- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഷ്ടാനുഭവയാഴ്‌ച്ച ശുശ്രൂഷകൾ ദക്ഷിണാഫ്രിക്കയിൽ റവ.ഫാ.ജോസി ജോണിന്റെ മുഖ്യകാർമ്മികത്വത്തിൽ.
ദൈവത്തിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്ന് പാടി കൊണ്ട് ജറുസലേമിലെ ജനങ്ങൾ ആഹ്‌ളാദത്തോടെ യേശുവിനെ എതിരേറ്റു. അതേ ആഹ്‌ളാദത്തോടെ ഒലീവ് ഇലകൾ വീശി നമുക്കും യേശുവിനെ എതിരേൽക്കാം. ജറുസലേമിലേക്ക് അദ്ദേഹം പ്രവേശിച്ചതു പോലെ, നമ്മുടെ നഗരങ്ങളിലേക്കും നമ്മുടെ ജീവിതങ്ങളിലേക്കും പ്രവേശിക്കുവാൻ നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നു. അത്യന്തം എളിമയോടെ ഒരു കഴുതപ്പുറത്ത് കയറിയാണ് മിശിഹ ജറുസലേമിൽ പ്രവേശിക്കുന്നത്. അതേ എളിമയോടെ കർത്താവ് നമ്മുടെ ജീവിതത്തിലേക്കും പ്രവേശിക്കാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ നാമത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ച് ദൈവവുമായി നമ്മെ യോജിപ്പിക്കാനായാണ് അവിടുന്ന് വരുന്നത്''. ഓശാന ഞായറിലെ പ്രത്യേക ശുശ്രൂഷകൾക്കും പ്രദിക്ഷിണത്തിനും വിശുദ്ധ കുർബാനയ്ക്കും മുഖ്യ കാർമ്മികത്വം വഹിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്‌സ് ഇടവകയുടെ വികാരി റവ. ഫാ. ജോസി ജോണിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗ്രോബസ്ടാൽ സെന്റ്ഗ്രീഗോറിയോസ് ചാപ്പലിൽ കഷ്ടാനുഭവയാഴ്‌ച്ച ശുശ്രൂഷൾക്ക് തുടക്കം കുറിച്ചു. പെസഹ വ്യാഴാ
ദൈവത്തിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്ന് പാടി കൊണ്ട് ജറുസലേമിലെ ജനങ്ങൾ ആഹ്‌ളാദത്തോടെ യേശുവിനെ എതിരേറ്റു. അതേ ആഹ്‌ളാദത്തോടെ ഒലീവ് ഇലകൾ വീശി നമുക്കും യേശുവിനെ എതിരേൽക്കാം. ജറുസലേമിലേക്ക് അദ്ദേഹം പ്രവേശിച്ചതു പോലെ, നമ്മുടെ നഗരങ്ങളിലേക്കും നമ്മുടെ ജീവിതങ്ങളിലേക്കും പ്രവേശിക്കുവാൻ നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നു. അത്യന്തം എളിമയോടെ ഒരു കഴുതപ്പുറത്ത് കയറിയാണ് മിശിഹ ജറുസലേമിൽ പ്രവേശിക്കുന്നത്. അതേ എളിമയോടെ കർത്താവ് നമ്മുടെ ജീവിതത്തിലേക്കും പ്രവേശിക്കാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ നാമത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ച് ദൈവവുമായി നമ്മെ യോജിപ്പിക്കാനായാണ് അവിടുന്ന് വരുന്നത്''.
ഓശാന ഞായറിലെ പ്രത്യേക ശുശ്രൂഷകൾക്കും പ്രദിക്ഷിണത്തിനും വിശുദ്ധ കുർബാനയ്ക്കും മുഖ്യ കാർമ്മികത്വം വഹിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്‌സ് ഇടവകയുടെ വികാരി റവ. ഫാ. ജോസി ജോണിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗ്രോബസ്ടാൽ സെന്റ്ഗ്രീഗോറിയോസ് ചാപ്പലിൽ കഷ്ടാനുഭവയാഴ്‌ച്ച ശുശ്രൂഷൾക്ക് തുടക്കം കുറിച്ചു.
പെസഹ വ്യാഴാഴ്‌ച്ച ശുശ്രൂഷകൾ ട്‌സനീൻ സെന്റ് ജോർജ്ജ് കോളേജ് ഹാളിൽ 23 ബുധനാഴ്ച വൈകിട്ട് 5.30 നും, ദുഃഖവെള്ളിയാഴ്‌ച്ചയുടെ ശുശ്രൂഷകൾ 24 വ്യാഴം വൈകിട്ട് 6.30ന് സന്ധ്യാനമാസ്‌കാരവും തുടർന്ന് ധ്യാനചിന്തകളോടെയും പ്രിട്ടോറിയ കള്ളിനൻ കോപ്ടിക് മൊണാസ്ട്രിയിൽ ആരംഭിക്കും. വെള്ളിയാഴ്‌ച്ച രാവിലെ 6.30നു വിശുദ്ധ കുർബാനയും, 8.30നു ദുഃഖവെള്ളിയാഴ്‌ച്ചയുടെ ശുശ്രൂഷകളും ആരംഭിക്കും. വൈകിട്ട് 6.30ന് സന്ധ്യാനമാസ്‌കാരവും ധ്യാനവും ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്‌ച്ച രാവിലെ 6.30ന് പ്രഭാതനമസ്‌കാരവും 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള പ്രത്യേക ക്ലാസ്സുകൾ, 3 മണിക്ക് കുടുംബസെമിനാറും, 4 മണിക്ക് മദ്ബഹ ശുശ്രൂഷികൾക്കായുള്ള പ്രത്യേക സെഷനും, വൈകിട്ട് 6.30ന് സന്ധ്യാനമാസ്‌കാരവും ധ്യാനവും ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 6.30ന് പ്രഭാതനമസ്‌കാരത്തെത്തുടർന്ന് പ്രത്യേക ഈസ്‌റർ ശുശ്രൂഷകളും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.12.30ന് ഈസ്‌റർ സദ്യയോടെ ഈ വർഷത്തെ വിശുദ്ധവാര ശുശ്രൂഷകൾ പരിസമാപിക്കുമെന്നു വികാരി ഫാ.ജോസി ജോൺ, ട്രസ്റ്റി റിജേഷ് ജേക്കബ്, സെക്രട്ടറി ഷോൺ ടൈറ്റസ് എന്നിവർ അറിയിച്ചു.