ഗാൾവേ (അയർലണ്ട്):ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ കഷ്ടാനുഭവ ആഴ്‌ച്ച ശുശ്രൂഷകളിൽ ഡൽഹി,മൈലാപ്പൂർ ഭദ്രാസന മെത്രാപ്പൊലീത്ത നി.വ .ദി .ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി പങ്കെടുക്കും.ഏപ്രിൽ 15 ശനിയാഴ്ച വൈകിട്ട് 04.30 നു നടക്കുന്ന ഉയിർപ്പ് ശുശ്രുഷകൾക്കും തുടർന്ന് നടക്കുന്ന വി.കുർബാനയ്ക്കും അഭിവന്ദ്യ തിരുമേനി പ്രധാന കാർമികത്വം വഹിക്കും.

കഷ്ടാനുഭവ വാരത്തോടനുബന്ധിച്ചു അയർലണ്ടിൽ സന്ദർശനം നടത്തുന്ന അഭിവന്ദ്യ തിരുമേനി യാക്കോബായ സഭയിലെ സുറിയാനി പണ്ഡിതരിൽ അഗ്രഗണ്യനാണ് .ഭരണസാരഥ്യം ഏറ്റതുമുതൽ ഭദ്രാസനത്തെ വളർച്ചയിലേക്ക് നയിക്കാൻ അക്ഷീണം യത്നിക്കുന്ന അഭിവന്ദ്യ തിരുമേനി കേരളത്തിന് പുറത്തു വിദ്യാഭ്യാസ കാര്യങ്ങൾക്കായി പോകുന്ന സഭയിലെ വിദ്യാർത്ഥികളെ ഒരുമിപ്പിച്ചു നിരവധി വിദ്യാർത്ഥി സെന്ററുകളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും നടത്തുന്നതിൽ ബദ്ധശ്രദ്ധനാണ് .മലങ്കരയുടെ വാനമ്പാടി എന്ന് അപര നാമത്തിൽ അറിയപ്പെടുന്ന തിരുമേനി അർപ്പിച്ചിട്ടുള്ള വി .കുർബാനകളുടെ സ്വരമാധുരി അനുഭവിച്ചു അറിയേണ്ടതാണ് .

ഏപ്രിൽ 7 -)O തീയ്യതി വെള്ളിയാഴ്ച വൈകിട്ട് 06.30 ന് സന്ധ്യാനമസ്‌കാരത്തോടുകൂടി കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകൾക്ക് തുടക്കം കുറിക്കുന്നു .8 -)O തീയതി രാവിലെ 09.00 മണിക്ക് ഓശാന ശുശ്രൂഷകൾക്കും തുടർന്ന് നടക്കുന്ന വി .കുർബാനയ്ക്കും അസിസ്റ്റന്റ് വികാരി റവ .ഫാ .ബിജു പാറേക്കാട്ടിൽ കാർമ്മികത്വം വഹിക്കുന്നു .ഏപ്രിൽ 12 -)O തീയതി ബുധനാഴ്ച വൈകിട്ട് 05.00 മണിക്ക് നടത്തപ്പെടുന്ന പെസഹാ ശുശ്രൂഷകൾക്കും തുടർന്ന് നടക്കുന്ന പെസഹാ കുർബാനയ്ക്കും റവ .ഫാ .ബിജു പാറേക്കാട്ടിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ് .14 -)O തീയതി വെള്ളിയാഴ്ച രാവിലെ 08.30 ന് ദുഃഖവെള്ളി ശുശ്രൂഷകൾക്ക് റവ .ഫാ .ജേക്കബ് ഫിലിപ്പ് നടയിൽ (ക്നാനായ അതിഭദ്രാസനം)മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ് .കഷ്ടാനുഭവ ആഴ്ചയിൽ എല്ലാ ദിവസവും വൈകിട്ട് 06.30 നു സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കുന്നതാണ്
എന്ന് ഇടവക കമ്മിറ്റിക്കു വേണ്ടി എൻ .സി .മാത്യു