നുഷ്യനായി പിറന്ന ദൈവ പുത്രന്റെ ദിവ്യകാരുണ്യ ദൈവസ്‌നേഹാനുഭവത്തിന്റെ ഓർമ്മയാചരിക്കുന്ന ഈ വലിയ ആഴ്ച ഡബ്ലിൻ സീറോ മലബാർ ചർച്ച് ബ്ലാഞ്ചാർഡ്സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചുള്ള ശുശ്രുഷകൾക്ക് ഇന്ന് തുടക്കം കുറിക്കും.

വിശുദ്ധ വാരത്തിലെ കൃപാഅഭിഷേക ധ്യാനം നയിക്കുന്ന ഫാ.ജോബി കാച്ചപ്പിള്ളി VCഅച്ചന്(Divine retreat centre Toronto Canada.) സീറോ മലബാർ ചാപ്‌ളയിൻസും കമ്മറ്റിയംഗങ്ങളും ചേർന്ന് പ്രാർത്ഥനാപൂർവ്വം ഊഷ്മളമായ സ്വീകരണം നൽകി.
പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി എന്നീദിവസങ്ങളിൽ ഡബ്ലിൻ സീറോ മലബാർ സഭാവിശ്വാസികൾ എല്ലാവരും ഒന്നുചേർന്ന് ഒരേ ദേവാലയത്തിൽ തിരുകർമങ്ങൾ ആചരിക്കുന്നു. അന്നേ ദിവസങ്ങളിൽ ഡബ്ലിൻ സീറോ മലബാർ സഭയിൽ മറ്റെവിടേയും തിരുക്കർമ്മ അനുഷ്ഠാനം ഉണ്ടായിരിക്കുന്നതല്ല.

ഒരുക്കധ്യാനവും വലിയ ആഴ്ച ശുശൂഷകളും ക്രമീകരിച്ചിരിക്കുന്നത്. പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചവരെ ഒരുക്കധ്യാനവും ഉച്ചക്ക് ശേഷം തിരുക്കർമ്മ അനുഷ്ഠാനവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

പെസഹാവ്യഴാഴ്ച ഭവനങ്ങളിൽ അപ്പം മുറിക്കൽ ശുശൂഷ ആചരിക്കപെടുന്നതിനാൽ അന്നേ ദിവസം 4.30 വരെ മാത്രമേ ധ്യാനം ഉണ്ടായിരിക്കുകയുള്ളു.

ധ്യാനത്തിനോടനുബന്ധിച്ച് 28 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 05.00 വരെ കൗമാരക്കാർക്കും യുവജനങ്ങൾക്കുമായി ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ലിറ്റിൽപേസ് ദേവാലയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന കൺവെൻഷനും റവ.ഫാ.ജോബി കാച്ചപ്പിള്ളി നേതൃത്വം നല്കുന്നതാണ്.

കാരുണ്യത്തിന്റെ ജൂബിലി വർഷത്തിൽ ദൈവകരുണയാൽ നിറയാനും അത് വഴി ജീവിതം നവീകരിക്കാനും വിശ്വാസികൾ ഓരോരുത്തരേയുംധ്യാനത്തിലും തിരുകർമങ്ങളിലുംപങ്കെടുക്കുവാൻ സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ.ആന്റണി ചീരംവേലിൽ അറിയിച്ചു.