ഷിക്കാഗോ: ബ്ലസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക ബ്ലസ് ഷിക്കാഗോ കൺവൻഷൻ സെപറ്റംബർ 21 മുതൽ 23 വരെ അഡിസൺ ഓക്ക് സ്ട്രീറ്റിലുള്ള ഹാളിൽ വെച്ച് നടത്തപ്പെടുന്നു.സുവിശേഷ കൺവൻഷൻ പ്രാസംഗികനും, വചന പണ്ഡിതനുമായ പാസ്റ്റർ ടിനു ജോർജ്ജ് വചന പ്രഘോഷണം നടത്തും.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വാകിട്ട് 6.30ന് ഗാന ശുശ്രൂഷയോടെ യോഗങ്ങൾ ആരംഭിക്കും. ജാതി മത ഭേദമന്യേ എല്ലാവരേയും യോഗങ്ങളിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.സെപ്റ്റംബർ 22 ശനിയാഴ്ച ഇതേ ഹാളിൽ വെച്ച് രാവിലെ 10 ന് പ്രത്യേക പ്രെയർ സെമിനാർ ഉണ്ടായിരുക്കും. ഷിക്കാഗോയിൽ നിന്നും ഗ്ലാഡ്സൺ അബ്രഹാം അറിയിച്ചതാണിത്.

കൂടുതൽ വിവരങ്ങൾക്ക്: രാജൻ അബ്രഹാം 630 640 2807, വൈ. ജോസഫ് 847 371 1735, പുന്നൂസ് അബ്രഹാം 630 640 4786.