- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ വഴി വെരിഫിക്കേഷൻ; അഞ്ചു ദിവസം കൊണ്ട് പാസ്‌പോർട്ട്; ഇനി പാസ്പോർട്ടിനായി പൊലീസുകാർക്കു കൈക്കൂലി കൊടുക്കേണ്ട
തിരുവനന്തപുരം: സംസ്ഥാനമെമ്പാടും പാസ്‌പോർട്ട് അപേക്ഷകരുടെ പൊലീസ് വെരിഫിക്കേഷൻ ഓൺലൈനാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും നടപ്പാക്കിയ പരിഷ്‌കാരമാണ് ഇനി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. അപേക്ഷകർക്ക് ഇനി വെറും അഞ്ചുദിവസം കൊണ്ട് പാസ്‌പോർട്ടു ലഭ്യമാകും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്
തിരുവനന്തപുരം: സംസ്ഥാനമെമ്പാടും പാസ്‌പോർട്ട് അപേക്ഷകരുടെ പൊലീസ് വെരിഫിക്കേഷൻ ഓൺലൈനാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും നടപ്പാക്കിയ പരിഷ്‌കാരമാണ് ഇനി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്.
അപേക്ഷകർക്ക് ഇനി വെറും അഞ്ചുദിവസം കൊണ്ട് പാസ്‌പോർട്ടു ലഭ്യമാകും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷണം വിജയിച്ചതിനെത്തുടർന്നാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതിയ വർഷം മുതൽ എല്ലാ പാസ്‌പോർട്ട് ഓഫിസുകളിലെയും വെരിഫിക്കേഷൻ ഓൺലൈനാക്കാൻ ആഭ്യന്തരവകുപ്പിന് നിർദ്ദേശം നൽകിയത്. നിലവിൽ 20 മുതൽ 40വരെ ദിവസമെടുത്താണ് പുതിയ അപേക്ഷകർക്കു പാസ്‌പോർട്ട് ലഭിക്കുന്നത്.
പൊലീസ് വെരിഫിക്കേഷൻ വൈകുന്നതാണ് പാസ്‌പോർട്ട് ലഭിക്കുന്നതിലെ കാലതാമസം. പാസ്‌പോർട്ട് ഓഫിസിൽ ലഭിക്കുന്ന അപേക്ഷകൾ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലേക്ക് കൈമാറി തുടർന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് അപേക്ഷകൾ എത്തിക്കുകയാണു ചെയ്യുന്നത്. അതത് സ്റ്റേഷനുകളിലെ പൊലീസുകാർ വെരിഫിക്കേഷൻ പൂർത്തിയാക്കി റിപ്പോർട്ട് പിന്നീട് എസ്‌പി ഓഫിസിലും അവിടെനിന്ന് പാസ്‌പോർട്ട് ഓഫിസിലും എത്തിക്കുകയായിരുന്നു ഇതുവരെയുള്ള രീതി.
ഈ നടപടിക്രമങ്ങൾക്കുണ്ടാകുന്ന കാലതാമസം പാസ്‌പോർട്ടുകൾ വൈകാനും കാരണമാകും. ഇതൊഴിവാക്കുന്നതിനുള്ള മാർഗമായാണ് ഓൺലൈൻ വെരിഫിക്കേഷൻ ഏർപ്പെടുത്തുന്നത്. കേന്ദ്രസർക്കാരിലെ വിദേശകാര്യമന്ത്രാലയം മൂന്നുമാസം മുമ്പുതന്നെ ഓൺലൈൻ വെരിഫിക്കേഷൻ സമ്പ്രദായം നടപ്പാക്കണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ ആഭ്യന്തരമന്ത്രാലയം ഇതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല. നിർദ്ദേശം അടിയന്തരമായി നടപ്പാക്കണമെന്നു വീണ്ും കേന്ദ്രം നിർദേശിച്ചതോടെയാണ് ഇക്കാര്യം നടപ്പാക്കാൻ സംസ്ഥാനസർക്കാർ നിർബന്ധിതമായത്.
അടുത്ത മാർച്ചോടെ പാസ്‌പോർട്ട് ഓഫിസുകളിലെ വെരിഫിക്കേഷനുകൾ ഓൺലൈനാക്കാനാണ് തീരുമാനം. പാസ്‌പോർട്ട് ഓഫിസിൽ ലഭിക്കുന്ന പുതിയ അപേക്ഷകൾ അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് ഓൺലൈൻ വഴി അയക്കും. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകാനാകും നിർദ്ദേശം. പരിഷ്‌കരണത്തിലൂടെ അഞ്ചുമുതൽ 10 ദിവസത്തിനകം പുതിയ പാസ്‌പോർട്ടുകൾ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതൽ പാസ്‌പോർട്ട് അപേക്ഷകരുള്ള മലപ്പുറത്തായിരിക്കും പരിഷ്‌കരണം കൂടുതൽ ഗുണംചെയ്യുക.