- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോർഡിങ് കഴിഞ്ഞ് വിമാനത്തിനുള്ളിൽ കയറിയ സ്ത്രീ പാസ്‌പോർട്ട് ഇല്ലെന്ന് പറഞ്ഞ് ബഹളം കൂട്ടി; ഒരു മണിക്കൂർ വൈകിയ ഷാർജാ വിമാനം പുറപ്പെട്ടത് സ്ത്രീയെ വെളിയിൽ ഇറക്കിയ ശേഷം; ബാഗിനുള്ളിൽ ഒളിഞ്ഞിരുന്ന പാസ്‌പോർട്ട് കിട്ടിയിട്ടും സുരക്ഷാ കാരണങ്ങളാൾ വിമാനം ഷാർജയിൽ എത്തുംവരെ വിമാനത്താവളത്തിൽ തന്നെ തടഞ്ഞു വച്ച് അധികൃതരും
കരിപ്പൂർ: ശുഭയാത്ര മനസ്സിൽ കണ്ടെത്തിയ യുവതിക്ക് നിരാശ. അബദ്ധം പറ്റിയതാണ് കാരണം. ഇത് മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടുകൾ ഏറെയുണ്ടാക്കി. വിമാനത്തിൽ കയറിയ യുവതി പാസ്‌പോർട് കാണാനില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഒരു മണിക്കൂർ വിമാനം നിർത്തിയിട്ട് തിരച്ചിൽ നടത്തി. ഇതോടെ യുവതിയുടെ കൈയിലോ വിമാനത്തിലോ പാസ്‌പോർട്ട് ഇല്ലെന്ന നിഗമനത്തിലെത്തി. ഒടുവിൽ യാത്രക്കാരിയെ കയറ്റാതെ വിമാനം ഷാർജയിലേക്കു പുറപ്പെട്ടു. പിന്നീട് ഹാൻഡ് ബാഗിൽനിന്നു പാസ്‌പോർട് ലഭിച്ചെങ്കിലും നടപടികളുടെ ഭാഗമായി വിമാനം ഷാർജയിൽ എത്തുന്നതുവരെ യാത്രക്കാരിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. കോഴിക്കോട് വിമാനത്താവളത്തിലാണ് ഒരു പാസ്‌പോർട്ടിനായി വിമാനം നിർത്തിയിട്ടത്. എയർ ഇന്ത്യാ വിമാനത്തിൽ 11.10നു ഷാർജയിലേക്കു പോകേണ്ട തലശ്ശേരി സ്വദേശിനി എമിഗ്രേഷൻ, കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിലെത്തിയിരുന്നു. വിമാനത്തിൽ കയറിയ ശേഷമാണ് പാസ്‌പോർട് കാണാതായത് അറിയുന്നത്. യാത്രക്കാരിയെ ഇറക്കി വിമാനം പരിശോധിച്ചു. ലഗേജുകളിലും പരിശോധന നടത്തി. ഒര
കരിപ്പൂർ: ശുഭയാത്ര മനസ്സിൽ കണ്ടെത്തിയ യുവതിക്ക് നിരാശ. അബദ്ധം പറ്റിയതാണ് കാരണം. ഇത് മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടുകൾ ഏറെയുണ്ടാക്കി. വിമാനത്തിൽ കയറിയ യുവതി പാസ്‌പോർട് കാണാനില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഒരു മണിക്കൂർ വിമാനം നിർത്തിയിട്ട് തിരച്ചിൽ നടത്തി. ഇതോടെ യുവതിയുടെ കൈയിലോ വിമാനത്തിലോ പാസ്‌പോർട്ട് ഇല്ലെന്ന നിഗമനത്തിലെത്തി.
ഒടുവിൽ യാത്രക്കാരിയെ കയറ്റാതെ വിമാനം ഷാർജയിലേക്കു പുറപ്പെട്ടു. പിന്നീട് ഹാൻഡ് ബാഗിൽനിന്നു പാസ്‌പോർട് ലഭിച്ചെങ്കിലും നടപടികളുടെ ഭാഗമായി വിമാനം ഷാർജയിൽ എത്തുന്നതുവരെ യാത്രക്കാരിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. കോഴിക്കോട് വിമാനത്താവളത്തിലാണ് ഒരു പാസ്‌പോർട്ടിനായി വിമാനം നിർത്തിയിട്ടത്.
എയർ ഇന്ത്യാ വിമാനത്തിൽ 11.10നു ഷാർജയിലേക്കു പോകേണ്ട തലശ്ശേരി സ്വദേശിനി എമിഗ്രേഷൻ, കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിലെത്തിയിരുന്നു. വിമാനത്തിൽ കയറിയ ശേഷമാണ് പാസ്‌പോർട് കാണാതായത് അറിയുന്നത്. യാത്രക്കാരിയെ ഇറക്കി വിമാനം പരിശോധിച്ചു. ലഗേജുകളിലും പരിശോധന നടത്തി.
ഒരു മണിക്കൂർ തിരഞ്ഞിട്ടും പാസ്‌പോർട് കിട്ടാത്തതിനാൽ യാത്രക്കാരിയെ കയറ്റാതെ 12.15നു വിമാനം ഷാർജയിലേക്കു പുറപ്പെട്ടു. പിന്നീട് യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്നുതന്നെ പാസ്‌പോർട് ലഭിച്ചു.