തിരുവനന്തപുരം: ഒരുപാടു പേർക്ക് ആശങ്കയ്ക്കു വഴിയൊരുക്കിയ പാസ്‌പോർട്ടിലെ മാറ്റങ്ങൾ എന്തൊക്കെയാണ് എന്തിനാണെന്നു അറിണ്ടേ. പാസ്പ്പോർട്ടിന്റെ നിറം മാറ്റുകയും വിലാസം നൽകുന്ന പേജ് പിൻവലിക്കുന്നതുമാണ് പാസ്പ്പോർട്ടുകൾക്കു വരുത്തുന്ന മാറ്റങ്ങൾ. ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവർക്ക് ഇനിമുതൽ ഓറഞ്ച് നിറത്തിലുള്ള പാസ്‌പോർട്ടായിരിക്കുമെന്നായിരുന്നു വിദേശ മന്ത്രാലയത്തിന്റെ അറിയിപ്പ്. 
പ്രവാസികൾ നാട്ടിലെ വിലാസം സാക്ഷ്യപ്പെടുത്തുന്നതിന് എപ്പോഴും പാസ്‌പോർട്ടാണ് പ്രധാനരേഖയായി കാണിക്കാറുള്ളത്.

വിദേശമന്ത്രാലയം പാസ്‌പോർട്ടിൽ രണ്ടു നിർണായക മാറ്റങ്ങളാണു വരുത്തുന്നത്. ഒന്നാമത്, വിദ്യാഭ്യാസം കുറഞ്ഞവർക്കും വിദ്യാഭ്യാസമുള്ളവർക്കുമായി രണ്ടു നിറത്തിലുള്ള പാസ്‌പോർട്ടുകൾ. രണ്ടാമത്, പാസ്‌പോർട്ടിൽ വിലാസം സൂചിപ്പിക്കുന്ന അവസാനത്തെ താൾ എടുത്തുകളയുന്നു. പാസ്‌പോർട്ടിനു പത്തു വർഷത്തെ കാലാവധിയാണുള്ളത്. ഇതിനിടെ വിലാസം മാറാനുള്ള സാധ്യതകളേറെയാണ്. വിലാസത്തിലെ മാറ്റങ്ങൾ പാസ്‌പോർട്ടിൽ വരുത്താനും നിലവിൽ സംവിധാനമില്ല. ഇക്കാരണത്താൽ വിലാസം നൽകുന്ന പേജ് ഒഴിവാക്കാമെന്നാണു സർക്കാരിന്റെ തീരുമാനം.