കൊച്ചി: ലോകം മുഴുവൻ ആരാധകരുള്ള പ്രശസ്ത പെന്തകോസ്ത് പാസ്റ്റർ തോമസുകുട്ടി പുന്നൂസ് തന്നെ ഫോണിൽ വിളിച്ച ലണ്ടനിലെ മലയാളിയോട് പച്ചത്തെറി പറയുന്ന ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലോകം മുഴുവൻ കറങ്ങി നടന്ന് സുവിശേഷം പ്രസംഗിക്കുകയും അദ്ഭുത പ്രവർത്തികൾ കാണിക്കുകയും ചെയ്യുന്ന പാസ്റ്ററുടെ മറ്റൊരു മുഖം കണ്ട് ഞെട്ടിയിരിക്കുകയാണ് വിശ്വാസികൾ. കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയാണ് പാസ്റ്റർ പറയുന്നത്. സോഷ്യൽ മീഡിയയിലെ പല ഗ്രൂപ്പുകളിലായി തന്നെ പൊക്കിക്കൊണ്ട് പാസ്റ്റർ ഇട്ട പോസ്റ്റുകൾ കണ്ടാണ് ലണ്ടനിലെ ഒരു മലയാളി ഫോണിൽ വിളിക്കുന്നത്. ദുബായിലെ ഒരു സുവിശേഷ പ്രസംഗത്തിന്റെ പരസ്യമായിട്ടാണ് പാസ്റ്റർ ഇത്തരമൊരു പോസ്റ്റ് ഗ്രൂപ്പുകളിൽ ഇട്ടത്. ഇതിനെ ചോദ്യം ചെയ്ത ലണ്ടൻ മലയാളിയെ സൈബർ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്നതടക്കമുള്ള ഭീഷണികളാണ് റാന്നി സ്വദേശിയായ തോമസുകുട്ടി പുന്നൂസ് മുഴക്കുന്നത്. അപ്പനെയും അമ്മയെയും ചേർത്ത് തെറിവിളിക്കുന്ന പാസ്റ്റർ വീട്ടിൽ കയറി അടിക്കുമെന്നും ലണ്ടനിൽനിന്ന് ഇറക്കത്തില്ലെന്നുമൊക്കെ ഭീഷണി മുഴക്കുന്നു. തനിക്കു പല നേതാക്കളുമായും രാഷ്ട്രീയ പാർട്ടികളുമായും ബന്ധമുണ്ടെന്നും ബാലൻ എന്നൊരാളെയും മകനെയും താൻ ജയിലിൽ കിടത്തിയിട്ടുണ്ടെന്നും പാസ്റ്റർ പറയുന്നു. ഗൾഫിലെയും യൂറോപ്പിലെയും യുഎസിലെയും വിദേശമലയാളി ഗ്രൂപ്പുകളിൽ ഓഡിയോ ക്ലിപ് വൈറലായിക്കഴിഞ്ഞു.

പാസ്റ്ററും ലണ്ടൻ മലയാളിയും തമ്മുള്ള സംഭാഷണം:

നീ ലണ്ടനിലിരുന്നുകൊണ്ട്.. നിന്റെ അമ്മേടെ--- കൊണ്ടേ കയ്യിടടാ പട്ടീ, നീ എന്നെ എന്നാ ഉണ്ടാക്കാനാ. ഞാനേ, ദുബായിൽ പോയി 160 മിനിട്ടു പ്രസംഗിച്ചവനാടാ, എന്നെ ഒരു പുല്ലും ആരും ചെയ്തിട്ടില്ല, അറിയാവോടാ... റാന്നിയിൽ ഞാൻ ആരാന്നു നിനക്കറിയാവോ? നിന്നെ ഞാനുണ്ടല്ലോ ലണ്ടനീന്ന് ഇവിടെ ഇറക്കത്തില്ല, കഴുവേർട മോനേ... അയിരൂരെ നിന്റെ വീട്ടിൽ കയറി അടിക്കും... നിന്നെ ഞാൻ ശരിയാക്കും കേട്ടോ... തന്തയ്ക്കു പിറക്കാത്തവനേ...

ഇതൊക്കെയാണോ പാസ്റ്ററേ ദൈവവചനത്തിൽ പറയുന്നതെന്നും ബൈബിളിൽ പഠിപ്പിക്കുന്നതും?

എടാ ...... നിനക്ക് എന്നെ നന്നാക്കാൻ എന്തു കാര്യം.... നീ കേറിക്കേറി ചൊറിയുവാ അല്ലേ... ബൈബിൾ 24 മണിക്കൂറും കുത്തിയിരുന്നു പഠിക്കുന്ന എന്നെ നീ വിമർശിക്കുകയാ.... നീ നിന്റെ അപ്പനേം പോയി വിമർശിക്കെടാ കഴുവേർട മോനേ....

പാസ്റ്റർ ദുബായിൽ ഏതു ചർച്ചിലോട്ടാ ചെല്ലുന്നേ?

നിന്റെ അപ്പന്റെ---ലെ ചർച്ചിലേക്ക്. പോടാ മറ്റേ മോനേ.... ഏത് ചർച്ചെന്ന്. നിനക്കെന്നെ ശരിക്ക് അറിയത്തില്ല, അതുകൊണ്ടാ... നിനക്ക് ശരിക്ക് എന്നെ അറിയത്തില്ല....നീ പോയി അന്വേഷിക്ക്, രാജു ഏബ്രഹാം എംഎൽഎയോടോ ബിജെപി നേതാക്കളോടോ അല്ലെങ്കിൽ കോൺഗ്രസ് നേതാക്കളോടോ പോയി അന്വേഷിക്ക്. നീ എവിടാണെന്നു പറ, അല്ലെങ്കിൽ നീ പറയുന്നിടത്തു ഞാൻ വരാം.

ഞാനിപ്പം വിളിക്കുന്നത് വെംബ്ലി ഹാരോ എന്നു പറയുന്ന സ്ഥലത്തുനിന്നാണ്.. നാളെ ഇങ്ങോട്ടു വരുന്നോ ടിക്കറ്റെടുത്ത്?

നിന്റെ അപ്പനോടു പറ ടിക്കറ്റെടുത്തു തരാൻ ലണ്ടനിലേക്ക്... എന്നെക്കൊണ്ടു പറ്റത്തില്ല... നിന്റെ തന്തയോടു പറ. ഒരു മാതിരി കോപ്പു വർത്തമാനോം പറഞ്ഞോണ്ടു വരുന്നു...നിന്റെ നമ്പരു വച്ചു ഞാൻ കേസുകൊടുക്കും കേട്ടോ... നിന്റെ പോസ്റ്റ് മുഴുവൻ ഞാൻ എടുത്തുവച്ചിട്ടുണ്ട്... നിന്നെ ഞാൻ സൈബർ സെല്ലിൽ കേസു കൊടുക്കും. ഞാൻ സൈബറി കേസു കൊടുത്തിട്ടാണ് ബാലനേം മകനേം അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്കു ജയിലിട്ടത്. നിസാര കാര്യമാ... ആളും തരവും നോക്കി കളിക്കുകേട്ടോ....

ഞാനിനി നാട്ടിലോട്ടു വരാൻ പറ്റത്തില്ലായിരിക്കും അല്ലേ?

നിന്നെപ്പോലത്തെ കഞ്ഞികളല്ലേ അഭിപ്രായം പറഞ്ഞിട്ടുള്ളൂ, വേറേ ആരും പറഞ്ഞിട്ടില്ലല്ലോ?

നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ പൊക്കി പോസ്റ്റ് ഇട്ടിട്ടല്ലേ?

എന്നെക്കുറിച്ച് പിന്നെ നിന്റെ അപ്പൻ ഇടുമോടാ പോസ്റ്റ്... എന്നെ പൊക്കി പിന്നെ നിന്റെ അപ്പൻ ഇടുമോടാ പോസ്റ്റ്... മലയാള മനോരമ ഇടുമോടാ...

