കാഞ്ഞിരപ്പള്ളി: കുടുംബജീവിതത്തിന്റെ യഥാർത്ഥമായ ധർമ്മം സ്നേഹവും ജീവ നും പങ്കുവയ്ക്കുക എന്നതാണെന്നും സഭയുടെ ഏറ്റവും ചെറിയ പതിപ്പായ കുടുംബ ങ്ങളിൽ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിന് ദൈവത്തിന്റെ കൃപയ്ക്കായി പ്രാർത്ഥിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ അറയ് ക്കൽ.

സഭയുടെ വിശ്വാസ പൈതൃകം മാതാപിതാക്കളിലൂടെ മക്കളിലേയ്ക്ക് കൈമാറ പ്പെടുന്നതിനുള്ള കർമ്മപദ്ധതികൾ രൂപപ്പെടുത്തണമെന്ന് രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചു.

പ്രാർത്ഥനാശുശ്രൂഷയ്ക്ക് എസ്എബിഎസ് പ്രൊവിൻഷ്യാൾ സിസ്റ്റർ അമല കിട ങ്ങത്താതെ നേതൃത്വം നൽകി. രൂപതാ വികാരി ജനറാൾ റവ.ഡോ.കുര്യൻ താമര ശ്ശേരി സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പന്തിരുവേലി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. മൈനോരിറ്റി കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാം ഗമായ അഡ്വ.ബിന്ദു എം.തോമസിനെ സമ്മേളനത്തിൽ അദരിച്ചു.

തുടർന്ന് സ്നേഹത്തിന്റെ സന്തോഷം എന്ന ഫ്രാൻസീസ് മാർപാപ്പായുടെ അപ്പസ് തോലിക പ്രബോധനം അടിസ്ഥാനമാക്കി ഫാമിലി അപ്പസ്തോലേറ്റ് രൂപതാ ഡയറക്ടർ ഫാ.തോമസ് വെൺമാന്തറയും ടീമും ക്ലാസ് നയിച്ചു. വിവിധ ഗ്രൂപ്പുകളായി തിരി ഞ്ഞ് നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കമ്മീഷൻ സെക്രട്ടറിമാരായ എ.ജെ.ജോ സഫ് അടിച്ചിലാമാക്കൽ, സണ്ണി എട്ടിയിൽ, ജോസ് വെട്ടം, സിസ്റ്റർ അമല എസ്.എ ബിഎസ്, ബിനോ വട്ടപ്പറമ്പിൽ, സിസ്റ്റർ മേരി മേലേടത്ത് എ.ഒ., ബെന്നി ജോസഫ് എന്നിവർ അവതരിപ്പിച്ചു. ചർച്ചകൾക്ക് റവ.ഡോ.കുര്യൻ താമരശ്ശേരി മോഡറേ റ്ററായിരുന്നു.

ഒരു വർഷമായി ഭീകരരുടെ പിടിയിലായിരിക്കുന്ന ഫാ.ടോം ഉഴുന്നാലിലിന്റെ മോച നനടപടികൾ അടിയന്തരമാക്കണമെന്നും, കസ്തൂരിരംഗൻ വിഷയത്തിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി സംരക്ഷിത വനമേഖലമാത്രം ഇഎസ്എയായി പരിഗണിച്ച് എത്രയുംവേഗം അന്തിമ വിജ്ഞാപനമിറക്കണമെന്നുമാ വശ്യപ്പെട്ട് ഷെവലിയർ വി സി.സെബാസ്റ്റ്യൻ അവതരിപ്പിച്ച പ്രമേയങ്ങൾ സമ്മേളനം പാസാക്കി. ത്രേസ്യാമ്മ ഫിലിപ്പ് സമ്മേളനത്തിൽ നന്ദിയർപ്പിച്ചു. രൂപതാ വികാരി ജനറാൾ റവ.ഫാ.ജസ്റ്റിൻ പഴേപറമ്പിൽ, പ്രൊക്യുറേറ്റർ റവ.ഫാ.മാർട്ടിൻ വെള്ളിയാംകുളം തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.