- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്കിലൂടെ ഡിഷ്യും.. എന്ന് പറഞ്ഞതോടെ വെട്ടിയിട്ട ചക്കപോലെ നിലത്തുവീണ് ഒരാൾ പ്രേതബാധിതൻ..! പിന്നൊരു ഡിഷ്യും.. പറഞ്ഞപ്പോൾ വിറഞ്ഞു തുള്ളിയെത്തി പിടഞ്ഞ് വീണ് മറ്റൊരാൾ..! പ്രേതബാധയൊഴിപ്പിക്കുന്ന മഹാ മാന്ത്രികനായ ഈ പാസ്റ്ററിന് മുന്നിൽ രജനീകാന്തിന്റെ യന്തിരൻ പോലും തോറ്റുപോകും.!
വിശ്വാസികളെ കയ്യിലെടുക്കാനായി ചില സഭകൾ നടത്തുന്ന ഏറ്റവും വലിയ കള്ളക്കളിയാണ് പ്രേത ബാധയൊഴിപ്പിക്കൽ എന്ന സ്റ്റേജ് ഷോ. ചെന്നൈയിലെ മിറാക്കിൾ മിനിസ്ട്രീസ് എന്ന പെന്തകോസ്ത് സഭ പക്ഷേ ഇത്തരം സഭകളുടെ പ്രവർത്തികളിലും പ്രേതബാധയൊഴിപ്പിക്കലിലും അത്ക്കും മേലെഭയാണ് എന്ന് പറയേണ്ടി വരും. ചൂരൽകൊണ്ട് തല്ലിയും ഹോമം നടത്തിയും പ്രേതങ്ങളെ ഒഴിപ്പിക്കുന്നത് സിനിമകലിലെങ്കിലും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ കൈത്തോക്ക് കൊണ്ട് പ്രേതങ്ങളെ വെടിവച്ചിടുകയാണ് മിറാക്കിൾ മിനിസ്ട്രീസിലെ പാസ്റ്റർ. എന്തിരൻ സിനിമയിലുൾപ്പടെയുള്ള രജനീകാന്തിനെപ്പോലും കടത്തിവെട്ടുന്ന പ്രകടനമാണ് ഇവിടെ മിറാക്കിൾ മിനിസ്ട്രീസ്. സ്റ്റേജിന്റെ ഇടത് വശത്ത് കൂടി വന്ന ആദ്യത്തെയാളിനെ കൈതോക്ക് കൊണ്ട് ടിഷ്യൂം എന്ന് വെടിവെക്കുമ്പോൾ ചക്ക വെട്ടിയിട്ടത്‌പോലെ അയാൾ നിലത്ത് വീഴുകയാണ്. തൊട്ടടുത്ത് വലത് വശത്ത് നിന്നയാളെയും വെടിവെപ്പിലൂടെ പ്രേതബാധയിൽ നിന്നും മുക്തനാക്കുകയാണ്. പിന്നെയും രണ്ട്‌പേരെ ഒറഞ്ഞ് തുള്ളി വരുന്ന പ്രേതത്തോടുകൂടി വെടിവച്ചിടുകയാണ്. എന്തായാലും സംഭവം
വിശ്വാസികളെ കയ്യിലെടുക്കാനായി ചില സഭകൾ നടത്തുന്ന ഏറ്റവും വലിയ കള്ളക്കളിയാണ് പ്രേത ബാധയൊഴിപ്പിക്കൽ എന്ന സ്റ്റേജ് ഷോ. ചെന്നൈയിലെ മിറാക്കിൾ മിനിസ്ട്രീസ് എന്ന പെന്തകോസ്ത് സഭ പക്ഷേ ഇത്തരം സഭകളുടെ പ്രവർത്തികളിലും പ്രേതബാധയൊഴിപ്പിക്കലിലും അത്ക്കും മേലെഭയാണ് എന്ന് പറയേണ്ടി വരും. ചൂരൽകൊണ്ട് തല്ലിയും ഹോമം നടത്തിയും പ്രേതങ്ങളെ ഒഴിപ്പിക്കുന്നത് സിനിമകലിലെങ്കിലും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ കൈത്തോക്ക് കൊണ്ട് പ്രേതങ്ങളെ വെടിവച്ചിടുകയാണ് മിറാക്കിൾ മിനിസ്ട്രീസിലെ പാസ്റ്റർ. എന്തിരൻ സിനിമയിലുൾപ്പടെയുള്ള രജനീകാന്തിനെപ്പോലും കടത്തിവെട്ടുന്ന പ്രകടനമാണ് ഇവിടെ മിറാക്കിൾ മിനിസ്ട്രീസ്.
