- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കറ്റിലെ ഗതാഗത ക്ലേശത്തിന് ആശ്വാസമായി മുവാസാലത്;റുവി-മബേല റൂട്ടിൽ ബസുകൾ ഓടിത്തുടങ്ങി; നവംബർ അവസാനം വരെ സൗജന്യയാത്ര
മസ്‌കറ്റ്: മസ്‌കറ്റിലെ യാത്രാദുരിതത്തിന് ഒരു പരിഹാരമായി മസ്‌കറ്റ് ഗതാഗതവകുപ്പിന്റെ പൊതുമേഖലാ ഗതാഗത സർവീസായ മുവാസലാത്ത് നിരത്തിലിറങ്ങി. റുവി മാബേല റുട്ടിലാണ് സർവീസ് നടത്തുന്നത്. ഈ മാസം അവസാനംവരെ ഈ റൂട്ടിലെ യാത്ര സൗജന്യമായിരിക്കും. റൂവിയിൽനിന്ന് മൊബേലയിലേക്കും മാബേലയിൽനിന്ന് റൂവിയിലേക്കും രാവിലെ ഏഴിന് സർവീസ് ആരംഭിക്കും. മൊബേ
മസ്‌കറ്റ്: മസ്‌കറ്റിലെ യാത്രാദുരിതത്തിന് ഒരു പരിഹാരമായി മസ്‌കറ്റ് ഗതാഗതവകുപ്പിന്റെ പൊതുമേഖലാ ഗതാഗത സർവീസായ മുവാസലാത്ത് നിരത്തിലിറങ്ങി. റുവി മാബേല റുട്ടിലാണ് സർവീസ് നടത്തുന്നത്. ഈ മാസം അവസാനംവരെ ഈ റൂട്ടിലെ യാത്ര സൗജന്യമായിരിക്കും. റൂവിയിൽനിന്ന് മൊബേലയിലേക്കും മാബേലയിൽനിന്ന് റൂവിയിലേക്കും രാവിലെ ഏഴിന് സർവീസ് ആരംഭിക്കും.
മൊബേലയിലേക്കും മാബേലയിൽനിന്ന് റൂവിയിലേക്കും രാവിലെ ഏഴിന് സർവീസ് ആരംഭിക്കും. അനേകം പേർക്ക് ഉപകാരപ്പെടുന്ന സർവീസാണ് ആരംഭിച്ചിരിക്കുന്നത്. ഇനി ആരും ടാക്‌സിക്കായി അധിക പണം മുടക്കേണ്ട. റൂവി സ്റ്റേഷനിൽ നിന്നാരംഭിച്ച് അൽ നാദാ ആസ്?പത്രി, അൽ ഖുവൈർ, എയർപ്പോർട്ട്, അൽ ഖൂദ് വഴിയാണ് മാബേലയിലത്തെുക. റൂവി സ്റ്റേഷനിൽനിന്ന് അവസാന ബസ് രാത്രി 9.15ന് പുറപ്പെടും. ഇരു സ്റ്റേഷനിൽനിന്നും 15 മിനുറ്റ് ഇടവിട്ട് ബസ്സുകൾ ഉണ്ടാവും. 15നും 20നും ഇടയിൽ ലോ ഫ്‌ളോർ ബസ്സുകൾ ഈ റൂട്ടിൽ സർവീസ് നടത്തും.
രാവിലെ ഏഴിന് സർവീസ് ആരംഭിക്കുന്ന ആദ്യ ബസ് 7.02ന് അൽ ഹംരിയയിലെത്തും. അൽ നാദ (7.05), വാദീ അദൈ(7.7), വത്തയ്യ(7.12), ഖുറം (7.15), ഒപേര ഹൗസ്(7.18), സരൂജ് (7.20), അൽ ഖുവൈർ ഭവന മന്ത്രാലയം (7.23), അൽ ഖുവൈർ ആഭ്യന്തര മദ്ദ്രന്താലയം (7.24 ), അൽ ഖുവൈർ അണ്ടർവേ (7.25), അൽ ഖുബ്‌റ (7.30), അൽ ഖുബ്‌റ നോർത്ത് (7.32), അസൈബ (7.38), എയർപാർട്ട് (7.45), (ബുർജ് സഹ്വ) (7.55), മവാലിഹ് (8.00), അൽ ഹൈൽ (8.10), അൽ ഖൂദ് (8.15), മാബേല (8.30) ഇതാണ് ആദ്യബസ്സിന്റെ സമയക്രമം. ഓരോ 15 മിനിറ്റ് കഴിയുമ്പോഴും ഇതേ ക്രമത്തിൽ ബസ്സുകൾ സർവീസ് നടത്തും. രാവിലെ ഏഴിന് മാബേലയിൽനിന്ന് സർവീസ് ആരംഭിക്കുന്ന ബസ് സർവീസ് 8.40ന് ഇതേ റൂട്ടിലൂടെ റൂവി സ്റ്റേഷനിൽ എത്തും.