ബെൽഫാസ്റ്റ്:  പ്രസിദ്ധ സുവിശേഷ പ്രസംഗകനും കൊട്ടാരക്കര ജീസസ് ഈസ് എ ലൈവ് ഗ്ലോബൽ വർഷിപ് സെന്റർ  പാസ്റ്ററും ആയ പാസ്റ്റർ ടിനു ജോർജ് നോർത്തേൻ അയർലണ്ടിൽ പ്രസംഗിക്കുന്നു. ബെതേൽ ചർച്ച്  ബെൽഫാസ്റ്റ് ഒരുക്കുന്ന സുവിശേഷ മഹാ യോഗം അഞ്ചിന് വ്യാഴം വൈകിട്ട് 6.30 മുതൽ 9.30 വരെ ഫിനഗി മെത്ടിസ്റ്റ് ചർച് ഹാളിൽ നടക്കും. 

മീറ്റിംഗിൽ ബ്രദർ ബൈജു ജോർജ് ഡബ്ലിൻ, ബ്രദർ പോൽ വർഗീസ് ലണ്ടൻ, ബ്രദർ സലോമോൻ ജോഹാൻ ഡോനാക്ലോണി എന്നിവർ ആത്മീയ ആരാധനയ്ക്ക് നേതൃതം നല്കും. പ്രസ്തുത യോഗത്തിലേക്ക് എല്ലാ ദൈവ വിശ്വാസികളെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. Address: Finaghy Methodist Church Hall, 171-179 Upper Lisburn Road, Belfast, BT10 0LJ]. കൂടുതൽ  വിവരങ്ങൾക്ക്‌ ബന്ധപ്പെടുക ജേക്കബ്  ജോൺ, 07885880329, തോമസ് മാത്യു 07846868025, മോൻസി ചാക്കോ 07926508070.