രാജ്യത്തെ ഇമിഗ്രേഷൻ സംബന്ധമായതും ഐഡന്റിന്റി കാർഡ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടതുമായ എല്ലാ അപേക്ഷകളും ഓൺലൈൻ വഴിയാക്കുന്നുവെന്ന് ഇമിഗ്രേഷന് ആൻഡ് ചെക്‌പോയിന്റ് അഥോറിറ്റി അറിയിച്ചു. 15 ഓളം സേവനങ്ങൾ ഓൺലൈൻ വഴിയാകുന്നതോടെ പേപ്പർ സേവനങ്ങൾക്ക് ഒരു് വർഷത്തിനുള്ളിൽ വിരാമമാകും.

സേവനങ്ങൾ എല്ലാം നിലവിൽ മൈഐസിഎ വെബ്‌സൈറ്റില് ലഭ്യമാണെങ്കിൽ ജനങ്ങൾക്ക് സേവനങ്ങൾ ഉപയോഗിക്കാൻ 2020 ഓടെ സാധ്യമാകും. സിങ്പാസ് ഉപയോഗിച്ചായിരിക്കും ഇവ ലഭ്യമാകുക. പാസ്‌പോർട്ട് അപേക്ഷകൾ, നാഷണൽ രജിസ്‌ട്രേഷൻ ഐഡന്റിന്റി കാർഡ് പുതുക്കൽ, രജിസ്‌ട്രേഷൻ, സ്റ്റുഡന്റ് പാസ് അപേക്ഷ, ബർത്ത് ഡെ്ത്ത് സർട്ടിഫിക്കര്‌റുകൾ, വിസ അപേക്ഷകൾ, അപെക്‌സ് ബിസിനസ് ട്രാവൽ കാർഡ് അപേക്ഷ, വിസിറ്റ് പാസ് അപേക്ഷ എക്സ്റ്റൻഷൻ, ലോങ് ടേം വിസിറ്റ് പാസ്, പ്രിമാരിയേജ് ലോങ് ടേം വിസിറ്റ് പാസ്, റി എൻട്രി പെർമിറ്റ്, പിആർ അപേക്ഷ, സിംഗപ്പൂർ സിറ്റിസൺഷിപ്പ് അപേക്ഷ തുടങ്ങിയ സേവനങ്ങൾ എല്ലാം ഓ്ൺലൈൻ സംവിധാനത്തിലൂടെ ആകും.

നിലവിൽ വെബ്‌സൈറ്റ് ലഭിക്കുന്ന സേവനങ്ങൾ നിരവധി ആളുകളാണ് ഇതുവരെ പ്രയോജനപ്പെടുത്തിയത്. സേവനങ്ങൾ ജനങ്ങൾക്ക് മനസിലാക്കുന്നതിനായി ഓൺലൈൻ ടൂട്ടോറിയൽ ലഭ്യമാക്കാനും, കൂടാതെ വീഡിയോ ഗയ്ഡുകൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്. മാ്ത്രമല്ല ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്തവർക്കായി പ്ര്‌ത്യേക സൗകര്യങ്ങളും ഒരുക്കും,