റബ് രാജ്യങ്ങൾക്കിടിയിലെ ഏറ്റവും മികച്ച പാസ്‌പോർട്ടെന്ന ബഹുമതി യുഎഇക്ക് സ്വന്തം. വിസ രഹിത യാത്ര, അന്താരാഷ്ട്ര ടാക്‌സ് നിയമങ്ങൾ, ഇരട്ട പൗരത്വം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. ആഗോള കൺസൽട്ടിങ് സ്ഥാപനമായ നൊമാഡ് കാപിറ്റലിസ്റ്റിന്റെ പാസ്പോർട്ട് സൂചിക റിപ്പോർട്ട് പ്രകാരമാണിത്.

ഗൾഫ് മേഖലയിൽ കുവൈത്തും ഖത്തറും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഉള്ളത്. അന്താരാഷ്ട്ര തലത്തിൽ യു.എ.ഇ പാസ്‌പോർട്ടിന് 38ാം സ്ഥാനവും കുവൈത്തിന് 97ാം സ്ഥാനവും ഖത്തറിന് 98ാം സ്ഥാനവുമാണുള്ളത്. നാലാമതുള്ള ഒമാന്റെ ആഗോള തലത്തിലെ സ്ഥാനം 103 ആണ്. ബഹറൈൻ 105ാം സ്ഥാനത്തുമുണ്ട്.

എത്രത്തോളം രാജ്യങ്ങളിലേക്ക് മുൻകൂർ വിസയില്ലാതെ പ്രവേശിക്കാൻ കഴിയുമെന്നതിനൊപ്പം മറ്റ് ഘടകങ്ങളും കൂടി പരിശോധിച്ചാണ് സ്ഥാനങ്ങൾ നൽകിയിരിക്കുന്നത്. നികുതിയും ഇരട്ട പൗരത്വവും വ്യക്തി സ്വാതന്ത്ര്യന്ത്ര്യവും അടക്കമുള്ള കാര്യങ്ങൾ മാനദണ്ഡങ്ങളിലുണ്ട്....

കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ അല്ലെങ്കിൽ ഓൺലൈൻ വിസ ഉപയോഗിച്ച് 96 രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. 199 രാഷ്ട്രങ്ങളെയാണ് പാസ്‌പോർട്ട് സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലക്‌സംബർഗ് പാസ്‌പോർട്ടാണ് ഇതിൽ ഒന്നാമത്. സ്വീഡൻ, അയർലന്റ്, സ്വിറ്റ്‌സർലന്റ്, ബെൽജിയം എന്നിവയുടെ അടുത്ത സ്ഥാനങ്ങളിലുണ്ട്. ഇറാഖി പാസ്‌പോർട്ടിന് നൂറിൽ 23 പോയിന്റാണ് ഉള്ളത്.