നിങ്ങൾ എന്തിനാ ഇത്രയും വലിയ ഗ്രൂപ്പിൽ, നിങ്ങൾ മാടയാ കോടയാ എന്നൊക്കെപ്പറഞ്ഞ് പോസ്റ്റ് ഇടുന്നത്? അതുകൊണ്ടല്ലേ? ഇങ്ങനുള്ള സ്വയം പൊങ്ങികൾ അനുഭവിക്കട്ടെ എന്നു പറഞ്ഞാണ് ഗ്രൂപ്പുകാർ ഇത് അനുവദിക്കുന്നത്. 35,000 ആൾക്കാർ ഉള്ള ഗ്രൂപ്പാണിത്. ഇങ്ങനെ പലപല ഗ്രൂപ്പുകളിൽ നിങ്ങൾ എന്തിന് നിങ്ങളെ തന്നെ സ്വയം പൊക്കി പോസ്റ്റിടുന്നതിന്റെ കാര്യം എന്തുവാ? ഏതു ഗ്രൂപ്പിൽ നോക്കിയാലും നിങ്ങളുടെ പോസ്‌റ്റേ ഉള്ളൂ. തോമസുകുട്ടി പൊന്നൂസ് ദുബായിലേക്ക്, തോമസുകുട്ടി പൊന്നൂസ് മറ്റിടത്തേയ്ക്ക്.....

ഏതു ചാനലി നോക്കിയാലും ഞാൻ ഉണ്ടെടാ, ഇവിടുത്തെ റാന്നി, മലനാട്, സിറ്റി, ഹാർവെസ്റ്റ് എല്ലാ ചാനലിലും ഞാൻ ഉണ്ടെടാ..

ഇത്രയും സുവിശേഷം പറയുന്ന വ്യക്തിയാണോ മറ്റേ മോനേ, അവിടെ കൊണ്ടേ കയ്യിടടാ... എന്നൊക്കെ പറയുന്നേ

എടാ അഹങ്കാരികളുടെ ചെവിക്ക് അടിക്കാനും അറിയാം, അല്ലാതെ സുവിശേഷം മാത്രമായിട്ടല്ല ഇങ്ങോട്ട് ജനിച്ചത്, കേട്ടോ... ക്‌നാനായ സമുദായത്തി ജനിച്ചു വളർന്നവനാ കേട്ടോ...

നിങ്ങൾ ക്‌നാനായക്കാരനാണോ അല്ലെന്നോ എന്നുള്ളത് എനിക്കൊരു വിഷയമല്ല

എടാ തന്തയ്ക്കു പിറക്കാത്തവനേ, നിന്റെ കൈ കൊണ്ടേ നിന്റെ ---ൽകൊണ്ടേ വയ്ക്കടാ.

അതേയ്, ഇതെല്ലാം റെക്കോർഡാ, ഇതെല്ലാം ഉടനെ ഗ്രൂപ്പുകളിൽ വരും. ഈ പറയുന്നതൊക്കെ ആൾക്കാരുകൂടി കേൾക്കട്ടെ. ദുബായിൽ മീറ്റിങ് തരുന്നവരു കൂടി കേൾക്കട്ടെ

നീ പോയി പണി നോക്കെടാ, നീ പോയി പണിനോക്ക്

എടാ നിന്നെ ഇതാണോ വചനം പഠിപ്പിക്കുന്നേ...നീ ഇന്നലെ ഒരു മെസേജ് ഇട്ടല്ലോ, ഞാൻ കണ്ണീരോടെ പ്രാർത്ഥിക്കുകയാണെന്ന്...

നീ ഫേസ്‌ബുക്കിൽ നോക്ക്, ഞാനും പിണറായി വിജയനും കൂടി നിൽക്കുന്നത്... നിന്നെ ഞാൻ ലണ്ടനീന്ന് ഇറക്കത്തില്ല. നീ വീട്ടിൽ വരത്തില്ല, സൈബർസെല്ലും പൊലീസും കേറിയിറങ്ങുന്നത് കണ്ടോടാ...