൽ സ്ഥാപിച്ച 'ഇ-ഗേറ്റ്' സംവിധാനം ഉപയോഗപ്പെടുത്തണമെന്നും വിമാനത്താവള അഥോറിറ്റി വെബ് സൈറ്റിലൂടെ അറിയിച്ചു. വിമാനം പുറപ്പെടുന്നതിന്റെ ഒരു മണിക്കൂർ മുമ്പായി ചെക്ക്-ഇൻ കൗണ്ടറുകൾ അടക്കും. അതിനാൽ യാത്രക്കാർ കഴിവതും ഓൺലൈൻ വഴി ചെക്ക്-ഇൻ ചെയ്ത് എയർപോർട്ടിലത്തെണമെന്ന അഭ്യ
ദോഹ: ഈദ് അവധിയും മറ്റും എത്തിയതോടെ വിമാനത്താവളങ്ങളിൽ അനിയന്ത്രിത തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് യാത്രാ നിർദേശങ്ങളുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്. ഇവിടെ നിന്നും യാത്ര തിരിക്കുന്ന യാത്രക്കാർ മൂന്നു മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് എയർപോർട്ട് അധികൃതർ നിർദേശിക്കുന്നു. സെപ്റ്റംബർ 14 വരെ എയർപോർട്ടിൽ വൻ തിരക്കായിരിക്കും അനുഭവപ്പെടുക. അതുകൊണ്ടു തന്നെ സുരക്ഷിതവും ദുരിതം ഒഴിവാക്കിയുമുള്ള യാത്രക്കുള്ള നിർദേശങ്ങളാണ് എച്ച്‌ഐഎ പുറപ്പെടുവിച്ചിരിക്കുന്നത്.
സെപ്റ്റംബർ 12 ഓടെയത്തെുന്ന ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് യാത്രക്കൊരുങ്ങുന്നവർ മൂന്നുമണിക്കൂർ മുമ്പെ എയർപോർട്ടിലത്തെണമെന്നും, സാധ്യമാകുന്നവർ എയർപോർട്ടിൽ സ്ഥാപിച്ച 'ഇ-ഗേറ്റ്' സംവിധാനം ഉപയോഗപ്പെടുത്തണമെന്നും വിമാനത്താവള അഥോറിറ്റി വെബ് സൈറ്റിലൂടെ അറിയിച്ചു. വിമാനം പുറപ്പെടുന്നതിന്റെ ഒരു മണിക്കൂർ മുമ്പായി ചെക്ക്-ഇൻ കൗണ്ടറുകൾ അടക്കും. അതിനാൽ യാത്രക്കാർ കഴിവതും ഓൺലൈൻ വഴി ചെക്ക്-ഇൻ ചെയ്ത് എയർപോർട്ടിലത്തെണമെന്ന അഭ്യർത്ഥനയുമുണ്ട്.
യാത്രക്കാരെ സ്വീകരിക്കാനും യാത്രയാക്കാനുമായി എയർപോർട്ടിലത്തെുന്നവർ കുറഞ്ഞ കാലയളവിലേക്കുള്ള എയർപോർട്ടിലെ കാർ പാർക്കിങ് സംവിധാനം ഉപയോഗപ്പെടുത്തണം. ഇവിടെ ആദ്യ അര മണിക്കൂർ സൗജന്യമായും പിന്നീടുള്ള ഓരോ മണിക്കൂറിനും അഞ്ച് റിയാൽ വീതവുമാണ് ചാർജ് ഈടാക്കുന്നത്. എന്നാൽ, വിമാനത്താവളത്തിൽ ഈയിടെ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാരല്ലാത്തവരെ 'അറൈവൽ, ഡിപ്പാർച്ചർ' ഭാഗത്തേക്ക് കയറ്റിവിടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഡിപ്പാർച്ചർ ഭാഗത്താണ് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതലായും ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ചെറിയ കുട്ടികളെ യാത്ര അയയ്ക്കാനെത്തുന്നവർക്ക് മതിയായ രേഖകളോടെ ചെക്ക് ഇൻ ഭാഗത്തേക്ക് കടക്കാൻ അനുവാദം നൽകുന്നുണ്ട്.
അറൈവൽ ടെർമിനൽ കവാടത്തിനടുത്തായി വലിയൊരു സ്‌കാനർ സ്ഥാപിച്ചതായും പുറത്തേക്ക് കടക്കുന്നവരെ ഇതുവഴിയാണ് കടത്തിവിടുന്നതെന്നും പോർട്ടൽ റിപ്പോർട്ടിലുണ്ട്. യാത്രയ്‌ക്കൊരുങ്ങുന്നവർക്കായി കൂടുതൽ ഡീലുകളും ഓഫറുകളും എച്ച്‌ഐഎ ഖത്തർ ആപ്പ് വഴി ലഭ്യമാണ്. ആൻഡ്രോയ്ഡ് ഫോണിലും ഐ ഫോണിലും ഇതു ലഭ്യമാണ്.