- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രുചികരമായ പാസ്താ ചിക്കൻ ഉണ്ടാക്കുന്ന വിധം
പാസ്താ ചിക്കൻ ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:- പാസ്താ - 500 ഗ്രാം, ചിക്കൻ 1/2 കിലോ (എല്ലില്ലാത്ത ഭാഗം കനം കുറച്ച് നീളത്തിൽ മുറിച്ചത്), കുരുമുളക് പൊടി, സൊയാസോസ്സ്, വൂസ്റ്റർ സോസ്സ്, ഇഞ്ചി, വെളുത്തുള്ളി, കാപ്‌സിക്കം, മാഗി ക്യൂബ്, പാൽ - 1 കപ്പ്, കോൺഫ്‌ലവർ / മൈദ, വെള്ളം, എണ്ണ, ഉപ്പ് ആദ്യം പാസ്ത വേവിക്കാം പാസ്ത 1 പാക്ക്റ്റ്/ 500 ഗ്രാം തിളയ്ക്കുന്ന വെള്
പാസ്താ ചിക്കൻ ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:-
പാസ്താ - 500 ഗ്രാം, ചിക്കൻ 1/2 കിലോ (എല്ലില്ലാത്ത ഭാഗം കനം കുറച്ച് നീളത്തിൽ മുറിച്ചത്), കുരുമുളക് പൊടി, സൊയാസോസ്സ്, വൂസ്റ്റർ സോസ്സ്, ഇഞ്ചി, വെളുത്തുള്ളി, കാപ്‌സിക്കം, മാഗി ക്യൂബ്, പാൽ - 1 കപ്പ്, കോൺഫ്‌ലവർ / മൈദ, വെള്ളം, എണ്ണ, ഉപ്പ്
ആദ്യം പാസ്ത വേവിക്കാം
പാസ്ത 1 പാക്ക്റ്റ്/ 500 ഗ്രാം
തിളയ്ക്കുന്ന വെള്ളത്തിൽ 2 സ്പൂൺ ഉപ്പും, 2 സ്പൂൺ എണ്ണയും ചേർക്കുക. അതിലേക്ക് പാസ്റ്റ ഇട്ട് വേവിക്കുക. വെന്ത പാസ്റ്റ ഒരു അരിപ്പയിൽ ഊറ്റിയതിന് ശേഷം അല്പം എണ്ണ തൂകി വെയ്ക്കുക.
ഇനി വെള്ള സോസ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം-
ബട്ടർ 2 ടേ. സ്പൂൺ
കോൺഫ്‌ലവർ/മൈദ 2 ടേ.സ്പൂൺ
പാൽ 1 കപ്പ്
വെള്ളം ആവശ്യത്തിന്
കുരുമുളക് പൊടി 1/2 ടീ.സ്പൂൺ
മാഗി ക്യൂബ് 1
കുഴിഞ്ഞ ചീനച്ചട്ടിയിൽ ബട്ടർ ഇട്ട് ഉരുകുമ്പോൾ കോൺഫ്‌ലവർ ചേർത്തിളക്കി അതിലേക്ക്, ഇളക്കിക്കൊണ്ടുതന്നെ പാലൊഴിക്കുക. അധികം കുറുകുകയാണെങ്കിൽ അൽപ്പം വെള്ളം കൂടിച്ചേർക്കാം. അതിലേക്ക് കുരുമുളകും മാഗി ക്യൂബും വേവിച്ചു വച്ചിരിക്കുന്ന പാസ്റ്റയും ചേർത്തിളക്കുക. (ഒരു കുറുകിയപരുവത്തിലായിരിക്കണം, അധികം ഉണങ്ങിപ്പോകാൻ പാടില്ല.)
ചിക്കൻ
ചിക്കൻ 1/2 കിലോ എല്ലില്ലാത്ത ഭാഗം കനംകുറച്ച് നീളത്തിൽ മുറിച്ചു വെക്കുക
കുരുമുളകുപൊടി 1 ടേ.സ്പൂൺ
സൊയാസോസ്സ് 2 ടേ.സ്പൂൺ
വൂസ്റ്റർ സോസ്സ് 2 ടേ.സ്പൂൺ
കുരുമുളകും സോയാസോസ്സും വൂസ്റ്റർ സോസും പുരട്ടി ഒരു മണിക്കൂർ വച്ചതിനു ശേഷം എണ്ണയിൽ അൽപ്പം വറുത്തുകോരിവെക്കുക.
ഇഞ്ചി 2 ടേ.സ്പൂൺ നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി 2 ടേ.സ്പൂൺ നീളത്തിൽ അരിഞ്ഞത്
കാപ്‌സിക്കം 1/2 നീളത്തിൽ അരിഞ്ഞത്
അൽപ്പം എണ്ണയിൽ വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റി അൽപ്പം കോൺഫ്‌ലവർ ഇട്ട് ഇളക്കി, 1/2 കപ്പു ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് വറുത്തുവച്ച ചിക്കൻ ചേർത്ത്, കുരുമുളകുപൊടി തൂകി (ആവശ്യാനുസരണം) അൽപ്പം ചാറോടെ എടുക്കുക.
(വിളമ്പുന്ന രീതി: അൽപ്പം കുഴിഞ്ഞ പാത്രത്തിൽ പാസ്റ്റയെടുത്ത് അതിന്റെ ഒത്തനടുക്ക് ചിക്കനും വിളമ്പി, നീളത്തിൽ അരിഞ്ഞ കാപ്‌സിക്കം അൽപ്പം മുകളിൽ വിതറി, വിളമ്പുക.)