ഫിലഡെൽഫിയ: പട്ടണത്തിലെ പ്രധാന സഭകളിൽ ഒന്നായ പെന്തക്കോസ്തൽ ചർച്ച് ഒഫ് ഫിലഡെൽഫിയായുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ ജെയിം ജോൺ ചുമതലയേറ്റു. 2018 സെപ്റ്റംബർ 23 ഞായറാഴ്‌ച്ച സഭായോഗത്തോടനുബന്ധിച്ച് സഭയുടെ സ്ഥാപക പാസ്റ്റർ ചെറിയാൻ പി ചെറിയാൻ, സഭാ ശുശ്രൂഷകൻ പാസ്റ്റർ ഗീവർഗീസ്സ് ചാക്കോ, സെക്രട്ടറി ഐസക്ക് കുരുവിള, സഹ ശുശ്രൂഷകന്മാർ തുടങ്ങിയവർ ചേർന്ന് പ്രാർത്ഥിച്ച് സഭയുടെ ഉത്തരവാദിത്തം കൈമാറി.

ഇന്ത്യയിലും അമേരിക്കയിലും കനഡായിലും പഠിച്ച് ഗണിതശാസ്ത്രത്തിൽ ബിരുദവും, തിയോളജിയിൽ ബിരുദാനന്തര ബിരുദവും എടുത്തശേഷം കഴിഞ്ഞ 17 വർഷമായി ടൊറാന്റോ ഐ പി സി ന്യൂ ഹോപ്പ് പെന്തക്കോസ്തൽ ചർച്ചിന്റെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു.

പിസിനാക്ക് നാഷണൽ യൂത്ത് കോഡിനേറ്റർ, 2015 മുതൽ 2017 വരെ ഐ പി സി ഫാമിലി കോൺഫ്രൻസിന്റെ കാനഡാ സംസ്ഥാന പ്രതിനിധി തുടങ്ങിയ നിലകളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചങ്ങനാശ്ശേരി-പായിപ്പാട് സ്വദേശി അൻസു അന്നാ ജോൺ ഭാര്യയും ജോവാന ജോൺ (11), ജോവെല്ല ജോൺ (8) എന്നിവർ മക്കളുമാണ്. ഐ പി സി ജനറൽ സെക്രട്ടറിയും പവർ വിഷൻ ചെയർമാനുമായ പാസ്റ്റർ ഡോ. കെ സി ജോണിന്റെയും പ്രെയിസ് ജോണിന്റെയും മകനാണ് പാസ്റ്റർ ജെയിം ജോൺ.