- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിസിയുടെ നേതാവും പവർവിഷൻ ചെയർമാനുമായ പാസ്റ്റർ കെ.സി. ജോൺ കക്ഷം കാണിച്ച് കട ഉദ്ഘാടനം ചെയ്യാൻ എത്തിയ നടി റീമാ കല്ലിങ്കലിനൊപ്പം വേദി പങ്കിട്ടത് ദൈവത്തിന് നിരക്കാത്തതോ? വിമർശനങ്ങളുമായി ഒരു വിഭാഗം വിശ്വാസികൾ; ഒരു പാസ്റ്ററുടെ വൈറൽ തെറിവിളിക്ക് പിന്നാലെ പെന്തകോസ്തു സഭയ്ക്കുള്ളിലെ തമ്മിലടി വീണ്ടും വിവാദമാകുന്നു
തിരുവനന്തപുരം: പെന്തക്കോസ്തു സഭയിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ ചേരിപ്പോരു രൂക്ഷമായതോടെ സോഷ്യൽ മീഡിയയിൽ പരസ്പരം ചെളിവാരിയെറിയൽ. ഇന്ത്യയിലെ ഏറ്റവും വലിയ പെന്തകോസ്തു സഭായായ ഐപിസിയുടെ നേതാവും പവർവിഷൻ ടിവി ചെയർമാനുമായ കെ.സി.ജോണിനെതിരായാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ഒരു കടയുദ്ഘാടനത്തിന് സിനിമാ നടിക്കൊപ്പം വേദി പങ്കിട്ടുവെന്നതാണ് പുതിയ വിവാദ വിഷയം. കക്ഷം കാണിച്ച് നിൽക്കുന്ന സിനിമാ നടിക്കൊപ്പം പാസ്റ്റർ നിൽക്കുന്നത് സഭാ പ്രമാണങ്ങൾക്കെതിരെന്നാണ് എതിർവിഭാഗം പ്രചരിപ്പിക്കുന്നത്. കോട്ടയത്ത് നടന്ന ഒരു കടയുടെ ഉദ്ഘാടനത്തിനിടയിലാണ് റിമാകല്ലിങ്കലിനൊപ്പം കെ.സി.ജോൺ പങ്കെടുത്തത്. സ്ലീവ് ലെസ് വസ്ത്രം ധരിച്ചെത്തിയ നടിക്കൊപ്പം വേദി പങ്കിടുന്നത് സഭയുടെ തത്വങ്ങൾക്കും നിലപാടുകൾക്കും എതിരാണെന്നാണ് കെ.സി.ജോണിനെ എതിർക്കുന്ന വിമത വിഭാഗത്തിലുള്ള ബെന്നി മുട്ടവും കൂട്ടരും ആരോപിക്കുന്നു. സഭയുടെ ജനറൽ കൗൺസിൽ അംഗമായ മറ്റൊരു പാസ്റ്റർ ഇക്കാര്യത്തിൽ പരാതിയും സഭാനേതൃത്വത്തിന് നൽകി കഴിഞ്ഞു. കക്ഷം കാണിച്ച വസ്ത്രം ധരിച്ച ഒരു നട
തിരുവനന്തപുരം: പെന്തക്കോസ്തു സഭയിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ ചേരിപ്പോരു രൂക്ഷമായതോടെ സോഷ്യൽ മീഡിയയിൽ പരസ്പരം ചെളിവാരിയെറിയൽ. ഇന്ത്യയിലെ ഏറ്റവും വലിയ പെന്തകോസ്തു സഭായായ ഐപിസിയുടെ നേതാവും പവർവിഷൻ ടിവി ചെയർമാനുമായ കെ.സി.ജോണിനെതിരായാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ഒരു കടയുദ്ഘാടനത്തിന് സിനിമാ നടിക്കൊപ്പം വേദി പങ്കിട്ടുവെന്നതാണ് പുതിയ വിവാദ വിഷയം. കക്ഷം കാണിച്ച് നിൽക്കുന്ന സിനിമാ നടിക്കൊപ്പം പാസ്റ്റർ നിൽക്കുന്നത് സഭാ പ്രമാണങ്ങൾക്കെതിരെന്നാണ് എതിർവിഭാഗം പ്രചരിപ്പിക്കുന്നത്.
കോട്ടയത്ത് നടന്ന ഒരു കടയുടെ ഉദ്ഘാടനത്തിനിടയിലാണ് റിമാകല്ലിങ്കലിനൊപ്പം കെ.സി.ജോൺ പങ്കെടുത്തത്. സ്ലീവ് ലെസ് വസ്ത്രം ധരിച്ചെത്തിയ നടിക്കൊപ്പം വേദി പങ്കിടുന്നത് സഭയുടെ തത്വങ്ങൾക്കും നിലപാടുകൾക്കും എതിരാണെന്നാണ് കെ.സി.ജോണിനെ എതിർക്കുന്ന വിമത വിഭാഗത്തിലുള്ള ബെന്നി മുട്ടവും കൂട്ടരും ആരോപിക്കുന്നു. സഭയുടെ ജനറൽ കൗൺസിൽ അംഗമായ മറ്റൊരു പാസ്റ്റർ ഇക്കാര്യത്തിൽ പരാതിയും സഭാനേതൃത്വത്തിന് നൽകി കഴിഞ്ഞു.
