യു.എ.ഇയിലെ താമസക്കാർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ ദുബൈ വിമാനത്താവളത്തിൽ സൗകര്യമൊരുങ്ങി. വിമാനത്താവളം ടെർമിനൽ മൂന്നിലെ ആഗമന വിഭാഗം ഇ ഗേറ്റുകളിൽ ഇനി എമിറേറ്റ്സ് ഐ.ഡി കാർഡ് ഉപയോഗിക്കാമെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു.

എമിഗ്രേഷൻ നടപടികൾ മിനിറ്റുകൾക്കകം പൂർത്തിയാക്കി പുറത്തിറങ്ങാൻ കഴിയുന്ന സംവിധാനമാണ് ഇ ഗേറ്റ്. ഇതുവരെ പാസ്പോർട്ട് സ്‌കാൻ ചെയ്ത് പുറത്തിറങ്ങാനുള്ള സൗകര്യമാണ് ഇ ഗേറ്റിൽ ഒരുക്കിയിരുന്നത്.

ദുബൈ എമിഗ്രേഷൻ വകുപ്പും എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റിയും സംയുക്തമായാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വദേശികൾക്കും താമസ വിസയുള്ള സ്വദേശികൾക്കും സംവിധാനം ഉപയോഗപ്പെടുത്താം. ഇതിന് പ്രത്യകേ ഫീസൊന്നും നൽകേണ്ടതില്ല. എമിറേറ്റ്‌സ് ഐ.ഡി പ്രത്യകേം രജിസ്റ്റർ ചെയ്യണ്ട കാര്യവുമില്‌ളെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് ഉപതലവൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. യാത്രക്കാർക്ക് ഏറ്റവും വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങുന്നതിന് സൗകര്യമൊരുക്കാനാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്.

വിമാനം ഇറങ്ങി വരുന്ന യാത്രക്കാർ ഇ- ഗേറ്റിന് സമീപമെത്തി എമിറേറ്റ്‌സ് ഐ.ഡി സ്‌കാൻ ചെയ്താൽ മിനിറ്റുകൾക്കകം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി കവാടം തുറക്കും. എമിഗ്രേഷൻ കൗണ്ടറിന് മുന്നിൽ ദീർഘനേരം വരി നിൽക്കേണ്ട അവസ്ഥ ഇതോടെ ഒഴിവാകും. നിലവിൽ ടെർമിനൽ മൂന്നിലെ ആഗമന വിഭാഗത്തിൽ 28 ഇ-ഗേറ്റുകളാണുള്ളത്. ക്രമേണ ടെർമിനൽ ഒന്നിലേക്കും രണ്ടിലേക്കും പുറപ്പെടൽ വിഭാഗത്തിലേക്കും വ്യാപിപ്പിക്കാൻ ഉദ്ദശേിക്കുന്നതായി താമസ- കുടിയേറ്റ വകുപ്പ് വിമാനത്താവളകാര്യ അസി. ഡയറക്ടർ ജനറൽ ലഫ്. കേണൽ തലാൽ അൽ ശൻഖീതി പറഞ്ഞു.