- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുവിന്റെ സ്വന്തം പടനായകനായി വിശ്വാസികളുടെ മനസ്സിൽ കടന്ന് കയറി; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടാൽ അപ്പോൾ നിറം മാറും; നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച കറുകച്ചാൽ സ്വദേശിയായ സുവിശേഷ പ്രസംഗകൻ കുടുങ്ങിയത് രണ്ടാം തവണ; ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 40 വർഷം തടവ് അനുഭവിക്കുന്ന സനലിന് ഇന്ന് വീണ്ടും ജീവപര്യന്തം ലഭിച്ചേക്കും
തൃശൂർ: പട്ടികജാതിക്കാരിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സുവിശേഷ പ്രസംഗകൻ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ശിക്ഷ ഇന്നു വിധിക്കും. പീച്ചി തെക്കെപായ്ക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ സുവിശേഷ പ്രസംഗകൻ കോട്ടയം കറുകച്ചാൽ സ്വദേശി കുറ്റിക്കൽ വീട്ടിൽ സനൽ കെ.ജെയിംസ് (35) ആണ് പ്രതി. പെൺകുട്ടിയുടെ സഹപാഠിയായ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 40 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ വിയ്യൂർ സെന്റർ ജയിലിലാണിപ്പോൾ. പീച്ചി-പായിക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ സുവിശേഷ പ്രസംഗകനായ ഇയാൾ പള്ളിയുടെ ഈ പ്രദേശത്തെ കുടുംബങ്ങളിലെ നിത്യസന്ദർശകനായിരുന്നു. സുവിശേഷപ്രസംഗകൻ എന്ന നിലയിൽ ഭാര്യയോടൊപ്പമേ വീടുസന്ദർശനം നടത്താവൂവെന്ന് നിബന്ധനയുണ്ടെങ്കിലും പലപ്പോഴും ഇയാൾ ഒറ്റയ്ക്കാണ് ഇത്തരം സന്ദർശനങ്ങൾ നടത്താറുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങളിലെ മുതിർന്നവർ അതിരാവിലെ തന്നെ ജോലിക്ക് പോകുന്നത് മുതലെടുത്താണ് ഇയാൾ കുട്ടികളുമായി ചങ്ങാത്തം കൂടിയത്. വീട്ടുകാരുമായും കുട്ടികളുമായും

തൃശൂർ: പട്ടികജാതിക്കാരിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സുവിശേഷ പ്രസംഗകൻ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ശിക്ഷ ഇന്നു വിധിക്കും. പീച്ചി തെക്കെപായ്ക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ സുവിശേഷ പ്രസംഗകൻ കോട്ടയം കറുകച്ചാൽ സ്വദേശി കുറ്റിക്കൽ വീട്ടിൽ സനൽ കെ.ജെയിംസ് (35) ആണ് പ്രതി. പെൺകുട്ടിയുടെ സഹപാഠിയായ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 40 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ വിയ്യൂർ സെന്റർ ജയിലിലാണിപ്പോൾ.
പീച്ചി-പായിക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ സുവിശേഷ പ്രസംഗകനായ ഇയാൾ പള്ളിയുടെ ഈ പ്രദേശത്തെ കുടുംബങ്ങളിലെ നിത്യസന്ദർശകനായിരുന്നു. സുവിശേഷപ്രസംഗകൻ എന്ന നിലയിൽ ഭാര്യയോടൊപ്പമേ വീടുസന്ദർശനം നടത്താവൂവെന്ന് നിബന്ധനയുണ്ടെങ്കിലും പലപ്പോഴും ഇയാൾ ഒറ്റയ്ക്കാണ് ഇത്തരം സന്ദർശനങ്ങൾ നടത്താറുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങളിലെ മുതിർന്നവർ അതിരാവിലെ തന്നെ ജോലിക്ക് പോകുന്നത് മുതലെടുത്താണ് ഇയാൾ കുട്ടികളുമായി ചങ്ങാത്തം കൂടിയത്.
വീട്ടുകാരുമായും കുട്ടികളുമായും നല്ലരീതിയിൽ പെരുമാറി ഇവരുടെ വിശ്വാസം നേടിയെടുത്ത ഇയാൾ പീന്നീട് രഹസ്യമായി കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചെറിയതോതിലുള്ള പീഡനങ്ങൾ തുടങ്ങി. സുവിശേഷ പ്രസംഗകനെപറ്റി എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന ധൈര്യം ഇയാൾക്ക് പീഡനം നടത്താൻ തുണയായി.
2013 മുതൽ 2015 വരെ സാൽവേഷൻ ആർമി ചർച്ചിലും സുവിശേഷ പ്രസംഗകന്റെ ഔദ്യോഗിക വസതിയിലും പലവട്ടം പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണു കേസ്. പ്രതി പോക്‌സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും കുറ്റക്കാരനാണെന്നു തൃശൂർ പോക്‌സോ സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന സെഷൻസ് ജഡ്ജി നിക്‌സൺ എം. ജോസഫ് കണ്ടെത്തുകയായിരുന്നു. അദ്ധ്യാപികയോടാണു കുട്ടി പീഡനവിവരം ആദ്യം പറയുന്നത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന വിവരം പീച്ചി പൊലീസിൽ അറിയിച്ചു.
മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനു വിധേയയായതായി തെളിഞ്ഞിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ഇരയടക്കം 16 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകളും നാലു തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിയുടെ ഭാര്യയും മകളും പ്രതിയോടൊപ്പം താമസിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
പ്രോസിക്യൂഷനുവേണ്ടി പോക്‌സോ കോടതി സ്‌പെഷൽ പബ്ലിക് പ്രോസിക്്യൂട്ടർ പയസ് മാത്യു ഹാജരായി. ഒല്ലൂർ സിഐ ആയിരുന്ന എ. ഉമേഷ്, തൃശൂർ എ.സി.പി. ആയിരുന്ന ശിവവിക്രം എന്നിവരാണ് കേസ് അന്വേഷിച്ചത്.