കക്ഷം കാണിച്ച വസ്ത്രം ധരിച്ച ഒരു നടിയോടൊപ്പം വേദി പങ്കിട്ടത് ഗുരുതരമായ തെറ്റായാണ് ഇവർ കാണുന്നത്. സിനിമാനടിമാർ വിളക്കു കൊളുത്തുമ്പോൾ അതിന് പിന്നിൽ ചെന്ന് നിൽക്കുന്നത് യേശുവിനെ ഒറ്റികൊടുക്കുന്നതിനു തുല്യമാണെന്നാണ് ജോണിനെതിരായ പരാതിയിൽ പറയുന്നു.
സാമൂഹ്യരംഗത്ത് സജീവമായുള്ള പാസ്റ്റർ കെ.സി. ജോണിന് വിശ്വാസികൾക്കിടയിൽ നല്ല സ്വാധീനവും പിന്തുണയുമുണ്ട്. സിനിമാ രംഗത്തുള്ളവർ മനുഷ്യരാണെന്നും ഇപ്രകാരം അയിത്തം കൽപ്പിക്കുന്നത് സാമൂഹ്യ വിപത്തിലേക്ക് നീങ്ങുമെന്നുമാണ് ജോണിനെ പിന്തുണയ്ക്കുന്നവരുടെ പക്ഷം. ജോണിന്റെ പിൻഗാമികൾ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് പെന്തകോസ്തു സഭയിലെ ഒരു പാസ്റ്റർ തെറി വിളിക്കുന്ന ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയായിൽ വൈറൽ ആയി മാറിയത്. റാന്നി സ്വദേശിയായ പാസ്റ്റർ തോമസുകുട്ടി പുന്നാസാണ് തന്നെ വിളിച്ച ലണ്ടൻ മലയാളിയെ പച്ചത്തെറി വിളിച്ചത്. യൂറോപ്പിലും ഓസ്‌ട്രേലിയയിലും ഗൾഫിലും അമേരിക്കയിലുമുള്ള മലയാളി സമൂഹത്തിൽ ഏറെ സ്വാധീനമുള്ള പാസ്റ്ററാണ് ഇദ്ദേഹം. സോഷ്യൽ മീഡിയയിൽ വൈറലായ പാസ്റ്ററുടെ തെളിവിളി വീഡിയോ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.
സോഷ്യൽ മീഡിയയിലെ പല ഗ്രൂപ്പുകളിലായി തന്നെ പൊക്കിക്കൊണ്ട് പാസ്റ്റർ ഇട്ട പോസ്റ്റുകൾ കണ്ടാണ് ലണ്ടനിലെ ഒരു മലയാളി ഫോണിൽ വിളിക്കുന്നത്. ദുബായിലെ ഒരു സുവിശേഷ പ്രസംഗത്തിന്റെ പരസ്യമായിട്ടാണ് പാസ്റ്റർ ഇത്തരമൊരു പോസ്റ്റ് ഗ്രൂപ്പുകളിൽ ഇട്ടത്. ഇതിനെ ചോദ്യം ചെയ്ത ലണ്ടൻ മലയാളിയെ സൈബർ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്നതടക്കമുള്ള ഭീഷണികളാണ് റാന്നി സ്വദേശിയായ തോമസുകുട്ടി പുന്നൂസ് മുഴക്കിയത്. അപ്പനെയും അമ്മയെയും ചേർത്ത് തെറിവിളിക്കുന്ന പാസ്റ്റർ വീട്ടിൽ കയറി അടിക്കുമെന്നും ലണ്ടനിൽനിന്ന് ഇറക്കത്തില്ലെന്നുമൊക്കെ ഭീഷണി മുഴക്കി. തനിക്കു പല നേതാക്കളുമായും രാഷ്ട്രീയ പാർട്ടികളുമായും ബന്ധമുണ്ടെന്നും ബാലൻ എന്നൊരാളെയും മകനെയും താൻ ജയിലിൽ കിടത്തിയിട്ടുണ്ടെന്നും പാസ്റ്റർ ഭീഷണി മുഴക്കി.
എന്തായാലും തെറി വിളിയുടെ ക്ഷീണം മാറും മുൻപ് തന്നെ കക്ഷം കാണിച്ച് നിൽക്കുന്ന സിനിമാ നടിക്കൊപ്പം മറ്റൊരു പാസ്റ്റർ നിന്നത് പെന്തകൊസ്തു സഭയിൽ അടുത്ത വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്.