- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതികളെ ലൈംഗികമായി ഉപയോഗിച്ചത് 'ദൈവവിളിയെന്ന്' വിശ്വസിപ്പിച്ച് ! എട്ട് യുവതികളെ 20 വർഷമായി പീഡിപ്പിച്ച ദക്ഷിണ കൊറിയൻ പാസ്റ്റർക്ക് 15 വർഷം തടവ് ; ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് മാനസികമായി അടിമപ്പെടുത്തും; ശേഷം അത്ഭുതം കാട്ടുമെന്ന് വരെ പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ആത്മീയതയുടെ പേരിൽ 75കാരൻ നടത്തിയ ക്രൂരകൃത്യങ്ങൾ പുറത്ത് വരുമ്പോൾ
ടോക്യോ: ആത്മീയതയുടെ പേരിൽ 75കാരന്റെ ലൈംഗികാതിക്രമം. ആത്മീയതയുടെ പേരിൽ ദക്ഷിണ കൊറിയൻ പാസ്റ്റർ നടത്തിയ ലൈംഗിക പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദൈവ വിളി എന്ന പേരിൽ വിശ്വാസികളായ സ്ത്രീകളെ ഇയാൾ 20 വർഷമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ ജീറോക്ക ലീ എന്ന പാസ്റ്ററാണ് 15 വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്. ഇയാൾ ദൈവത്തിന്റെ അവതാരമാണെന്നാണ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മാത്രമല്ല ഇയാളുടെ വലയിൽ വീണ സ്ത്രീകൾ പാസ്റ്ററുടെ ലൈംഗികത പോലും ദൈവീകമെന്ന് വിശ്വസിച്ച് കീഴടങ്ങിക്കൊടുക്കുകയായിരുന്നു. ഇയാൾ അത്ഭുത പ്രവർത്തികളിലൂടെ രോഗശാന്തി വരെ നടത്തുന്നയാളായിരുന്നു പ്രചരണം. ദക്ഷിണ കൊറിയയിലെ ക്രൈസ്തവ സഭയായ മാന്മിൻ സെൻട്രൽ ചർച്ചിന്റെ പാസ്റ്ററാണ് ലീ. ലോകത്തുടനീളമായി 10,000 ശാഖകളുള്ള സഭയ്ക്ക് 133,000 വിശ്വാസികളുണ്ട്. മരണില്ലാത്തവനെന്ന് സ്വയം അവകാശപ്പെടുമ്പോഴും ഇയാളെ വിചിത്രാരാധനയുടെ പേരിൽ കൊറിയൻ ക്രിസ്ത്യൻ കൗൺസിൽ 1999 ൽ പുറത്താക്കിയിട്ടുണ്ട്. താനുമായി 50 വയസ് വരെ ഇളപ്പമുള്ളവരായിരുന്നു ഇയാ
ടോക്യോ: ആത്മീയതയുടെ പേരിൽ 75കാരന്റെ ലൈംഗികാതിക്രമം. ആത്മീയതയുടെ പേരിൽ ദക്ഷിണ കൊറിയൻ പാസ്റ്റർ നടത്തിയ ലൈംഗിക പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദൈവ വിളി എന്ന പേരിൽ വിശ്വാസികളായ സ്ത്രീകളെ ഇയാൾ 20 വർഷമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ ജീറോക്ക ലീ എന്ന പാസ്റ്ററാണ് 15 വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്. ഇയാൾ ദൈവത്തിന്റെ അവതാരമാണെന്നാണ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മാത്രമല്ല ഇയാളുടെ വലയിൽ വീണ സ്ത്രീകൾ പാസ്റ്ററുടെ ലൈംഗികത പോലും ദൈവീകമെന്ന് വിശ്വസിച്ച് കീഴടങ്ങിക്കൊടുക്കുകയായിരുന്നു. ഇയാൾ അത്ഭുത പ്രവർത്തികളിലൂടെ രോഗശാന്തി വരെ നടത്തുന്നയാളായിരുന്നു പ്രചരണം.
