ഹേവാർഡ്‌സ്ഹീത്ത്: സെന്റ് പോൾസ് കത്തോലിക്കാ പള്ളിയിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഫാ. സിറിൾ ഇടമന മുഖ്യകാർമികത്വം വഹിക്കും. പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷയും മറ്റു തിരുക്കർമങ്ങളും രാവിലെ ഒമ്പതിന് ആരംഭിക്കും.

ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷകൾ വൈകുന്നേരം ആറു മുതൽ നടക്കും. ഉയിർപ്പിനോടനുബന്ധിച്ചുള്ള തിരുക്കർമങ്ങൾ ശനി രാത്രി 11.30 മുതൽ തുടങ്ങും.

പള്ളിയുടെ വിലാസം: St. Pauls Catholic Church, Haywards Heath, RH 16 3 PQ.