- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വിയന്നയിലെ സീറോമലബാർ സഭയുടെ വിശുദ്ധവാര ശുശ്രൂഷകൾ
വിയന്ന: വിയന്നയിലെ സീറോമലബാർ കത്തോലിക്കരുടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് ഞായറാഴ്ചത്തെ ഓശാനാ തിരുക്കർമങ്ങളോടെ ആരംഭമായി. ഓശാനാ ഞായറാഴ്ചത്തെ തിരുക്കർമങ്ങൾക്ക് ഫാ. തോമസ് തണ്ടപ്പള്ളി, ഫാ. ജിജോ വാകപ്പറമ്പിൽ എന്നിവർ കാർമികരായി. ഫാ. ജോസ് കട്ടിക്കാട്ട് സന്ദേശം നൽകി. 24നു (പെസഹാ വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടിന് മൈദിലിഗിലെ ലൂർദ്ദ് മരിയ ദേവാലയത്തിൽ ഫാ. തോമസ് തണ്ടപ്പള്ളിയുടെ കാർമികത്വത്തിൽ തിരുക്കർമങ്ങൾ ആരംഭിക്കും. 25നു രാവിലെ ഒമ്പതിനു നടക്കുന്ന ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷകളിൽ ഫാ. ജോയി പ്ലാത്തോട്ടത്തിൽ മുഖ്യകാർമികനാകും. 26നു (ദുഃഖ ശനി) രാവിലെ എട്ടിനു തിരുക്കർമങ്ങൾ ആരംഭിക്കും. 27നു (ഉയിർപ്പു ഞായർ) നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ. വിൽസൺ (MCBS) മുഖ്യ കാർമികത്വം വഹിക്കും. മോൺ. ജോഗി വടകര സന്ദേശം നൽകും. മലങ്കര സഭയുടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് ഫാ. തോമസ് പ്രശോഭ് കാർമികത്വം വഹിക്കും. പെസഹാ ശുശ്രൂഷകൾ വ്യാഴം രാവിലെ ഒമ്പതിനും പീഡാനുഭവ ശുശ്രൂഷകൾ വെള്ളി രാവിലെ എട്ടിനും ദുഃഖശനിയാഴ്ചയിലെ ശുശ്രൂഷകൾ ശനി രാവിലെ ഒമ്പതിനും ഉയി
വിയന്ന: വിയന്നയിലെ സീറോമലബാർ കത്തോലിക്കരുടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് ഞായറാഴ്ചത്തെ ഓശാനാ തിരുക്കർമങ്ങളോടെ ആരംഭമായി. ഓശാനാ ഞായറാഴ്ചത്തെ തിരുക്കർമങ്ങൾക്ക് ഫാ. തോമസ് തണ്ടപ്പള്ളി, ഫാ. ജിജോ വാകപ്പറമ്പിൽ എന്നിവർ കാർമികരായി. ഫാ. ജോസ് കട്ടിക്കാട്ട് സന്ദേശം നൽകി.
24നു (പെസഹാ വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടിന് മൈദിലിഗിലെ ലൂർദ്ദ് മരിയ ദേവാലയത്തിൽ ഫാ. തോമസ് തണ്ടപ്പള്ളിയുടെ കാർമികത്വത്തിൽ തിരുക്കർമങ്ങൾ ആരംഭിക്കും.
25നു രാവിലെ ഒമ്പതിനു നടക്കുന്ന ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷകളിൽ ഫാ. ജോയി പ്ലാത്തോട്ടത്തിൽ മുഖ്യകാർമികനാകും.
26നു (ദുഃഖ ശനി) രാവിലെ എട്ടിനു തിരുക്കർമങ്ങൾ ആരംഭിക്കും.
27നു (ഉയിർപ്പു ഞായർ) നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ. വിൽസൺ (MCBS) മുഖ്യ കാർമികത്വം വഹിക്കും. മോൺ. ജോഗി വടകര സന്ദേശം നൽകും. മലങ്കര സഭയുടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് ഫാ. തോമസ് പ്രശോഭ് കാർമികത്വം വഹിക്കും. പെസഹാ ശുശ്രൂഷകൾ വ്യാഴം രാവിലെ ഒമ്പതിനും പീഡാനുഭവ ശുശ്രൂഷകൾ വെള്ളി രാവിലെ എട്ടിനും ദുഃഖശനിയാഴ്ചയിലെ ശുശ്രൂഷകൾ ശനി രാവിലെ ഒമ്പതിനും ഉയിർപ്പിന്റെ ശുശ്രൂഷകൾ ശനി വൈകുന്നേരം അഞ്ചിനും നടക്കും.