- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് സെന്റ് തോമ്‌സ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കഷ്ടാനുഭവ ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി
ദുബായ് : ദുബായ് സെന്റ് തോമ്‌സ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കഷ്ടാനുഭവ ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി.മാർച്ച് 23 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം , നാൽപ്പതാം വെള്ളിയുടെ വിശുദ്ധ കുർബാന തുടർന്ന് കാതോലിക്ക ദിനാഘോഷ പരിപാടികൾ ഇടവകയിലെ ആത്മീയ സംഘടനകളുടെ സഹകരണത്തോടെ നടക്കും . സഭാ പതാക ഉയർത്തൽ, റാലി, പൊതുസമ്മേളനം, കഥാപ്രസംഗം - കനൽ വഴികളിലൂടെ മലങ്കരസഭ എന്നിവയും നടക്കും.മാർച്ച് 24 ശനി വൈകിട്ട് 6 മണിക്ക് സന്ധ്യ നമസ്‌കാരത്തോടെ വചനിപ്പ് പെരുന്നാൾ ശുശ്രുഷയും തുടർന്ന് ഓശാന ഞായർ ശുശ്രുഷകൾ തുടങ്ങും. രാത്രി 8 മണിക്ക് ഓശാനപ്പെരുന്നാളിന്റെ പ്രദിക്ഷണവും തുടർന്ന് കുരുത്തോല വാഴ്‌വിന്റെ ശുശ്രുഷകളും നടക്കും . അടൂർ കടമ്പനാട് ഭദ്രാസനാധിപൻ Dr . സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്താ മുഖ്യകാർമികത്വം വഹിക്കും . മാർച്ച് 25 ഞായർ വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്‌ക്കാരം, വചന ശുശ്രുഷ എന്നിവക്ക് ശേഷം 'വദേ ദാൽ മിനോ' ശുശ്രുഷയും നടക്കും.മാർച്ച് 26 & 27 തീയതികളിൽ വൈകിട്ട് ഏഴിന് സന്ധ്യ നമസ്‌കാരത്തെ തുടർന്ന് ധ്യാന പ്രസംഗം ഉണ
ദുബായ് : ദുബായ് സെന്റ് തോമ്‌സ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കഷ്ടാനുഭവ ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി.മാർച്ച് 23 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം , നാൽപ്പതാം വെള്ളിയുടെ വിശുദ്ധ കുർബാന തുടർന്ന് കാതോലിക്ക ദിനാഘോഷ പരിപാടികൾ ഇടവകയിലെ ആത്മീയ സംഘടനകളുടെ സഹകരണത്തോടെ നടക്കും .
സഭാ പതാക ഉയർത്തൽ, റാലി, പൊതുസമ്മേളനം, കഥാപ്രസംഗം - കനൽ വഴികളിലൂടെ മലങ്കരസഭ എന്നിവയും നടക്കും.മാർച്ച് 24 ശനി വൈകിട്ട് 6 മണിക്ക് സന്ധ്യ നമസ്‌കാരത്തോടെ വചനിപ്പ് പെരുന്നാൾ ശുശ്രുഷയും തുടർന്ന് ഓശാന ഞായർ ശുശ്രുഷകൾ തുടങ്ങും. രാത്രി 8 മണിക്ക് ഓശാനപ്പെരുന്നാളിന്റെ പ്രദിക്ഷണവും തുടർന്ന് കുരുത്തോല വാഴ്‌വിന്റെ ശുശ്രുഷകളും നടക്കും . അടൂർ കടമ്പനാട് ഭദ്രാസനാധിപൻ Dr . സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്താ മുഖ്യകാർമികത്വം വഹിക്കും .
മാർച്ച് 25 ഞായർ വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്‌ക്കാരം, വചന ശുശ്രുഷ എന്നിവക്ക് ശേഷം 'വദേ ദാൽ മിനോ' ശുശ്രുഷയും നടക്കും.മാർച്ച് 26 & 27 തീയതികളിൽ വൈകിട്ട് ഏഴിന് സന്ധ്യ നമസ്‌കാരത്തെ തുടർന്ന് ധ്യാന പ്രസംഗം ഉണ്ടായിരിക്കുന്നതാണ്.
മാർച്ച് 28 നു ബുധൻ വൈകുന്നേരം 6 മണിക്ക് സന്ധ്യ നമസ്‌കാരത്തെ തുടർന്ന് പെസഹാ കുർബാന മലങ്കര സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിദിയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.
മാർച്ച് 29 നു വ്യാഴം വൈകുന്നേരം 7 മണിക്ക് സന്ധ്യ നമസ്‌കാരത്തെ തുടർന്ന് കാൽ കഴുകൽ ശുശ്രുഷ.മാർച്ച് 30 നു വെള്ളി രാവിലെ 7 മുതൽ ദുഃഖ വെള്ളി നമസ്‌കാരം , ധ്യാനം , കബറടക്ക ശുശ്രുഷ എന്നിവയെ തുടർന്ന് കഞ്ഞി നേര്ച്ച ഉണ്ടായിരിക്കും.
മാർച്ച് 31 ശനിയാഴ്ച രാവിലെ 10 .30 നു വിശുദ്ധ കുർബാന, വാങ്ങിപോയവർക്കായി ധൂപ പ്രാർത്ഥന.വൈകുന്നേരം 6 .30 നു സന്ധ്യ നമസ്‌കാരം, രാത്രി നമസ്‌കാരം , വി .കുർബാന , പ്രദിക്ഷണം , ഉയർപ്പിന്റെ ശുശ്രുഷ എന്നിവ ഉണ്ടായിരിക്കും .
ശുശ്രുഷകൾക്കു അടൂർ കടമ്പനാട് ഭദ്രസനാധിപൻ Dr. സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്ത മുഖ്യ കാർമികത്വവും , ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് , സഹ വികാരി, ഫാ. സജു തോമസ് എന്നിവർ സഹ കാര്മീകത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റീ ചെറിയാൻ സി തോമസ് , സെക്രട്ടറി സാബു വര്ഗീസ് എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് 04 - 337 11 22