- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'പാസ്‌പോർട്ടിൽ നിന്നും അഡ്രസ് ഉള്ള ഭാഗം ഇനി നീക്കം ചെയ്യുക ആണെന്ന് അറിയുന്നു; കുറേപ്പേരെക്കൂടെ പ്രത്യേകിച്ച് വിദേശ ഇന്ത്യാക്കാരെക്കൂടെ ആധാറെടുപ്പിക്കാനുള്ള സൂത്രമാണെന്ന് പറയപ്പെടുന്നു; പൊതുവെ അഡ്രസ് പ്രൂഫ് ആയി എവിടെയും കൊടുക്കാവുന്ന ഒരു ഡോക്യുമെന്റ് ആണ് പാസ്‌പോർട്; അതാണ് ഒറ്റയടിക്ക് ഇല്ലാതാക്കിക്കളയുന്നത്'; പാസ്‌പോർട്ടിൽ വരുന്ന മാറ്റങ്ങൾക്ക് വിമർശനവുമായി ശ്രീഹരി ശ്രീധരൻ
പാസ്‌പോർട്ടിൽ നിന്നും അഡ്രസ് ഉള്ള ഭാഗം ഇനി നീക്കം ചെയ്യുക ആണെന്ന് അറിയുന്നു. നൈസായിട്ടങ്ങ് ഒഴിവാക്കുകയാണ്. കുറേപ്പേരെക്കൂടെ പ്രത്യേകിച്ച് വിദേശ ഇന്ത്യാക്കാരെക്കൂടെ ആധാറെടുപ്പിക്കാനുള്ള സൂത്രമാണെന്ന് പറയപ്പെടുന്നുണ്ട്. പൊതുവെ അഡ്രസ് പ്രൂഫ് ആയി എവിടെയും കൊടുക്കാവുന്ന ഒരു ഡോക്യുമെന്റ് ആണ് പാസ്‌പോർട്. നോ ക്വസ്റ്റയ്ൻസ് ആസ്‌ക്ഡ്. അതാണ് ഒറ്റയടിക്ക് ഇല്ലാതാക്കിക്കളയുന്നത്. ആധാറിനെ പ്രചരിപ്പിക്കാൻ എന്തുമാത്രം സൂത്രപ്പണികളും കള്ളത്തരങ്ങളും വഴിവിട്ട രീതികളും ആണ് മാറി വന്ന രണ്ട് കേന്ദ്രസർക്കാറുകളും , പ്രത്യേകിച്ച് ഇപ്പോഴത്തെ സർക്കാർ, ചെയ്തതെന്ന് ഓർക്കുക. പലയിടത്തും നിർബന്ധമാക്കിയെന്നും ഇല്ലെന്നും കൺഫ്യൂഷനുണ്ടാക്കി. സ്‌കൂൾ അഡ്‌മിഷൻ മുതൽ ഗസ്സ് സബ്‌സിഡി വരെ. വാർധക്യപെൻഷൻ പോലും. ഉത്തരവുകൾ മാറ്റിയും മറിച്ചും. റിസർവ് ബാങ്ക് പോലും കൃത്യമായോ വ്യക്തമായോ നിർദ്ദേശങ്ങൾ നൽകാതെ. എന്തെല്ലാം പറഞ്ഞും പേടിപ്പിച്ചും വാഗ്ദാനം ചെയ്തുമാണ് ഈ ഉപദ്രവത്തെ പ്രചരിപ്പിച്ചത്. ഒന്ന് ഓർത്തു നോക്കുക. ആധാർ പ്രചരിപ്പിക്കാൻ വേണ്ടി കേന
പാസ്‌പോർട്ടിൽ നിന്നും അഡ്രസ് ഉള്ള ഭാഗം ഇനി നീക്കം ചെയ്യുക ആണെന്ന് അറിയുന്നു. നൈസായിട്ടങ്ങ് ഒഴിവാക്കുകയാണ്. കുറേപ്പേരെക്കൂടെ പ്രത്യേകിച്ച് വിദേശ ഇന്ത്യാക്കാരെക്കൂടെ ആധാറെടുപ്പിക്കാനുള്ള സൂത്രമാണെന്ന് പറയപ്പെടുന്നുണ്ട്. പൊതുവെ അഡ്രസ് പ്രൂഫ് ആയി എവിടെയും കൊടുക്കാവുന്ന ഒരു ഡോക്യുമെന്റ് ആണ് പാസ്‌പോർട്. നോ ക്വസ്റ്റയ്ൻസ് ആസ്‌ക്ഡ്. അതാണ് ഒറ്റയടിക്ക് ഇല്ലാതാക്കിക്കളയുന്നത്.