സ്റ്റേജിന്റെ ഇടത് വശത്ത് കൂടി വന്ന ആദ്യത്തെയാളിനെ കൈതോക്ക് കൊണ്ട് ടിഷ്യൂം എന്ന് വെടിവെക്കുമ്പോൾ ചക്ക വെട്ടിയിട്ടത്‌പോലെ അയാൾ നിലത്ത് വീഴുകയാണ്. തൊട്ടടുത്ത് വലത് വശത്ത് നിന്നയാളെയും വെടിവെപ്പിലൂടെ പ്രേതബാധയിൽ നിന്നും മുക്തനാക്കുകയാണ്. പിന്നെയും രണ്ട്‌പേരെ ഒറഞ്ഞ് തുള്ളി വരുന്ന പ്രേതത്തോടുകൂടി വെടിവച്ചിടുകയാണ്. എന്തായാലും സംഭവം സോഷ്യൽമീഡിയയിൽ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.ഇതിന് ശേഷം പ്രേതമുക്തി നേടിയ ആളുകൾ പാസ്റ്ററേയും മിറാക്കിൾ മിനിസ്ട്രീസ് എന്ന സംഘടനയേയും പുകഴ്‌ത്തി പറയുകയും തങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നതിന് നന്ദിയും പറയുകയാണ്.
ട്രോളുകളും വിമർശനങ്ങളുമാണ് കമന്റുകളിൽ അധികവും. മദത്തിന്റേയും പ്രഭാഷണങ്ങളുടേയും പേരിൽ ഇത്തരം തട്ടിപ്പുകൾ രാജ്യത്താകമാനം വ്യാപിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഇത്തരക്കാർ കൂടുതലായി പ്രവർത്തിക്കുന്നത്. അടുത്തിടെ ഒരു സ്ത്രീയുടെ ശരീരത്തിൽ നിന്നും 1400 പ്രേതങ്ങളെ ഒഴിപ്പിക്കുന്ന മുല്ലക്കര ദേവസിയുടെ വീഡിയോയും സമാനമായി വൈറലായിരുന്നു. 21ാം നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കാനാളുണ്ടല്ലോ എന്നതാണ് പലർക്കും അത്ഭുതം.
കൈകൊണ്ട് വെടിവച്ച് പ്രേതങ്ങളെ ഒഴിപ്പിക്കുന്നതും 1400 പ്രേതങ്ങളെ ഒഴിപ്പിക്കുകയും ചെയ്യുന്നവരെ കണക്കിന് ട്രോളുകയാണ് സോഷ്യൽ മീഡിയ. കടുത്ത ഭാഷയിലാണ് ചിലർ വിമർശിക്കുന്നത്. മറ്റൊരു ജോലിയും ഇല്ലാതെ നടക്കുന്നവരാണ് ഇത്തരം പരിപാടികളുമായി നടക്കുന്നത്. വേറെ ജോലിക്ക് പോകുന്നതിന് അന്തസുണ്ട് പക്ഷേ ഇത്രയും നിലവാരമില്ലാത്ത തട്ടിപ്പുകൾ തുടരാൻ അനുവദിക്കരുത്.!
കഷ്ടം...ഇവനൊക്കെ വല്ല ജോലിയും ചെയ്തു ജീവിച്ചൂടെ.....വേറേജോലിയൊന്നുമില്ലേൽ കേരളത്തിലെ പട്ടികളുടെ വന്ധ്യകരണത്തിനു കൂടെ പോയ് സർക്കാരിനെ സഹായിക്ക് അപ്പൊ സർക്കാർജോലിയുമായി....ഇതിലും ഭേദം അതുതന്നെ...!, സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളെകുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ ഇത്ര ഭയാനകരമായ വേർഷൻ ഇതാഥ്യമാണ് .,ഫ്രീ ആയി 2 നേരം ബിരിയാണിം, കൊറച്ചു കാശും തടയും. വെറുതെ ഒന്നു തുള്ളിക്കൊടുത്താ മതി. ഇങ്ങനെ തുടങ്ങുന്ന രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം