പ്രിൻസ് എഡ്വാർഡ് ഐലന്റിലെ ഡ്രൈവർാർ നിരത്തിലിറങ്ങുമ്പോൾ അലപ്പ്ം കരുതലെടുത്തോളൂ. പ്രത്യേകിച്ചും സ്‌കൂൾ പരിസരങ്ങളിലൂടെ പോകുമ്പോൾ. കാരണം ഈ പ്രദേശത്തെ നിയമമനുസരിച്ച് സ്‌കൂൾ ബസ് നിർത്തിയിടുമ്പോൾ മറികടന്ന് പോയാലും ബസിന് നേരെ റെഡ് ലൈറ്റ് മിന്നിക്കുകയോ ചെയ്താൽ പിഴ ഉറപ്പാണ്.

ഇത്തരം നിയമലംഘകരെ കണ്ടെത്താനായി സ്‌കൂൾ പരിസരങ്ങളിൽ റോയൽ കനേഡിയൻ മൗണ്ടെട് പൊലീസ് രാവിലെയും ഉച്ചകഴിഞ്ഞും പരിശോധനയുമായി രംഗത്തുണ്ട്. കഴിഞ്ഞമാസം രണ്ട് പേരാണ് നിയമം ലംഘിച്ച് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

പിടികൂടന്നവർക്ക് 1000 ഡോളർ പിഴയും എട്ട് ഡിമെറിറ്റ് പോയിന്റുകളുമായി പിഴയായി ലഭിക്കുക.