റ്റ് നോറ്റ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരിക്കും മിക്കവരും വിദേശത്തേക്കൊരു ഹോളിഡേ ആഘോഷിക്കാൻ പോകുന്നത്. എന്നാൽ അതിനിടെ നിനച്ചിരിക്കാതെ നിങ്ങളുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ചിട്ടുണ്ടോ...? അതോടെ ആ യാത്രയുടെ സന്തോഷങ്ങളെല്ലാം അനാവശ്യമായ സമ്മർദത്തിനും പണച്ചെലവിനും വഴിയൊരുക്കുകയും യാത്രയുടെ സന്തോഷമെല്ലാം ഇല്ലാതാവുകയും ചെയ്യും. അതിനാൽ ഇത്തരം സന്ദർഭങ്ങളുണ്ടാകുമ്പോൾ നാം എന്താണ് ചെയ്യേണ്ടതെന്നറിഞ്ഞിരുന്നാൽ അത് നന്നായിരിക്കും. വിമാനയാത്രക്കിടയിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും...? അല്ലെങ്കിൽ കണക്ഷൻ ഫ്‌ലൈറ്റ് പിടിക്കും മുമ്പോ, നാട്ടിൽ എത്തിയ ശേഷമോ ആണ് പാസ്‌പോർട്ട് നഷ്ടപ്പെടുന്നതെങ്കിൽ എന്ത് സംഭവിക്കും....? തുടങ്ങിയ നിർണായകമായ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണിവിടെ തേടുന്നത്.

നിങ്ങൾക്ക് വിദേശയാത്രക്കിടയിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടുവെന്നുറപ്പാൽ ഒട്ടും സമയം കളയാതെ ആ രാജ്യത്തെ എംബസിയിൽ പോവുകയും ഒരു എമർജൻസി ട്രാവൽ ഡോക്യുമെന്റ് അഥവാ ഇടിഡി വാങ്ങുകയും വേണം. എന്നാൽ വിമാനത്തിൽ വച്ചാണിത് നഷ്ടപ്പെടുന്നതെങ്കിൽ അതായത് യാത്രക്കാർ തങ്ങളുടെ കണക്ഷൻ ഫൈ്‌ലറ്റിന്റെ ആദ്യ പാർട്ടിലുള്ള വേളയിലാണ് പാസ്‌പോർട്ട് നഷ്ടമാകുന്നതെങ്കിൽ ഈ വഴി പ്രായോഗികമല്ല. ഇതിന് പകരം അവർ യാത്ര തുടരാതെ വീട്ടിലേക്ക് മടങ്ങുന്നതാണ് നല്ലത്. തന്റെ സുഹൃത്തിന് റഷ്യയിലെ നിസ്‌നി നോവ്‌ഗൊറോഡിലെ ഇമിഗ്രേഷൻ ഡെസ്‌കിൽ നിന്നും പാസ്‌പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് യാത്ര തുടരാനാവാതെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നുവെന്നാണ് ക്വാറ യൂസറായ സ്റ്റീവ് ഹേർഡ് വിവരിക്കുന്നത്.

അതായത് തൊട്ടടുത്ത ദിവസത്തെ ലുഫ്താൻസ വിമാനത്തിൽ സുഹൃത്തിനെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്നാണ് ഹേർഡ് വെളിപ്പെടുത്തുന്നത്. തുടർന്ന് വിമാനത്തിൽ വച്ച് അദ്ദേഹത്തിന്റെ പാസ്‌പോർട്ട് കണ്ടെടുത്തതിനെ തുടർന്ന് അത് സുഹൃത്തിന് ഒരാൾ അയച്ച് കൊടുത്തുവെന്നും ഹേർഡ് പറയുന്നു. വിമാനത്തിൽ കയറിയാൽ നിങ്ങളുടെ പാസ്‌പോർട്ട് കേടുപാടുകളൊന്നും പറ്റാൻ സാധ്യതയില്ലാത്തിടത്ത് ഭദ്രമായി സൂക്ഷിച്ചിരിക്കണം. അതിന് പലവിധ കേടുപാടുകൾ വിമാനത്തിൽ നിന്നും സംഭവിക്കാൻ സാധ്യതയുള്ളതിനാലാണിത്.

ക്വാറ യൂസറായ ഹുസൈൻ പടൻവാല തന്റെ പാസ്‌പോർട്ട് വിമാാനത്തിലെ ഓവർഹെഡ് ലോക്കറിലിട്ടിരുന്നപ്പോൾ അതിൻ മേലേക്ക് സഹയാത്രികന്റെ ബോട്ടിലിലെ വെള്ളം ചിന്തിയിരുന്നു. ഭാഗ്യത്തിന് പാസ്‌പോർട്ടിന് പൂർണമായും കേടുപാടുകളൊന്നുമുണ്ടാവാതിരുന്നതിനാൽ ഹുസൈൻ ബുദ്ധിമുട്ടിലാവാതെ രക്ഷപ്പെടുകയും ചെയ്തു. വിമാനത്തിൽ നിന്നും പാസ്‌പോർട്ട് നഷ്ടപ്പെട്ടുവെന്നറിയുന്ന നിമിഷത്തിൽ ആ വിവരം കാബിൻ ക്രൂവിനെ അറിയിക്കണം. വിമാനത്തിനുള്ളിൽ ഉണ്ടെങ്കിൽ അവർ തെരഞ്ഞ് കണ്ടുപിടിച്ച് തരും. എന്നിട്ടും കണ്ടെത്തിയില്ലെങ്കിൽ ഓരോ രാജ്യത്തിന്റെ അവസ്ഥയനുസരിച്ച് അവർ മറ്റൊരു അടിയന്തിര രേഖ സംഘടിപ്പിച്ച് തരും. അതുപയോഗിച്ച് യാത്ര ചെയ്യാനാവും. എന്നാൽ ഇതിലൂടെ യാത്രക്കാർക്ക് മാതൃരാജ്യത്തേക്ക് തിരിച്ച് പോകാൻ മാത്രമേ സാധിക്കൂവെന്നറിയുക. മറിച്ച് ഹോളിഡേ യാത്ര തുടരാൻ സാധിക്കില്ല. യാത്രക്കാർ ഒരിക്കലും തങ്ങൾ താമസിക്കുന്ന ഹോട്ടലുകാർക്ക് പാസ്‌പോർട്ട് കൈമാറാൻ പാടില്ല. അത് തിരിച്ച് വാങ്ങാൻ മറന്നാൽ യാത്ര താറുമാറാകും.