ആധാറിനെ പ്രചരിപ്പിക്കാൻ എന്തുമാത്രം സൂത്രപ്പണികളും കള്ളത്തരങ്ങളും വഴിവിട്ട രീതികളും ആണ് മാറി വന്ന രണ്ട് കേന്ദ്രസർക്കാറുകളും , പ്രത്യേകിച്ച് ഇപ്പോഴത്തെ സർക്കാർ, ചെയ്തതെന്ന് ഓർക്കുക. പലയിടത്തും നിർബന്ധമാക്കിയെന്നും ഇല്ലെന്നും കൺഫ്യൂഷനുണ്ടാക്കി. സ്‌കൂൾ അഡ്‌മിഷൻ മുതൽ ഗസ്സ് സബ്‌സിഡി വരെ. വാർധക്യപെൻഷൻ പോലും. ഉത്തരവുകൾ മാറ്റിയും മറിച്ചും. റിസർവ് ബാങ്ക് പോലും കൃത്യമായോ വ്യക്തമായോ നിർദ്ദേശങ്ങൾ നൽകാതെ. എന്തെല്ലാം പറഞ്ഞും പേടിപ്പിച്ചും വാഗ്ദാനം ചെയ്തുമാണ് ഈ ഉപദ്രവത്തെ പ്രചരിപ്പിച്ചത്.
ഒന്ന് ഓർത്തു നോക്കുക. ആധാർ പ്രചരിപ്പിക്കാൻ വേണ്ടി കേന്ദ്രസർക്കാർ പ്രയത്‌നിച്ചതിന്റെ, ആ സ്ഥിരോൽസാഹത്തിന്റെ പത്തിലൊന്ന് ഉൽസാഹം ഇവിടത്തെ കർഷക ആത്മഹത്യകൾ തടയുന്നതിനെതിരെ കാണിച്ചിരുന്നെങ്കിൽ. വിലക്കയറ്റം തടയാൻ ശ്രമിച്ചിരുന്നെങ്കിൽ. ഇൻ കം ഡിവൈഡ് കുറയ്ക്കാൻ വേണ്ടി, പോഷകാഹാരദൗർലഭ്യം ഇല്ലാതാക്കാൻ വേണ്ടി, ആവശ്യത്തിനു കക്കൂസുകൾ ഇല്ലാത്ത ഇടങ്ങളിൽ അതുണ്ടാക്കാൻ വേണ്ടി പ്രയത്‌നിച്ചിരുന്നെങ്കിൽ എന്തുമാത്രം വ്യത്യാസം ഇവിടെ ഉണ്ടായേനെ. സർക്കാറിനും കോർപറേറ്റുകൾക്കും മാത്രം ഗുണമുള്ള കാര്യത്തിനു വേണ്ടി എന്തുമാത്രം അധ്വാനം, പണച്ചെലവ്, സൂത്രപ്പണികൾ, കള്ളപ്രചരണങ്ങൾ.
പാസ്‌പോർട്ടിന്റെ ഉള്ളിലെവിടെയോ ഉണ്ടായിരുന്ന, പത്താം ക്ലാസ് പാസാവത്തവൻ എന്ന വിവരം എടുത്തുകാട്ടാൻ ഉള്ള ഓറഞ്ച് കവറാണത്രെ പാസ്‌പോർട്ടിലെ മറ്റൊരു പരിഷ്‌കാരം. ആർക്കുവേണ്ടി? എന്നാണിനി കയ്യിൽ ബാഡ്ജ് കെട്ടി നടക്കാൻ പറയുന്നതാവോ.
കഴിഞ്ഞ ദിവസത്തെ കാര്യമോർക്കാം സുപ്രീം കോടതിയിൽ സംഭവിച്ചതിന്. സംഘിനും കൂട്ടർക്കും ഒരു കൺഫ്യൂഷനും ഉണ്ടായിരുന്നില്ല. പ്രതീക്ഷിച്ച പോലെ മോദിക്കും ചീഫ് ജസ്റ്റീസിനും ചീത്ത വിളിച്ചും പ്രതികരിച്ച നാലു ജഡ്ജിമാരെയും വ്യക്തിവധം ചെയ്തും വാട്‌സാപ് മെസേജുകൾ നിങ്ങൾക്കെല്ലാവർക്കും കിട്ടിക്കാണും. ഇത്തരം കാര്യങ്ങളിൽ ഒന്നും ഫാസിസ്റ്റ് സ്റ്റേയ്റ്റിനോ അതിന്റെ പിണിയാളുകൾക്കോ ഒരു സംശയവും ഇല്ല. ഇനി നമ്മളെ എടുക്കുക. നമ്മൾ തർക്കിക്കുകയായിരുന്നു. ജഡ്ജിമാർ ചെയ്തത് ശരിയാണൊ തെറ്റാണോ. ഈഗോയാണോ അല്ലയോ. അതെ നമ്മളെപ്പോഴും സംശയത്തിൽ ആണ്. പക്ഷെ അവർക്ക് സംശയം ഒന്നുമില്ല. ഫാസിസ്റ്റ് അനുഭാവികൾ ഒറ്റക്കെട്ടാണ്.