- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയൻതാരയും ഡയനാ മേരി കുര്യനും..! ഇരട്ടപ്പേര് കുരുക്കായപ്പോൾ നയൻസിന് മലേഷ്യൻ വിമാനത്താവളത്തിൽ കാളരാത്രി; ഒരു രാത്രി മുഴുവൻ താരത്തെ സുരക്ഷാഭടന്മാർ തടഞ്ഞു വച്ചു
ക്വാലാലംപൂർ: പാസ്‌പോർട്ടിലെ പുലിവാല് കാരണം പലരും വിമാനത്താവളങ്ങളിൽ തടഞ്ഞുവെക്കപ്പെടാറുണ്ട്. ഇരട്ടപ്പേര് വിനയായപ്പോൾ പ്രമുഖ തെന്നിന്ത്യൻ താരം നയൻതാരയ്ക്കും ഇത്തരത്തിൽ പണികിട്ടി. നയൻതാരയെ മലേഷ്യൻ വിമാനത്താവളത്തിൽ തടഞ്ഞുവച്ചുവെന്ന വാർത്തയാണ് പുറത്തുവന്നത്. വിക്രം നായകനാകുന്ന ഇരുമുഗൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മലേഷ്യ
ക്വാലാലംപൂർ: പാസ്‌പോർട്ടിലെ പുലിവാല് കാരണം പലരും വിമാനത്താവളങ്ങളിൽ തടഞ്ഞുവെക്കപ്പെടാറുണ്ട്. ഇരട്ടപ്പേര് വിനയായപ്പോൾ പ്രമുഖ തെന്നിന്ത്യൻ താരം നയൻതാരയ്ക്കും ഇത്തരത്തിൽ പണികിട്ടി. നയൻതാരയെ മലേഷ്യൻ വിമാനത്താവളത്തിൽ തടഞ്ഞുവച്ചുവെന്ന വാർത്തയാണ് പുറത്തുവന്നത്. വിക്രം നായകനാകുന്ന ഇരുമുഗൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മലേഷ്യയിൽ എത്തിയതായിരുന്നു നയൻസ്. എന്നാൽ പാസ്‌പോർട്ടിലെ പേരുമായുണ്ടായ കൺഫ്യൂഷനെ തുടർന്ന് നയൻസിന് വിമാനത്താവളത്തിൽ ഒരു രാത്രിമുഴുവൻ കാത്തു നിൽക്കേണ്ടി വന്നു.
താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നിമിഷങ്ങലിലൂടെയാണ് കടന്നുപോയതെന്നാണ് ഇതേക്കുറിച്ച് ചില തെന്നിന്ത്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാസ്‌പോർട്ടിലെ പേരിൽ കണ്ടെത്തിയ വ്യത്യാസത്തെ തുടർന്ന് നടിയെ എയർപോർട്ട് അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ വിഷയം കാരണം വ്യാഴാഴ്ച വൈകിട്ട് മുതൽ വെള്ളിയാഴ്ച രാവിലെ വരെ താരത്തിന് എയർപോർട്ടിൽ തന്നെ നിൽക്കേണ്ടി വന്നെന്നാണ് റിപ്പോർട്ട്.
ഡയാനമറിയം കുര്യൻ എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്. പാസ്‌പോർട്ടിൽ നയൻതാര എന്നായിരുന്നു പേര് ചേർത്തിരുന്നത്. ഇതാണ് അധികൃതരെ കുഴപ്പിച്ചത്. മണിക്കൂറുകൾ നിന്ന ശേഷമാണ് പ്രശ്‌നങ്ങൾ തീർത്ത് താരത്തിന് പുറത്തിറങ്ങാനായത്. രണ്ട് ദിവസം മുമ്പ് തെന്നിന്ത്യ ൻ സൂപ്പർസ്റ്റാർ രജനീകാന്തും വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. ചെന്നെ വിമാനത്താവളത്തിൽ വച്ചാണ് രജനി കുടുങ്ങിയത്. പാസ്‌പോർട്ട് എടുക്കാൻ മറന്നായിരുന്നു പ്രശ്‌നത്തിന് ഇടയാക്കിയത്.
പുതിയ ചിത്രമായ 'കബാളി'യുടെ അവസാന സീനുകളുടെ ചിത്രീകരണത്തിന് മലേഷ്യക്ക് പോകാനാണ് രജനി വിമാനത്താവളത്തിൽ എത്തിയിരുന്നത്. പാസ്‌പോർട്ട് ഇല്ലാത്തതിനെ തുടർന്ന് രജനിക്ക് ഒരു മണിക്കൂറോളം വിമാനത്താവളത്തിന് പുറത്ത് കാറിൽ വിശ്രമിക്കേണ്ടിവന്നിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നയൻതാരയ്ക്ക് മലേഷ്യയിലെ വിമാനത്താവളത്തിൽ കുടുങ്ങേണ്ടി വന്നത്.