ഡബ്ലിൻ: മലങ്കര ഓർത്തഡോക്ൾസ് സഭയുടെ അയർലണ്ടിലെ ഡബ്ലിൻ സെന്റ് തോമസ് ഓർത്തഡോക്ൾസ് പള്ളിയിൽ ഹാശാ ആഴ്ച ശുശ്രൂഷകൾ നടത്തപ്പെടുന്നു. 23-നു ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പെസഹയുടെ ശുശ്രൂഷകൾ ആരംഭിക്കും, 24-നു വ്യഴാഴ്ച വൈകുന്നേരം 6.30 നു ലുക്കനിലുള്ള മലങ്കര ഹൗസിൽ വചനിപ്പു പെരുനാൾ നടത്തുന്നതാണ്. ദുഃഖവെള്ളി ശുശ്രൂഷകൾ 12.30 നു പള്ളിയിൽ ആരംഭിക്കും. പതിവു പോലെ ദുഃഖവെള്ളി നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.

ഈസ്റ്റർ ശുശ്രൂഷകൾ 26-നു വൈകുന്നേരം 6 മണിക്കു പള്ളിയിൽ ആരംഭിക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം മലങ്കര ഹൗസിൽ സന്ധ്യാ നമസ്‌കാരം ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് പള്ളിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് വികാരി ഫാ. അനീഷ് സാം നേതൃത്വം നൽകും.

വിശദവിവരങ്ങൾക്ക്:
ഫാ അനീഷ് സാം, Mob 0892288818
അലക്‌സ്, Mob 0870548255
ബിനു, Mob 0873208710