ദക്ഷിണ കൊറിയയിലെ ക്രൈസ്തവ സഭയായ മാന്മിൻ സെൻട്രൽ ചർച്ചിന്റെ പാസ്റ്ററാണ് ലീ. ലോകത്തുടനീളമായി 10,000 ശാഖകളുള്ള സഭയ്ക്ക് 133,000 വിശ്വാസികളുണ്ട്. മരണില്ലാത്തവനെന്ന് സ്വയം അവകാശപ്പെടുമ്പോഴും ഇയാളെ വിചിത്രാരാധനയുടെ പേരിൽ കൊറിയൻ ക്രിസ്ത്യൻ കൗൺസിൽ 1999 ൽ പുറത്താക്കിയിട്ടുണ്ട്. താനുമായി 50 വയസ് വരെ ഇളപ്പമുള്ളവരായിരുന്നു ഇയാളുടെ പ്രധാന ഇരകൾ. ഇയാളുടെ അടുത്തെത്തുന്ന മിക്ക സ്ത്രീകളും മാനസികമായി ഇയാൾക്ക് അടിമയായിരുന്നു. ലീയുടെ ആരാധനയിലൂടെ സ്വർഗത്തൽ പോകാമെന്ന് വരെ സ്ത്രീകൾ വിശ്വസിച്ചിരുന്നുവെന്നാണ് വിവരം.
ആരോപണം ലീ നിഷേധിച്ചിട്ടുണ്ടെങ്കിലും തെളിവുകൾ മുഴുവൻ ഇയാൾക്കെതിരേ ആയിരുന്നു. ദൈവീകത്വമുള്ള ലീയുമായുള്ള സഹവാസം കൊണ്ട് തങ്ങൾക്കും ആ ദിവ്യത്വം കിട്ടുമെന്നായിരുന്നു പെൺകുട്ടികൾ വിശ്വസിച്ചിരുന്നത്. ഇരുപതു വർഷമായി ലീ നടത്തിക്കൊണ്ടിരുന്ന ലൈംഗിക ചൂഷണത്തിൽ ലീ ചെയ്യുന്ന എല്ല കാര്യവും ദൈവദത്തമാണെന്നു കരുതിയ അവർ ഇക്കാര്യം പൊലീസ് ചോദ്യം ചെയ്യലിൽ പറയുന്നത് പോലും തെറ്റാണെന്ന് വിശ്വസിച്ചു. വിവാദനായകനായ ലീ 1999 ൽ 300 വിശ്വാസികളുമായി കൊറിയൻ ടെലിവിഷനിൽ വരെ നിറഞ്ഞു നിന്നിരുന്നയാളായിരുന്നു.
ഇയാളെക്കുറിച്ചും ഇയാളുടെ രോഗശാന്തി ശുശ്രൂഷകളെക്കുറിച്ചും ഡോക്യൂമെന്ററികൾ വരെ എടുക്കപ്പെട്ടു. അതേസമയം ലീയുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമർശിക്കുന്ന ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതിൽ നിന്നും അയാളുടെ സഭ കോടതിയിൽ നിന്നും നിരോധനം വാങ്ങിയതും വലിയ വാർത്തയായിരുന്നു. പിന്നീട് രോഗശാന്തി നടത്തുന്നു അത്ഭുതം കാട്ടുന്നെന്നും ഇയാളുടെ സഭ തന്നെ പ്രചരണവും നടത്തിയിരുന്നു. എയ്ഡ്സ്, കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങളിൽ അത് ബാധിച്ച ഭാഗത്ത് സ്പർശിച്ച് ലീ പ്രാർത്ഥിച്ചാൽ രോഗം ഇല്ലാതാക്കുമെന്നായിരുന്നു മാന്മിൻ ചർച്ചിന്റെ വെബ്സൈറ്റിൽ പറഞ്ഞിരുന്നത്.